തബു രാത്രിയില്‍ വിളിക്കാറുണ്ട്! നടിയുടെ വിവാഹം നടക്കാത്തതിന് കാരണം നാഗര്‍ജുനയോ? മറുപടിയുമായി താരം
ബോളിവുഡിലടക്കം സൂപ്പര്‍ നായികയായിട്ടുള്ള മലയാളത്തിനും പ്രിയങ്കരിയായ നടിയാണ് തബു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങിയിട്ടുള്ള നടി തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ചിരഞ്ജീവി, നാഗാര്‍ജുന, ബാലയ്യ, വെങ്കിടേഷ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചു. നാഗാര്‍ജുനയ്ക്കൊപ്പം ഒരുമിച്ച് മൂന്ന് സിനിമകളില്‍ അഭിനയിച്ചതോടെ താരങ്ങളുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു.
മൂന്ന് ചിത്രങ്ങളിലൂടെയുള്ള താരങ്ങളുടെ ബന്ധം വളരെ പെട്ടെന്ന് സൗഹൃദമായി മാറി. ഇതിന് പിന്നാലെ താരങ്ങള്‍ പ്രണയയത്തിലായെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തബു തന്റെ ഉറ്റ സുഹൃത്താണെന്നാണ് നാഗാര്‍ജുന പറഞ്ഞിട്ടുള്ളത്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനാല്‍ തബുവിന്റെ പേര് പല നടന്മാരുടെയും പേരിനൊപ്പം കഥകളായി പ്രചരിക്കാറുണ്ട്.

അങ്ങനെ നടന്‍ നാഗര്‍ജുനയും തബുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചില കഥകളാണ് വീണ്ടും പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറവും താരങ്ങള്‍ തമ്മിലുള്ള സൗഹൃദം തുടര്‍ന്ന് പോരുകയാണ്. തബു ഇപ്പോഴും നാഗാര്‍ജുനയെ വിളിക്കാറുണ്ട്. അര്‍ദ്ധരാത്രിയിലടക്കം താരങ്ങള്‍ പേഴ്‌സണല്‍ നമ്പറില്‍ വിളിച്ച് സംസാരിക്കാറുണ്ട്. മാത്രമല്ല, ഹൈദരാബാദില്‍ വന്നാല്‍ നാഗാര്‍ജുനയും തബുവും അവരുടെ വീട്ടിലെത്തി കാണാറുണ്ട്.
ഇതിനിടെ 53 വയസ്സായിട്ടും നടി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. തബു വിവാഹിതയാകാത്തതിന് കാരണം നാഗാര്‍ജുനയാണെന്ന തരത്തിലും ഒരു വാര്‍ത്തയുണ്ട്. ഇക്കാര്യം വീണ്ടും പ്രചരിക്കപ്പെട്ടതോടെ അടുത്തിടെ നാഗാര്‍ജുന ഇതിലൊരു വിശദീകരണവും നല്‍കിയിരുന്നു. തബുവുമായുള്ള തന്റെ ബന്ധം എന്താണെന്ന് അടക്കം കാര്യങ്ങളാണ് നടന്‍ പറഞ്ഞത്.
'തബു ഹൈദരാബാദില്‍ വന്നാല്‍ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നത്. തബുവിന് വേണ്ടി ഞങ്ങളുടെ വീടിനു മുന്നില്‍ അമല വീട് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. അവരും നല്ല സുഹൃത്തുക്കളാണ്. അവള്‍ ഹൈദരാബാദില്‍ നിന്നാണെന്നും സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തബുവിനെ തനിക്ക് നന്നായി അറിയാമായിരുന്നുവെന്നും നടന്‍ പറയുന്നു. അന്നു മുതല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. തന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാള്‍ അവളാണ്.

തബു വിവാഹം കഴിക്കാത്തതിന് കാരണം താനാണെന്ന കമന്റുകളോടും നടന്‍ പ്രതികരിച്ചു. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ തെറ്റൊന്നുമില്ല, അവള്‍ അങ്ങനെ ഞങ്ങളുടെ കുടുംബത്തോടൊപ്പം ചേരുന്ന ആളാണ്. എന്നാല്‍ വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങളില്‍ തന്റെ പേര് പറയുന്നത് ശരിയല്ല. പുറത്ത് പറയാന്‍ പറ്റാത്ത അത്രയും മോശം ബന്ധമൊന്നുമല്ല ഞങ്ങള്‍ തമ്മിലുള്ളത്.
അവള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അപ്പോള്‍ എന്നെ വിളിക്കും. രാത്രി രണ്ടു മണിയാണെങ്കില്‍ പോലും തബു എന്നെ വിളിക്കുകയും ചിലപ്പോള്‍ കരയുകയുമൊക്കെ ചെയ്യും. തങ്ങളുടേത് ബെസ്റ്റ് ഫ്രണ്ട് റിലേഷന്‍ഷിപ്പാണ്. താന്‍ അവരുടെ കുടുംബത്തിലെ അംഗമാണെന്നും നാഗാര്‍ജുന പറയുന്നു.
തനിക്ക് 22 വയസുള്ളപ്പോഴാണ് തബുവുമായി പരിചയപ്പെടുന്നത്. അന്ന് അവള്‍ക്ക് പതിനാറ് വയസാണ് പ്രായം. അവളെ കുറിച്ച് ഒന്നും മറച്ച് പിടിക്കേണ്ടതായി തനിക്കില്ല. നല്ലൊരു സ്ത്രീയും അതിലും നല്ലൊരു സുഹൃത്തുമാണവള്‍. അവള്‍ എല്ലായിപ്പോഴും എനിക്കൊപ്പമുണ്ടെന്നും നടന്‍ പറയുന്നു. ഇതോടെ വര്‍ഷങ്ങളായി തബുവും നാഗര്‍ജുനയും തമ്മില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് അവസാനമാവുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











