For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന്റെ അടുത്ത സീസണ്‍ ഉടന്‍ തുടങ്ങും; പ്രൊമോ വീഡിയോയില്‍ കുട്ടിഭൂതവുമായി വന്ന് അവതാരകന്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ്‍ ഈ മാസമാണ് അവസാനിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ വന്നതോടെ ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മലയാളത്തില്‍ നാലാം സീസണ്‍ വൈകാതെ ഉണ്ടാവുമെന്ന സൂചന അവതാരകനായ മോഹന്‍ലാല്‍ ഫിനാലെ വേദിയില്‍ നിന്ന് തന്നെ നല്‍കിയിരുന്നു. പക്ഷേ കൊവിഡ് പ്രതിസന്ധി മാറുന്നത് വരെ ഷോ നടത്താന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

  അതേ സമയം മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ ബിഗ് ബോസ് ഷോ ആരംഭിക്കാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. തെലുങ്കില്‍ അക്കിനേനി നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന തെലുങ്ക് ബിഗ് ബോസ് അഞ്ചാം സീസണ്‍ ആണ് വൈകാതെ ആരംഭിക്കുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്ത് വന്നതോടെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

  bigg-boss

  ബിഗ് ബോസിന്റെ നാലാം സീസണ്‍ തീര്‍ന്നതോട് കൂടി പ്രേക്ഷകര്‍ ബോറടിക്കുവാണ് എ്‌ന് സൂചിപ്പിച്ച് കൊണ്ടാണ് പ്രൊമോ വീഡിയോ വന്നിരിക്കുന്നത്. പ്രായമുള്ള ദമ്പതിമാര്‍ മുതല്‍ കുട്ടികളും യുവാക്കളുമടക്കം എല്ലാവരും ബോറടിക്കുന്നതിന്റെ കാരണം ഇതാണെന്ന് പറയുന്നു. ബോറടി ഒരു കുട്ടി ഭൂതത്തിനെ പോലെ അവതരിപ്പിച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

  പൊട്ടിച്ചിരിയുടെ കിലുക്കത്തിന് 30 വയസ്; ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമ, കുറിപ്പ് വൈറൽ

  കുട്ടി ഭൂതത്തിനെ വെടി വെച്ചു കൊന്ന് കൊണ്ടാണ് നാഗാര്‍ജുന എത്തുന്നത്. ഒപ്പം പ്രേക്ഷകരോട് വൈകാതെ ഷോ എത്തുമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്‍ട്രോയായി നാഗര്‍ജുന പറയുന്നുണ്ട്. ബിഗ് ബോസിന്റെ തീം മ്യൂസിക്കിനൊപ്പം ചുവടുകള്‍ വെച്ചും താരം ശ്രദ്ധ നേടി കഴിഞ്ഞു. അതേ സമയം എന്ന് മുതലാണ് ഷോ ആരംബിക്കുന്നതെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്.

  bigg-boss

  രസകരമായ മറ്റൊരു കാര്യം പ്രൊമോ വീഡിയോ ഷെയര്‍ ചെയ്ത നാഗര്‍ജുനയുടെ പോസ്റ്റില്‍ മറ്റു ഭാഷകളില്‍ ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്ന സൂപ്പര്‍ സ്റ്റാറുകളെയും ടാഗ് ചെയ്തിട്ടുണ്ടെന്നുള്ളതാണ്. കൂട്ടത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടനും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ ആദ്യ ആഴ്ചകളിൽ ഷോ നടത്താനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നതെന്നാണ്. മത്സരാർഥികളെ കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ പ്രേക്ഷകർ വലിയ രീതിയിൽ ചർച്ച ചെയ്യുകയാണിപ്പോൾ.

  സ്ത്രീകളുടെ പ്രശ്‌നം പോയി പറയാന്‍ പറ്റിയൊരു സംഘടന ഇവിടില്ല; ഇത് തന്റെ തിരിച്ച് വരവാണെന്നും സാന്ദ്ര തോമസ്

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ബിഗ് ബോസിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. ഞങ്ങളുടെ ബോസ് ഇതാ തിരിച്ച് വന്നിരിക്കുന്നു. ഫുള്‍ എനര്‍ജിയോട് കൂടിയാണ് തിരിച്ച് വരവ്. ഇത്രയും നാള്‍ ഇതിന് വേണ്ടിയാണ് കാത്തിരുന്നത്. മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരുങ്ങി കഴിഞ്ഞു. എന്ന് തുടങ്ങി ബിഗ് ബോസിന്റെ കട്ട ആരാധകരായ നിരവധി പേരാണ് വേറിട്ട കമന്റുകളുമായി എത്തുന്നത്.

  ബംഗാളി കുടുംബത്തിലെ കുട്ടിയാണ് ഭാര്യ; ചേട്ടത്തിയുടെ അനിയത്തിയെ പ്രണയിച്ചതിനെ കുറിച്ച് പത്മകുമാര്‍

  തെലുങ്കില്‍ സ്റ്റാര്‍ മാ ചാനലിലൂടെയാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യം ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു ബിഗ് ബോസ് അവതാരകനായി എത്തിയത്. രണ്ടാം സീസണില്‍ നാനി ആയിരുന്നു. മൂന്നാം സീസണ്‍ മുതലാണ് നാഗര്‍ജുനയുടെ എന്‍ട്രി. മൂന്നിനും നാലിനും ശേഷം ഇത്തവണയും താരമെത്തുന്നതിന്റെ ത്രില്ലിലാണ് ഫാന്‍സ്.

  English summary
  Nagarjuna Shared Bigg Boss Telugu Season 5 Promo Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X