അന്നവളെ വീട്ടിലേക്ക് വിളിച്ചതാണ്; മകൻ ശോഭിതയെ കണ്ടപ്പോൾ; സമാന്ത അന്ന് മരുമകളല്ലേയെന്ന് ആരാധകർ

സിനിമാ ലോകത്ത് മറ്റൊരു താര വിവാഹം നടക്കാൻ പോകുകയാണ്. നടൻ നാ​ഗ ചൈതന്യയും ന‌ടി ശോഭിത ധുലിപാലയുമാണ് ഡിസംബർ നാലിന് വിവാഹിതരാകാൻ പോകുന്നത്. കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നാണ് വിവരം. നാ​ഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയായിരുന്നു ആദ്യ ഭാര്യ. 2021 ൽ ഇവർ പിരിഞ്ഞു. നാ​ഗ ചൈതന്യ പുതിയാെരു ജീവിതത്തിലേക്ക് ക‌ടക്കുന്നതിൽ നടന്റെ കുടുംബം ഏറെ സന്തോഷിക്കുന്നു.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ നാ​ഗ ചൈതന്യ നിരാശനായിരുന്നെന്ന് നടന്റെ പിതാവ് നാ​ഗാർജുന നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശോഭിതയും നാ​ഗ ചൈതന്യയും ആദ്യമായി കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് നാ​ഗാർജുന. ​ഗൂഡാചാരി എന്ന സിനിമ കണ്ട ശേഷം സോഭിതയുടെ പ്രകടനത്തെ ഞാൻ വിളിച്ച് അഭിനന്ദിച്ചു. ഹൈദരാബാദിലുള്ളപ്പോൾ വീട്ടിലേക്ക് വരാനും പറഞ്ഞു.

Naga Chaitanya And Sobhita

പിന്നീ‌ട് ഹൈദരാബാദിൽ വന്നപ്പോൾ അവൾ എന്നെ കാണാൻ വീട്ടിലേക്ക് വന്നു. ഞങ്ങൾ ഒരുപാട് സംസാരിച്ചു. സിനിമയെക്കുറിച്ച് മാത്രമല്ല ജീവിതത്തെക്കുറിച്ചും. ഒരിക്കൽ അവൾ വന്നപ്പോൾ ചൈതന്യ അങ്ങോട്ടേക്ക് വരാനിടയായി. അപ്പോഴാണ് അവർ പരസ്പരം കാണുന്നതെന്നാണ് തന്റെ ഓർമയെന്നും നാ​ഗാർജുന വ്യക്തമാക്കി.

നാ​ഗാർജുനയുടെ വാക്കുകൾ വൈറലായതിന് പിന്നാലെ ആരാധകർക്ക് പല സംശയങ്ങളുമുണ്ട്. 2018 ലാണ് ശോഭിതയുടെ ​ഗൂഡാചാരി എന്ന സിനിമ പുറത്തിറങ്ങിയത്. അക്കാലത്ത് സമാന്ത നാ​ഗ ചൈതന്യയുടെ ഭാര്യയാണ്. വിവാഹിതനായിരുന്ന കാലത്ത് നാ​ഗ ചൈതന്യ ശോഭിതയുമായി സൗഹൃദത്തിലായതാണോ എന്നാണ് ആരാധകരു‌ടെ ചോദ്യം.

Naga Chaitanya And Sobhita Dhulipala

അതേസമയം എപ്പോഴാണ് ശോഭിത തന്റെ വീട്ടിലേക്ക് വന്നതെന്നോ നാഗ ചൈതന്യയെ കണ്ടതെന്നോ നാ​ഗാർജുന കൃത്യമായി പറഞ്ഞിട്ടില്ല. സമാന്തയുടെ ആരാധകർ നാ​ഗ ചൈതന്യക്കും ശോഭിതയ്ക്കും നേരെ കടുത്ത സെെബറാക്രമണം നടത്തുന്നുണ്ട്. സമാന്തയെ ഇരുവരും വഞ്ചിച്ചെന്നാണ് ആരാധകരുടെ വാ​​ദം.‌

ശോഭിതയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചപ്പോൾ കുറ്റപ്പെടുത്തൽ കാരണം നടന് ഒരിക്കൽ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ടിയും വന്നി‌ട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം മറ്റ് ചില പ്രശ്നങ്ങളും സമാന്തയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ‌ ബാധിച്ച സമാന്ത ഇപ്പോഴും ചികിത്സ തുടരുകയാണ്. കരിയറിൽ തുടരെ സിനിമകൾ നടി ഇപ്പോൾ ചെയ്യുന്നില്ല.

ചികിത്സയുടെ ഭാ​ഗമായി ശരീരഭാരം നിശ്ചിതമായി നടിക്ക് നിലനിർത്തേണ്ടതുണ്ട്. ഇതിനാൽ വണ്ണം കൂടാതിരിക്കാൻ സമാന്ത ശ്രദ്ധിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള സമാന്തയുടെ ആത്മധൈര്യത്തെ ആരാധകർ അഭിനന്ദിക്കുന്നു. സിതാഡെൽ ഹണി ബണ്ണി ആണ് സമാന്തയുടെ പുതിയ സീരീസ്. അടുത്തിടെ റിലീസ് ചെയ്ത സീരീസിൽ വരുൺ ധവാനാണ് നായകനായി എത്തിയത്.

സമാന്തയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അമ്മയാകാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും സമയം വൈകിയെന്ന് തോന്നുന്നില്ലെന്നും അടുത്തിടെ സമാന്ത ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ശോഭിതയുമായുള്ള വിവാഹ ശേഷം കുഞ്ഞുങ്ങൾ പിറന്ന് കു‌ടുംബമായി ജീവിക്കാനാണ് ആ​ഗ്രഹമെന്ന് നാ​ഗ ചൈതന്യയും കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X