Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ലീലയായി നസ്രിയയും സുന്ദറായി നാനിയും, അന്റെ സുന്ദരനികിയുടെ ടീസര്‍ പുറത്ത്
നാച്ചുറല്‍ സ്റ്റാര്‍ നാനിയും മികച്ച സംവിധായകന് വിവേക് ആത്രേയയും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് അന്റെ സുന്ദരനികി. ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നസ്രിയയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ ആദ്യത്തെ ടോളിവുഡ് ചിത്രമാണിത്. മലയാളത്തിലും സിനമിമ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.ആഹാ സുന്ദര എന്നാണ മലയാളം പതിപ്പിന്റെ പേര്. പുറത്തു വന്ന ടീസറിനും ഫസ്റ്റ്ലുക്ക് പോസ്റ്ററിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരിക്കുമെന്നാണ് ടീസര്‍ പുറത്ത് വന്നതിന് ശേഷം ആരാധകര്‍ പറയുന്നത്.

സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവിനെയാണ് ചിത്രത്തില്‍ നാനി അവതരിപ്പിക്കുന്നത്. സുന്ദര്‍ കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയാണ്. അതിനാല്‍ ലാളിച്ചാണ് ഇദ്ദേഹത്തെ വളര്‍ത്തിയത്. ഭാവിയില്‍ ജ്യോതിഷികളുടെ ഉപദേശവും കുടുംബത്തിന്റെ അതിരുവിട്ട കരുതലും സുന്ദറിന് ബുദ്ധിമുട്ടാവുന്നു. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനിയായ ലീലയുമായി സുന്ദര്‍ പ്രണയത്തിലാവുന്നു. ഇരു കുടുംബങ്ങളും ജാതിയും മതവും പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. .
നാനിയുടെ ട്രേഡ്മാര്‍ക്ക് ഡയലോഗ് ടൈമിംഗ് ആണ് പ്രധാന ആകര്‍ഷണം, ഒപ്പം നസ്രിയ നസീമുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രിയും മാന്ത്രികമാണ്. നാനിയും നരേഷും ഒന്നിക്കുന്ന സീനുകള്‍ രസകരമാണ്.ജൂണ്‍ 10 ന് തമിഴില്‍ ആടാടെ സുന്ദരാ എന്ന പേരിലും മലയാളത്തില്‍ ആഹാ സുന്ദരാ എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രവിതേജ ഗിരിജലയാണ്. നാനിയ്ക്കും നസ്രിയയ്ക്കുമെപ്പം വാന്താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.നദിയ, ഹര്ഷവര്ദ്ധന്, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ ഇഅവതരിപ്പിക്കുന്നത്.
വിവേക് ആത്രേയയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ വൈയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.സംഗീതം: വിവേക് സാഗര്‍, ഛായാഗ്രാഹകന്‍: നികേത് ബൊമ്മി,എഡിറ്റര്‍: രവിതേജ ഗിരിജല,പ്രൊഡക്ഷന്‍ ഡിസൈന്‍: ലത നായിഡു,പബ്ലിസിറ്റി ഡിസൈന്‍: അനില്‍ & ഭാനു, പിആര്‍ഒ:ആതിര ദില്‍ജിത്ത്
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി