ഒറ്റയടിക്ക് 10 കോടി പ്രതിഫലം കൂട്ടി സൂപ്പര്‍താരം; നടന്‍ ബാലയ്യ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് 20 കോടി

ബാലയ്യ, എന്‍ബികെ എന്നിങ്ങനെയുള്ള വിളിപ്പേരുകളില്‍ അറിയപ്പെടുന്ന നടനാണ് നന്ദമൂരി ബാലകൃഷ്ണ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ്. പല തരത്തിലുള്ള നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ശരിക്കും വിവാദ നായകനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലെ ചില സീനുകള്‍ ട്രോളന്മാര്‍ ഏറ്റെടുക്കുന്നത് പതിവാണ്. അതുപോലെ വിവാദമുണ്ടാക്കുന്ന പ്രസ്താവനകളും പ്രവൃത്തികളുമൊക്കെ ബാലയ്യയെ വാര്‍ത്തകളില്‍ നിറച്ചു.

ഇക്കഴിഞ്ഞ ഡിംസബര്‍ രണ്ടിന് ബാലകൃഷ്ണ നായകനായി അഭിനയിച്ച അഖണ്ട എന്ന സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും വിലയിരുത്തപ്പെട്ടു. ഈ സിനിമയ്ക്ക് ശേഷം ബാലകൃഷ്ണ അദ്ദേഹത്തിന്റെ പ്രതിഫലം കൂട്ടി എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നും രണ്ടുമല്ല ഇപ്പോള്‍ കിട്ടി കൊണ്ടിരുന്ന കോടികളില്‍ നിന്നും ഇരട്ടിയിലധികം പൈസ കൂട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്.

പത്ത് കോടി പ്രതിഫലം കൂട്ടി ബാലകൃഷ്ണ

നിലവില്‍ ബാലകൃഷ്ണ അഭിനയിക്കുന്ന തെലുങ്ക് സിനിമയ്ക്ക് വേണ്ടി ഇരുപതി കോടിയോളം രൂപയാണ് വാങ്ങിക്കുന്നത്. നിലവില്‍ കിട്ടി കൊണ്ടിരുന്ന പ്രതിഫലം ഇരട്ടിയാക്കി തന്റെ ഡിമാന്‍ഡ് നടന്‍ കൂട്ടിയിരിക്കുകയാണ്. ഇതുവരെ പത്ത് കോടിയോളം രൂപയായിരുന്നു ബാലയ്യ ഒരു സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിയിരുന്നത്. ഇനിയുള്ള സിനിമകളില്‍ നായകനായി അഭിനയിക്കണമെങ്കില്‍ 20 കോടി വേണമെന്നാണ് പറയുന്നത്.

ഒരു സിനിമയ്ക്ക് ഇരുപത് കോടി പ്രതിഫലമായി ഉയർത്തി

ഉടന്‍ തന്നെ ബാലകൃഷ്ണ തന്റെ അടുത്ത പ്രൊജക്ടായ എന്‍ബികെ 107 ന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. ഈ സിനിമയില്‍ ശ്രുതി ഹാസന്‍ ആണ് നായികയായിട്ട് എത്തുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ ദുനിയ വിജയ് കൂടി അഭിനയിക്കുന്നുണ്ടെന്ന് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യന്‍ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടില്ലെങ്കിലും എന്‍ബികെ 107 എന്ന പേരിലാണ് അറിയപ്പെടുന്നത്.

പുതിയ സിനിമകളിലേക്ക് കരാർ ഒപ്പിട്ട് സൂപ്പർതാരം

എഫ് 2, ഫണ്‍ ആന്‍ഡ് ഫ്രസ്‌ട്രേഷന്‍ എന്ന സിനിമ ഒരുക്കി അനില്‍ രവിപുടിയ്‌ക്കൊപ്പം കോമഡി ആസ്പദമാക്കി ഒരുക്കുന്ന മറ്റൊരു സിനിമയില്‍ അഭിനയിക്കുന്നതിനും ബാലയ്യ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ സിനിമകളിലും ഇരട്ടിയാക്കിയ പ്രതിഫലമായിരിക്കും നടന്‍ വാങ്ങിക്കുന്നത് എന്നാണ് അറിയുന്നത്. അതേ സമയം അഖണ്ട എന്ന സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ നിറയുന്നത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ ബാലയ്യ എത്തുന്നത്. ഇതോടെ പതിനാറോളം സിനിമകളില്‍ അദ്ദേഹം ഇരട്ട വേഷത്തില്‍ അഭിനയിച്ചു എന്ന പ്രത്യേകത കൂടി വന്നു.

Recommended Video

Balakrishna lose his temper and throw phone in audio launch
ടെലിവിഷൻ പരിപാടിയിലും തരംഗമായി നടൻ

ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രയാഗ ജസ്‌വാള്‍, ജഗപതി ബാബു, ശ്രീകാന്ത് തുടങ്ങിയവരാണ് പ്രധാന റോളുകളില്‍ അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ഈ സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം നീട്ടി വെക്കുകയായിരുന്നു. ഒടുവില്‍ ക്രിസ്തുമസിനൊക്കെ മുന്നോടിയായി ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്തു. നിലവില്‍ സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ പരിപാടിയില്‍ അവതാരകനായിട്ടും ബാലയ്യ എത്തുന്നുണ്ട്. അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്നാണ് ഈ പരിപാടിയുടെ പേര്. പ്രമുഖ താരങ്ങളെ പങ്കെടുക്കുന്ന ചാറ്റ് ഷോ ആണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X