'അവർ കബളിപ്പിക്കുകയായിരുന്നു, സത്യം മനസിലാക്കിയപ്പോൾ ദേഷ്യം വന്നു'; സാമന്തയെ കുറിച്ച് നാ​ഗാർജുന അന്ന് പറഞ്ഞത്!

തെലുങ്കിലെ പ്രമുഖ സിനിമാ കുടുംബങ്ങളിൽ ഒന്നാണ് ​നാ​ഗാർജുന അക്കിനേനിയുടേത്. നാ​ഗർജുനയും ഭാര്യയും മക്കളും മരുമകളും എല്ലാം സിനിമാ മേഖലയിൽ സജീവമാണ്. ​നാ​ഗാർജുനയുടേയും ഭാര്യ അമലയുടേയും പാത പിന്തുടർന്ന് ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്ത മകൻ നാ​ഗ ചൈതന്യ അക്കിനേനിയാണ്. പിതാവിനോളം ഒരു സ്റ്റാർഡം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും തെലുങ്കിൽ തിരക്കുള്ള നടൻ തന്നെയാണ് നാ​​ഗ ചൈതന്യ. നാ​ഗാർജുനയുടെ രണ്ടാമത്തെ മകൻ അഖിൽ അക്കിനേനിയും തെലുങ്കിൽ സജീവമാണ്.

നാ​​ഗ ചൈതന്യയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നടന്റെ സ്വകാര്യ ജീവിതമാണ്. സാമന്തയുമായുള്ള പ്രണയവും വിവാ​ഹവും വിവാഹമോചനവുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ നാ​​ഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ്.

Nagarjuna  Samantha  Naga Chaitanya

വധു എത്താൻ പോകുന്നത് ശോഭിത ധൂലിപാലയാണ്. യേ മായു ചേ സാവേ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് നാ​ഗ ചൈതന്യയും സാമന്തയും പ്രണയത്തിലായത്. ഏഴ് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാ​ഹിതരായത്. ക്രിസ്ത്യൻ, ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. തെന്നിന്ത്യയിൽ ഇതുവരെ നടന്നതിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട വിവാഹം കൂടിയായിരുന്നു ഇരുവരുടേതും.

എന്നാൽ നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. ഇരുവരും തമ്മിൽ എന്തിന് വേർപിരിഞ്ഞുവെന്നതിൽ ഒരു ഉത്തരം കണ്ടെത്താൻ ചായിസാം ജോഡിയുടെ ആരാധകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സാമന്തയുമായി വേർപിരിഞ്ഞ നാ​ഗ ചൈതന്യ ഇപ്പോൾ വീണ്ടും വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണ്.‍

നടി ശോഭിത ധൂലിപാലയുമായി നാ​ഗ ചൈതന്യ പ്രണയത്തിലാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഡിസംബറിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സാമന്ത നാ​ഗ ചൈതന്യയുമായി വേർപിരിഞ്ഞശേഷം പൂർണ ശ്രദ്ധ സിനിമയ്ക്കാണ് നൽകിയിരിക്കുന്നത്.

നാ​ഗ ചൈതന്യ-ശോഭിത ധൂലിപാല പ്രണയവും വിവാഹ ഒരുക്കങ്ങളും വാർത്തകളിൽ ഇടംപിടിക്കുമ്പോൾ വൈറലാകുന്നത് സാമന്തയെ കുറിച്ചും മകൻ ചൈതന്യയെ കുറിച്ചും കുറച്ച് വർഷങ്ങൾക്ക് മുമ്പ് നാ​ഗാർജുന പറഞ്ഞ വാക്കുകളാണ്. ഒരു പൊതു ചടങ്ങിൽ സംസാരിക്കവെ നാ​ഗ ചൈതന്യയും സാമന്തയും ചേർന്ന് തന്നെ കുറേക്കാലം കബിളിപ്പിച്ചുവെന്നാണ് നാ​ഗാർജുന പറഞ്ഞത്. നടൻ അത്തരത്തിൽ ഇരുവരേയും കുറിച്ച് പരാതിപ്പെടാൻ ഒരു കാരണമുണ്ട്.

Nagarjuna  Samantha  Naga Chaitanya

നാ​ഗ ചൈതന്യ-സാമന്ത പ്രണയം ഏറ്റവും അവസാനം അറിഞ്ഞവരുടെ കൂട്ടത്തിലാണ് നാ​ഗാർജുനയുടെയും സ്ഥാനം. ഒരുമിച്ച് അഭിനയിച്ചിട്ട് പോലും തനിക്ക് മനസിലാക്കാൻ പറ്റിയിട്ടില്ലെന്നാണ് നാ​ഗാർജുന പറഞ്ഞത്. ഇതെല്ലാം താൻ മനസിലാക്കിയത് തന്റെ വളർത്ത് നായയ്ക്ക് സാമന്തയോടുള്ള സ്നേ​ഹം കണ്ടിട്ടാണെന്നും നാ​​ഗാർജുന അന്ന് തമാശയായി പറഞ്ഞു. സാമന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.

ഇരുവരും പ്രണയം ആരുമറിയാതെ വളരെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഇരുവരും എനിക്കൊപ്പം ഒരു സിനിമയിൽ ജോഡിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും അപ്പോൾ പോലും എനിക്ക് ഇരുവരും ഡേറ്റിങിലാണെന്ന് അറിയില്ലായിരുന്നു. ഒരുമിച്ച് അഭിനയിച്ചശേഷം ഒരു ദിവസം ഞാൻ സാമിനെ വീട്ടിലേക്ക് ക്ഷണിച്ചു. സാമന്ത വീട്ടിലേക്ക് കാലെടുത്ത് വെച്ചതും എന്റെ വളർത്തുനായ ഓടി വന്ന് സാമന്തയോട് സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി.

അപ്പോഴാണ് താൻ മുമ്പും പലതവണ നാ​ഗചൈതന്യയ്ക്കൊപ്പം വീട്ടിൽ വന്നിട്ടുണ്ടെന്നും തങ്ങൾ പ്രണയത്തിലാണെന്നും സാമന്ത വെളിപ്പെടുത്തിയത്. അന്ന് അത് കേട്ടപ്പോൾ ഇവർ എന്നെ കബളിപ്പിക്കുകയായിരുന്നല്ലോയെന്ന് ഓർത്ത് എനിക്ക് ദേഷ്യം വന്നു.

പിന്നെ എന്തൊക്കെയാണെങ്കിലും എൻ്റെ മകന് ഒരു നല്ല പെൺകുട്ടിയെ ഭാര്യയായി ലഭിച്ചല്ലോ എന്നാണ് അന്ന് നാ​ഗാർജുന പറഞ്ഞത്. ഇപ്പോൾ ശോഭിതയുടെയും നാ​ഗ ചൈതന്യയുടേയും പ്രണയത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് നാ​ഗാർജുനയാണ്.

Read more about: nagarjuna samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X