എഴുന്നേല്‍ക്കുന്ന അഞ്ജലിയുടെ പിന്നില്‍ കൈവെച്ചു, ബാലയ്യയെ കുരുക്കി മറ്റൊരു വീഡിയോ വൈറല്‍

നടി അഞ്ജലിയെ സ്‌റ്റേജില്‍ വെച്ച് ബാലയ്യ എന്ന് വിളിക്കുന്ന നടന്‍ നന്ദമുരി ബാലകൃഷ്ണ പിടിച്ചു തള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ നടി അഞ്ജലി തന്നെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ബാലയ്യ, അഞ്ജലി, നേഹ ഷെട്ടി, വിശാഖ് സെന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഗാങ്ങ്‌സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ വെച്ചാണ് സംഭവമുണ്ടാകുന്നത്. സ്റ്റേജില്‍ വെച്ച് ബാലയ്യ നടിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടി മാറി നില്‍ക്കാത്തതിനെ തുടര്‍ന്ന് ബാലയ്യ നടിയെ പിടിച്ച് തള്ളുകയായിരുന്നു.

anjali

ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയായിരുന്നു. പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയ അഞ്ജലി പറയുന്നത്, താനുംബാലയ്യയും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ടെന്നും ഇരുവരും ഏറെ ബഹുമാനിക്കുന്നവരാണ് എന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണോ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ നടിക്കെതിരെയും ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. അഞ്ജലി ബാലയ്യയ്ക്ക് അടുത്തായിരുന്നു ഇരുന്നിരുന്നത്. നേഹയ്‌ക്കൊപ്പം വേദിയിലേക്ക് പോകാനായി എഴുന്നേല്‍ക്കുമ്പോള്‍ അഞ്ജലിയുടെ പിറകില്‍ ചെറുതായി അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അഞ്ജലി അവിടെ നിന്ന് പുഞ്ചിരിച്ചുകൊണ്ടാണ് സ്‌റ്റേജിലേക്ക് നടന്നു നീങ്ങുന്നത്. എന്നാല്‍ ഈ വീഡിയോ ആദ്യം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഇത് വൈറല്‍ ആവുകയായിരുന്നു.

എന്നാല്‍ ഇതില്‍ പ്രതികരണവുമായി പ്രൊഡ്യൂസര്‍ നാഗവംശി രംഗത്തെത്തി. ഇതെന്താണെന്നായിരുന്നു അേേദ്ദഹം ചോദിച്ചത്. ഇത് ബാലയ്യ എന്തു ചെയ്തു എന്നുള്ളത് അഞ്ജലി ആ പ്രശ്‌നത്തെ എങ്ങനെ എടുക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നാണ് നാഗവംശി പറയുന്നത്.

അതിന് പുറമെ ബാലയ്യ ലഹരി ഉപയോഗിച്ചുകൊണ്ടാണ് പരിപാടിക്ക് പങ്കെടുത്തതെന്ന ചോദ്യവും ഉയര്‍ന്നു. ഒരു ചെറിയ വെള്ളക്കുപ്പിയില്‍ മരുന്നോ മറ്റോ ഉണ്ടായിരുന്നു. അതിനടത്തായിരുന്നു ബാലയ്യ ഇരുന്നത്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് അങ്ങനെ ഒരു വിവാദവും ഉയര്‍ന്നത്. അതേസമയം കടുത്ത മദ്യപാനിയാണെന്നും എപ്പോഴും ബാഗില്‍ വെള്ളം കരുതുമെന്നും ബാലയ്യയുടെ മരുമകന്‍ ത്‌നെ തുറന്നു പറഞ്ഞിരുന്നു.

anjali

നന്ദമുരി ബാലകൃഷ്ണയ്‌ക്കെതിരെ പലതരം വിമര്‍ശനങ്ങള്‍ നേരത്തെയും വന്നിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തെ അങ്കിള്‍ എന്ന് വിളിച്ചതിന് ബാലയ്യ ദേഷ്യപ്പെട്ട സംഭവമുണ്ടായിരുന്നു. എ ആര്‍ റഹ്മാന്‍ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞതും സമാനമായ മറ്റൊരു ആരോപണമായിരുന്നു. എന്നാല്‍ റഹ്മാനെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ ബാലയ്യക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു.

അടുത്തിടെ തമിഴ് നടി വിചിത്ര തനിക്ക് തെലുഗു സിനിമാ സെറ്റില്‍ വെച്ച് ഒരു മോശം അനുഭവമുണ്ടായതായി തുറന്ന് പറഞ്ഞിരുന്നു. ഒരു നടന്‍ തന്നെ മുറിയിലേക്ക് വിളിച്ച് വരുത്തി എന്നായിരുന്നു നടി പറഞ്ഞത്. എന്നാല്‍ അത് ആരാണെന്ന് നടി തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇത് ബാലയ്യയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബാലയ്യ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ വ്യാപകമായി പറഞ്ഞിട്ടും ബാലകൃഷ്ണ മാത്രം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: anjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X