സാമന്തയ്ക്ക് പുതിയ ചുമതല നൽകി നാഗാർജുന, കൃഷി മാത്രമല്ല, നടന്റെ ആ റേൾ കൂടി മരുമകൾ ഇനി ചെയ്യണം..

ബിഗ് സ്ക്രീൻ സൂപ്പർ താരങ്ങളുടെ മിനിസ്ക്രീൻ എൻട്രിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോക്ക് ഡൗൺ കൊവിഡ് പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ് ആറ് മാസമായി തിയേറ്ററുകൾ അടച്ചിടുകയും സിനിമ ചിത്രീകരണങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുകയുമായിരുന്നു. ഇപ്പോൾ സിനിമ മേഖല പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങി എത്തുകയാണ് . ലോക്ക് ഡൗണോട് കൂടി ടെലിവിഷൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധവ് ഉണ്ടായിട്ടുണ്ട്. പല പരിപാടികളുടേയും മുഖമായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയ സൂപ്പർ താരങ്ങളാണ്.

ഇപ്പോഴിത തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. അത് മാറ്റാരുമല്ല സമാന്ത അക്കിനേനിയാണ്. എന്നാൽ ഒദ്യോഗിക പ്രഖ്യാപനം ഇത് വരെ ഉണ്ടായിട്ടില്ല. നാഗാർജുനായ്ക്ക് പകരമാണ് സാമന്ത മിനിസ്ക്രീനിൽ എത്തുന്നത്.

  ബിഗ്  ബോസ്  സീസൺ  4

തെന്നിന്ത്യയിലും ഹിന്ദിയിലും മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ഷോയിൽ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഹിന്ദിയിൽ സൽമാൻ ഖാനും, തമിഴിൽ കമൽ ഹാസനും, തെലുങ്കിൽ നാഗാർജുനയുമാണ് ഷോ അവതരിപ്പിക്കുന്നത്. മലയാളത്തിലൊഴികെ എല്ലാ ഭാഷകളിലും ബിഗ് ബോസ് ആരംഭിച്ചിട്ടുണ്ട്. തെലുങ്കിൽ നാലാം സീസണാണ് ആരംഭിച്ചിരിക്കുന്നത്. ഈ ഷോയിലാണ് സാമന്ത അവതാരകയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ

  താൽക്കാലികമായി

പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം താൽക്കാലികമായിട്ടാകും നടി ഷോയുടെ ഭാഗമാകുക. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഗാർജുന ചിത്രം വൈൽഡ് ഡോഗിന്റെ ചിത്രീകരണ തിരക്കിലാണ് നാഗാർജുന.ഈ സാഹചര്യത്തിലാണ് മരുമകൾ സാമന്ത ബിഗ്ബോസ് അവതാരകയായി എത്തുന്നത്. ബിഗ്ബോസ് നിർമാതാക്കൾ ഇതുമായി ബന്ധപ്പെട്ട് സാമന്തയുമായി സംസാരിച്ചുവെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.ഒക്ടോബർ 24, 25 തീയതികളിൽ സംപ്രേക്ഷണം ചെയ്യുന്ന വാരാന്ത എപ്പിസോഡിലാണ് സാമന്ത അവതാരകയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

മൂന്ന്  ആഴ്ച

മൂന്ന് ആഴ്ചയാകും സാമന്ത ബിഗ് ബോസ് ഷോയുട ഭാഗമാകുക. ദസറ സമ്മാനമായിട്ടാണ് സാമന്തയുടെ ഷോ എന്നാണ് സ്റ്റാർ മാ റിപ്പോർട്ട് ചെയ്യുന്നത്.. ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.വാരാന്തത്തിൽ നാഗാർജുന റിയാലിറ്റി ഷോയുടെ സെറ്റിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങളെ തുടർന്ന് നാഗാർജുനയ്ക്ക് ഹൈദരാബാദിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സാമന്തയോട് ഷോ അവതരിപ്പിക്കാൻ നിർമാതാക്കൾ ആവശ്യപ്പെട്ടത്. വൈൽഡ് ഡോഗിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹിമാലയത്തിലാണ് നാഗാർജുന ഇപ്പോഴുള്ളത്.

  പ്രേക്ഷകർ  ത്രില്ലിലാണ്

സാമന്ത ആരാധകർ ആകാംക്ഷയോടെ ഷോയ്ക്കായി കാത്തിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി പ്രേക്ഷകരുട മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൻരെ ത്രില്ലിലാണ് ആരാധകർ. ഫാമിലി മാൻ 2 എന്ന ഹിന്ദി വെബ്സീരീസാണ് സാമന്തയുടേതായി ഇനി പുറത്തുവരാനുള്ളത്. പ്രിയാമണി, ഷരീബ് ഹാഷ്മി, ദർശൻ കുമാർ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, വേദാന്ത് സിൻഹ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി- നയൻതാര ചിത്രത്തിലും സാമന്ത അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X