അവതാറിനെ പുച്ഛിച്ച് ബാലയ്യ, അല്ലേലും നിങ്ങളുടെ ജനറേഷന് ഇത്തരം സിനിമകൾ ദഹിക്കില്ലെന്ന് രാജമൗലി!

ലോക സിനിമ കണ്ട വിസ്മയ ചിത്രമായിരുന്നു അവതാർ. ജെയിംസ് കാമറൂൺ എന്ന സംവിധായകൻ വർഷങ്ങളോളം പ്രയത്നിച്ച് പൂർത്തീകരിച്ച സിനിമയായിരുന്നു. അവതാർ റിലീസ് ചെയ്ത് 11 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങാൻ പോകുന്നത്. കഴിഞ്ഞ പത്ത് വർഷമായി കാമറൂൺ അവതാർ 2ന്റെ ചിത്രീകരണത്തിലാണ്. ഇതിന് വേണ്ടി വർഷങ്ങൾ നീണ്ട സാങ്കേതിക ഗവേഷണവും അഭിനേതാക്കളുടെ പരിശീലനവും നടത്തിയതിന് ശേഷമാണ് വെള്ളത്തിനടിയിൽ അവതാർ 2ന്റെ ചിത്രീകരണത്തിന് നടത്തുന്നത്.

അന്യഗ്രഹമായ പണ്ടോറയിൽ വെള്ളത്തിനും മറ്റു ധാതു ഖനനത്തിനും വേണ്ടി മനുഷ്യരെ പണ്ടോറയിലോട്ട് അയക്കുന്ന സയൻസ് ഫിക്ഷൻ മൂവിയാണ് അവതാർ. അവിടുത്തെ മനുഷ്യ സാദ‍ൃശ്യമുള്ള ജീവികളായ നാവികളേ പോലെ ശ്വസിക്കാൻ മനുഷ്യർക്ക് കഴിയാത്തതിനാൽ നാവികളുടെ ക്ളോണുകളായി മനുഷ്യരെ സ്യഷ്ടിച്ച് അങ്ങോട്ട് കയറ്റി അയക്കുകയാണ് അവിടെ മനുഷ്യ നിർമ്മിത കോളനികൾ ഉണ്ടാക്കാൻ. ഒരു യുദ്ധത്തിൽ ഉണ്ടായ അപകടം മൂലം അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപെട്ട ജാക് സള്ളിയാണ് അവതാറിൽ നായകൻ. തന്റെ ചലനശേഷി വീണ്ടെടുക്കാൻ കൂടിയാണ് നായകൻ ഈ ദൗത്യം ഏറ്റെടുക്കുന്നത്. എന്നാൽ അവിടെയെത്തി അവിടുത്തെ രാജകുമാരി നെയറ്റിരിയെ പരിചയപെടുന്നതോടെ നാവികളുടെ കൂടെ നിൽക്കാൻ നായകൻ തീരുമാനിക്കുകയും തുടർന്നുണ്ടാകുന്ന വെല്ലുവിളികളുമാണ് സിനിമയിൽ കാണിക്കുന്നത്.

അവതാർ ഇഷ്ടപ്പെട്ടില്ല

മിക്ക സിനിമാ സ്നേഹികളും ഒന്നിലധികം തവണ കണ്ടിട്ടുള്ള ചിത്രം കൂടിയാണ് അവതാർ. എന്നാൽ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ അവതാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അവതാർ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളിൽ ഒന്നാണ് എന്നാണ് ബാലയ്യ ആഹായിലെ ചാറ്റ് ഷോയിൽ പങ്കെടുക്കവെ പറഞ്ഞത്. രാജമൗലി അതിഥിയായി എത്തിയപ്പോഴാണ് അവതാർ സിനിമയെ കുറിച്ചുള്ള അഭിപ്രായം ബാലയ്യ പറഞ്ഞത്. അവതാർ സിനിമ കണ്ട് തുടങ്ങിയപ്പോഴെ മടുത്തുവെന്നും എഴുന്നേറ്റ് പോയി എന്നുമാണ് ബാലയ്യ പറഞ്ഞത്.

ബാലയ്യയ്ക്ക് രാജമൗലിയുടെ മറുപടി

അവതാറിനെ പുച്ഛിച്ചുള്ള ബാലയ്യയുടെ കമന്റുകൾ കേട്ടതോടെ ബാഹുബലി, ഈച്ച പോലുള്ള സിനിമകൾ ഹിറ്റാക്കിയ സംവിധായകൻ രാജമൗലി ഉടൻ തന്നെ ബാലയ്യയ്ക്ക് കൃത്യമായി കുറിക്ക് കൊള്ളുന്ന മറുപടിയും നൽകി. 'നിങ്ങളുടെ ജനറേഷന് അവതാർ പോലുള്ള സിനിമകൾ ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും പക്ഷെ ഞങ്ങളുടെ ജനറേഷന് അവതാർ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്' എന്നാണ് രാജമൗലി ബാലയ്യയോട് മറുപടിയായി പറഞ്ഞത്. മറ്റ് ഹീറോകളുടെ സിനമകൾ കാണാൻ താൽപര്യമില്ലാത്ത വ്യക്തിയാണ് ബാലയ്യയെന്ന് നേരത്തെ താരത്തിന്റെ പത്ന തന്നെ പറഞ്ഞിട്ടുണ്ട്. തിയേറ്ററിൽ പോയാലും പകുതിക്ക് വെച്ച് ഇറങ്ങിപ്പോരുന്ന സ്വഭാവമാണ് ബാലയ്യയ്ക്കെന്നും താരത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു.

അവതാർ രണ്ടാംഭാ​ഗത്തിനായുള്ള കാത്തിരിപ്പിൽ സിനിമാ പ്രേമികൾ

എപ്പോഴും വിവാദങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് ബാലയ്യ. വിവാദ പ്രസ്താവനകളോ, പ്രവൃത്തികളോ ആണ് പലപ്പോഴും നന്ദമൂരി ബാലകൃഷ്ണയെ വാർത്തകളിൽ നിറയ്ക്കുന്നത്. അവതാർ ആദ്യ ഭാ​ഗത്തിന് 2500 കോടിയിലധികമായിരുന്നു മുഴുവൻ കളക്ഷൻ. സിനിമാ ചരിത്രത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്സ്, മോഷൻ പിക്ചേഴ്സ് ടെക്നോളജി തുടങ്ങിയവ ഉപയോഗിച്ചാണ് അവതാർ ആദ്യ ഭാ​ഗം നിർമ്മിച്ചത്. 2020ൽ രണ്ടാം ഭാഗം പുറത്തിറക്കാനാണ് ജെയിംസ് കാമറൂൺ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്താൽ റിലീസ് 2022ലേക്ക് മാറ്റിവെക്കുകയായിരുന്നു. നിലവിൽ മൂന്നാം ഭാഗം ഡിസംബർ 20, 2024നും നാലാം ഭാഗം ഡിസംബർ 18, 2026നും, അഞ്ചാം ഭാഗം ഡിസംബർ 22, 2028നുമാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

More from Filmibeat

Read more about: rajamouli nandamuri balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X