നാ​ഗാർജുനയേക്കാളും റൊമാന്റികും ഫ്ലേർട്ടിം​ഗും; മുത്തശ്ശന് മരണക്കിടയിൽ പോലും നഴ്സുമാർക്കൊപ്പം തമാശ; കൊച്ചുമകൻ

നാ​ഗ ചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന് പിന്നാലെ അക്കിനേനി കുടുംബമാണ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. പരമ്പരാ​ഗത ച‌ടങ്ങുകളോടെ ആഘോഷപൂർവമാണ് വിവാഹം നടന്നത്. പാരമ്പര്യ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് ശോഭിതയുടെയും നാ​ഗ ചൈതന്യയുടെയും കുടുംബം. ശോഭിത ഭാര്യയായി കടന്ന് വന്നിരിക്കുന്നത് ചെറിയ കുടുംബത്തിലേക്കല്ല. തെലുങ്ക് സിനിമാ ലോകത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവെച്ച ചരിത്ര പ്രാധാന്യമുള്ള അക്കിനേനി കുടുംബത്തിലേക്കാണ്.

വിവാഹത്തിൽ ഏറെ സന്തോഷിക്കുന്നത് നാ​ഗ ചൈതന്യയുടെ പിതാവ് നാ​ഗാർജുനാണ്. ആദ്യ വിവാഹ ബന്ധം തകർന്ന ശേഷമുള്ള മകന്റെ മനോവിഷമം നാ​ഗാർജുന കണ്ടതാണ്. മകൻ പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഇദ്ദേഹത്തിന് സന്തോഷത്തിനൊപ്പം ആശ്വാസവുമാണ്. തെലുങ്ക് സിനിമാ ലോകത്തെ റൊമാന്റിക് ഹീറോയായിരുന്ന നാ​ഗാർജുന ഇന്നും ഈ ഇമേജിലാണ് അറിയപ്പെടുന്നത്.

Nagarjuna

ഓഫ് സ്ക്രീനിലും നാ​ഗാർജുന ചാർമിം​ഗ് ആണെന്നാണ് സഹപ്രവർത്തകർ പറയാറുള്ളത്. നിരവധി ന‌ടിമാരുമായി നാ​ഗാർജുനയ്ക്ക് സൗഹൃദമുണ്ട്. അടുത്തിടെ നയൻതാരയെക്കുറിച്ച് നടിയുടെ ‍ഡോക്യുമെന്ററിയിൽ നാ​ഗാർജുന പറഞ്ഞ വാക്കുകൾ ഏവരുടെയും ശ്രദ്ധ നേടി. ആദ്യ സിനിമ മുതൽ നയൻതാരയുമായി താൻ സൗഹൃദത്തിലായെന്ന് നാ​ഗാർജുന പറയുന്നുണ്ട്.

നടി കരിയറിൽ നിന്ന് മാറി നിന്ന സമയത്ത് തിരിച്ച് വരവിന് വഴിയൊരുക്കിയതും നാ​ഗാർജുനയാണ്. നടിമാരുമായും പെട്ടെന്ന് സൗഹൃദത്തിലാകാനും ഇവർക്ക് വഴികാട്ടിയാകാനും നാ​ഗാർജുനയ്ക്ക് സാധിക്കാറുണ്ട്. നാ​ഗാർജുനയെക്കാൾ സഹപ്രവർത്തകരെ ആകർഷിച്ച വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച അക്കിനേനി നാ​ഗേശ്വര റാവുവിന്റേത്.

Nagarjuna  Akkineni Nageswara Rao

രസികനായിരുന്നു നാ​ഗേശ്വര റാവുവെന്നാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ച നടി വാണി ശ്രി പറഞ്ഞത്. നടിമാരെ ഇദ്ദേഹം ഫ്ലേർട്ട് ചെയ്യാറുണ്ടായിരുന്നു. പുഞ്ചിരിയോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ഒപ്പം അഭിനയിക്കുമ്പോൾ ഇദ്ദേഹം തമാശയ്ക്ക് പല കമന്റുകളും പറയുമായിരുന്നെന്നും വാണി ശ്രീ ഓർത്തു.

ഒരിക്കൽ എഎൻആറിന്റെ കൊച്ചുമകനായ നടൻ സുമന്തും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അങ്കിളായ നാ​ഗാർജുനയാണോ അപ്പൂപ്പൻ എഎൻആറാണോ കൂടുതൽ റൊമാന്റിക് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുമന്ത്. അപ്പൂപ്പനായിരുന്നു കൂടുതൽ റൊമാന്റിക്കെന്ന് ഇദ്ദേഹം വ്യക്തമാക്കി. കാൻസർ വന്ന് മരണക്കിടക്കയിലായപ്പോൾ പോലും തന്നെ പരിചരിക്കുന്ന നഴ്സുമാർക്കൊപ്പം അദ്ദേഹം തമാശ പറയുകയും അവരെ പ്രാങ്ക് ചെയ്യുകയും ചെയ്തിരുന്നു. ഞാനിത് കണ്ട് ഞെ‌ട്ടിയിട്ടുണ്ട്.

മരിക്കാൻ കിടക്കുമ്പോൾ പോലും അദ്ദേഹം പ്രാങ്ക് ചെയ്യുന്നത് അപ്പൂപ്പൻ നിർത്തിയില്ലെന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹത്തെ നോക്കാൻ രണ്ട് ലേഡി നഴ്സുമാരുണ്ടായിരുന്നു. രോ​ഗശയ്യയിൽ വേദന മറക്കാൻ ചിരിക്കുന്നത് അദ്ദേഹത്തെ സഹായിച്ചിരുന്നെന്നും സുമന്ത് പറഞ്ഞു.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X