അമലയുടെ വയറ്റിലുള്ളത് പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ഡോക്ടര്‍ പറ്റിച്ചു! മകൻ്റെ ലിംഗനിർണയത്തെ പറ്റി നാഗര്‍ജുന

തെലുങ്ക് സിനിമയിലെ താരരാജാവാണ് നാഗര്‍ജുന. വര്‍ഷങ്ങളായി നായകസ്ഥാനത്തുള്ള നടന്‍ ഇപ്പോഴും അത് തുടരുകയാണ്. നല്ലൊരു നടന്‍ എന്നതിലുപരി നല്ലൊരു കുടുംബസ്ഥന്‍ കൂടിയാണ് അദ്ദേഹം. ഭാര്യയും നടിയുമായ അമലയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് താരം.

ആദ്യ ഭാര്യയായ ലക്ഷ്മിയില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷമാണ് നാഗാര്‍ജുന അന്ന് നടിയായിരുന്ന അമലയെ രണ്ടാമതും വിവാഹം കഴിക്കുന്നത്. 1992 ലാണ് നാഗാര്‍ജുനയും അമലയും വിവാഹിതരാവുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1994 ല്‍ ഇവര്‍ക്ക് അഖില്‍ എന്നൊരു മകനും ജനിച്ചു. ഇപ്പോള്‍ തെലുങ്ക് സിനിമയിലെ യുവതാരങ്ങളില്‍ ഒരാളാണ് അഖില്‍.

nagarjuna

എന്നാല്‍ അമലയുടെ അഖിലിനെ ഗര്‍ഭിണിയായ കാലത്ത് ഒരു രസകരമായ കാര്യം ഉണ്ടായതിനെ പറ്റി ഒരിക്കല്‍ നാഗര്‍ജുന വെളിപ്പെടുത്തിയിരുന്നു. മുന്‍പൊരു അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്ന്ത. 'ആദ്യ ഭാര്യയില്‍ മകനായി നാഗ ചൈതന്യ ജനിച്ചതിനാല്‍ രണ്ടാമതൊരു പെണ്‍കുഞ്ഞ് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെ അമലയുടെ ഡെലിവറിക്ക് 6 മാസം ശേഷിക്കെയാണ് അവളെ യുഎസിലേക്ക് അയച്ചു. അവിടുത്തെ ചികിത്സ നല്ലതായിരിക്കുമെന്ന ഉദ്ദേശത്തോടെയാണ് അങ്ങോട്ട് അയച്ചത്. പിന്നീട് അഖില്‍ ജനിച്ചത് അമേരിക്കയിലാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജനിക്കുന്ന കുട്ടി ആണോ പെണ്ണോ എന്ന് അവിടുന്ന് അറിയാന്‍ പറ്റും.

അങ്ങനെ യുഎസിലെ ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ അമലയുടെ വയറ്റില്‍ ഒരു പെണ്‍കുട്ടിയാണെന്ന് പറഞ്ഞു. ഇത് കേട്ടതോടെ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.. എനിക്കൊരു പെണ്‍കുഞ്ഞ് ജനിക്കാന്‍ പോവുകയാണല്ലോ എന്ന സന്തോഷത്തിലായിരുന്നു. ജനിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് ഞാന്‍ പേരും കണ്ടെത്തിയിരുന്നു.

മകളുടെ പേര് നിഖിത എന്നിടാമെന്നാണ് തീരുമാനിച്ചത്. മാത്രമല്ല അമലയ്ക്കും കുഞ്ഞിനും തിരിച്ച് വരാനുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തത് നിഖിത എന്ന പേരിലാണ്. മാത്രമല്ല ജനിക്കാന്‍ പോവുന്ന കുഞ്ഞിന് പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും വാങ്ങി വെച്ചിരുന്നു.

nagarjuna

എന്നാല്‍ പ്രസവത്തിന് രണ്ട് ദിവസം മുമ്പ് അമല പറഞ്ഞു, ഞാന്‍ പ്രസവിക്കാന്‍ പോകുന്നത് ഒരു ആണ്‍കുട്ടിയെ ആണെന്ന്. അതെങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചു. സ്വപ്നത്തില്‍ അവള്‍ക്ക് അങ്ങനൊരു തോന്നലുണ്ടായി എന്നായിരുന്നു മറുപടി. ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് ജനിക്കുമെന്ന് പറഞ്ഞത് കൊണ്ട് അത് ഒരു പെണ്‍കുട്ടിയായിരിക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ പ്രസവശേഷം കുട്ടിയെ കണ്ടതോടെ ഞാന്‍ ഞെട്ടിപ്പോയി.

എന്തിനാണ് ഡോക്ടര്‍മാര്‍ ചതിച്ചതെന്ന് ചിന്തിച്ചു. അവര്‍ക്ക് എവിടെയാണ് പിഴവ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് ഏത് സ്‌കാനിംഗ് റിപ്പോര്‍ട്ടിലും പിഴവ് സംഭവിക്കാന്‍ അഞ്ച് ശതമാനം വരെ സാധ്യതയുണ്ടെന്ന് പറഞ്ഞത്. അവര്‍ സ്‌കാന്‍ ചെയ്യുന്നതിനിടയില്‍ അഖില്‍ എന്തിനാണ് കാലുകള്‍ മടക്കിയതെന്ന് അറിയില്ലെന്നാണ് താരം തമാശരൂപേണ താരം പറയുന്നത്.

പിന്നീട് ഒരു പെണ്‍കുഞ്ഞിന് വേണ്ടി ശ്രമിക്കാമെന്ന് വിചാരിച്ചെങ്കിലും അത് ചെയ്യാന്‍ മനസ്സ് വന്നില്ല. മകളില്ലാത്തത് എന്റെ ജീവിതത്തിലെ വലിയ നിരാശയാണെന്നും നാഗാര്‍ജുന പറഞ്ഞു.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X