ഇത്രയും വിവാഹങ്ങൾ? പവൻ കല്യാണിന്റെ കല്യാണ വിശേഷങ്ങൾ ചോദിച്ച് ബാലക‍ൃഷ്ണ; ആകാംക്ഷയോടെ ആരാധകർ

തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് പവൻ കല്യാൺ. നടൻ ചിരഞ്ജീവിയുടെ സഹോദരൻ‌ കൂടിയാണ് അദ്ദേഹം. രാം ചരൺ, അല്ലു അർജുൻ തുടങ്ങിയ യുവ താരങ്ങളുടെ അങ്കിളുമാണ് പവൻ. തെലുങ്ക് സിനിമയിൽ വർഷങ്ങളായി തുടരുന്ന പവൻ‌ കല്യാണിന് ഇന്നും സിനിമാ രം​ഗത്ത് വലിയ സ്വാധീനമുണ്ട്. അതിനൊപ്പം തന്നെ തെലുങ്ക് രാഷ്ട്രീയത്തിലും പവൻ കല്യാണിന്റെ വേരോട്ടം ചെറുതല്ല.

 ആദ്യ രണ്ട് ഭാര്യമാരുമായും വേർപിരിഞ്ഞ നടൻ

വ്യക്തി ജീവിതത്തിൽ എന്നും വിവാദങ്ങൾ പവൻ കല്യാണിനെ പിന്തുടർന്നിട്ടുണ്ട്. മൂന്ന് തവണ വിവാ​ഹം കഴിച്ച വ്യക്തിയാണ് പവൻ കല്യാൺ. ആദ്യ രണ്ട് ഭാര്യമാരുമായും വേർപിരിഞ്ഞ നടൻ ഇപ്പോൾ റഷ്യക്കാരിയായ അന്ന ലെസ്നെവയുമായി കുടുംബ ജീവിതം നയിക്കുകയാണ്.

1997 ലായിരുന്നു പവൻ കല്യാണിന്റെ ആദ്യ വിവാ​ഹം. 19 കാരി ആയ നന്ദിനി എന്ന പെൺകുട്ടി ആയിരുന്നു പവനിന്റെ ആദ്യ ഭാര്യ. ഇത് ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു, എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ ബന്ധം വേർപിരിഞ്ഞു.

2008 ൽ രേണുവിനെ നടൻ വിവാ​ഹം കഴിച്ചു

ഒപ്പം അഭിനയിച്ച രേണു ദേശായി എന്ന നടിയുമായി പവിനുണ്ടായിരുന്ന ബന്ധം ആണത്രെ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. 5 കോടി ജീവനാംശം നൽകിയാണ് പവൻ കല്യാൺ ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയത്.

രേണു ദേശായിയുമായുള്ള ലിവ് ഇൻ റിലേഷനിൽ ഒരു മകനും പവനുണ്ടായിരുന്നു. 2008 ൽ രേണുവിനെ നടൻ വിവാ​ഹം കഴിച്ചു. ശേഷം രണ്ടാമത്തെ കുഞ്ഞും പിറന്നു. ആധ്യ എന്നാണ് ഇവരുടെ മകളുടെ പേര്.

എന്നാൽ ഇത് മറ്റൊരു സ്ത്രീ കാരണമായിരുന്നില്ല

എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ ബന്ധത്തിലും പ്രശ്നങ്ങൾ ഉടലെടുത്തു. എന്നാൽ ഇത് മറ്റൊരു സ്ത്രീ കാരണമായിരുന്നില്ല. കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഇരുവരെയും അകറ്റി. രേണു മക്കളോടൊപ്പം പൂനെയിലെ സ്വന്തം വീട്ടിലേക്ക് പോയി.

പ്രശ്നം പരിഹരിക്കാൻ പവൻ കല്യാൺ ശ്രമിച്ചെങ്കിലും നടന്നില്ല. 2012 ൽ ഇരുവരും വേർപിരിഞ്ഞു. ഇതിനിടെ തീൻ മാർ എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ പരിചയപ്പെട്ട റഷ്യൻ മോഡൽ അന്ന ലെസ്നെവയുമായി പവൻ പ്രണയത്തിലായി. ഇവരെ നടൻ വിവാഹം കഴിച്ചു. ഈ ബന്ധത്തിലും രണ്ട് മക്കൾ പവൻ കല്യാണിന് ഉണ്ട്.

 അതിഥി ആയെത്തിയപ്പോഴാണ് പവൻ കല്യാണിന് ഈ ചോദ്യം നേരിടേണ്ടി വന്നത്

ഇപ്പോഴിതാ പവനിന്റെ ഇത്രയും വിവാഹങ്ങളെക്കുറിച്ച് ചോദിച്ചിരിക്കുകയാണ് നടൻ നന്ദമൂരി ബാലകൃഷ്ണ. നടന്റെ അൺ സ്റ്റോപ്പബിൾ എന്ന ഷോയിൽ അതിഥി ആയെത്തിയപ്പോഴാണ് പവൻ കല്യാണിന് ഈ ചോദ്യം നേരിടേണ്ടി വന്നത്. ഷോയുടെ പ്രൊമോ വീഡിയോയിൽ ആണ് വിവാഹക്കാര്യം ചോദിക്കുന്നത് കാണുന്നത്. പൊതുവെ ഇത്തരം ചോദ്യങ്ങളോട് പവൻ പ്രതികരിക്കാറില്ല.

ഷോയുടെ എപ്പിസോഡ് പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ

ബാലകൃഷ്ണയുടെ ചോദ്യത്തിന് പവൻ എന്ത് മറുപടി നൽകുമെന്നാണ് ആരാധകർ ചോദിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങളും ഷോയിൽ ചർച്ചയായത്രെ. അതിനാൽ ഷോയുടെ എപ്പിസോഡ് പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ പ്രഭാസ് ഉൾപ്പെടെയുള്ള താരങ്ങളെ നന്ദമൂരി ബാലകൃഷ്ണ തന്റെ ഷോയിൽ അതിഥികളായി എത്തിച്ചിരുന്നു. ഈ എപ്പിസോഡുകളും ശ്രദ്ധ നേടിയിരുന്നു.

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X