Don't Miss!
- News
ഉറക്കമൊഴിഞ്ഞ് പൊലീസ് കാത്തുനിന്നു; മാല പൊട്ടിക്കല്‍ വിരുതനെ കയ്യോടെ പൊക്കി, അറസ്റ്റ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
മൂന്നാം ഭാര്യയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം, ജീവനാംശമായി അഞ്ച് കോടി നൽകി നടൻ നരേഷ്, നാലാം വിവാഹം ഉടൻ!
സിനിമാ മേഖലയിൽ വിവാഹവും ഡിവോഴ്സും ലിവിങ് റിലേഷൻഷിപ്പും സർവ സാധാരണമാണ്. സാമന്ത-നാഗചൈതന്യ അടക്കമുള്ള താരങ്ങൾ ഏഴ് വർഷത്തോളം പ്രണയിച്ച് വിവാഹിതരായിട്ടും വെറും നാല് വർഷം കുടുംബ ജീവിതം നയിച്ചപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു.
അന്ന് അത് എല്ലാവരേയും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. ഇത്രയേറെ പ്രണയിച്ചിട്ടും എങ്ങനെ ഒരു നിമിഷം കൊണ്ട് ആ സ്നേഹം ഇല്ലാതായി എന്നാണ് എല്ലാവരും അത്ഭുതത്തോടെ ചോദിച്ചത്.
സൗത്ത് സിനിമ മേഖലയിൽ നിന്നും താരങ്ങളുടെ ഡിവോഴ്സ് വാർത്തകളും പ്രണയതകർച്ചകളും വളരെ വിരളമായി മാത്രമെ വാർത്തയാകാറുള്ളു. പക്ഷെ ബോളിവുഡിൽ അങ്ങനെയല്ല. അവിടെ നിന്നും ഇത്തരം വാർത്തകൾ നിരന്തരമായി വരാറുണ്ട്.
സിനിമാ മേഖലയിൽ നിന്നും വരുന്ന താരങ്ങളുടെ റിലേഷൻഷിപ്പ് വാർത്തകൾ എന്നും ആരാധകർക്കിടയിൽ ചൂടുള്ള ചർച്ചയാണ്. അത്തരത്തിൽ ഇപ്പോൾ ഹോട്ട് ടോപ്പിക്കായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് തെലുങ്ക് നടൻ വി.കെ നരേഷിന്റെ പുതിയ പ്രണയ ബന്ധം.

നടി പവിത്ര ലോകേഷും നടൻ വി.കെ നരേഷും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുതുവത്സര ദിനത്തിലാണ് പുറത്തുവന്നത്. വിഡിയോ സന്ദേശത്തിലൂടെയാണ് 2023ൽ തങ്ങൾ വിവാഹിതരാകുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയത്.
വിവാഹ പ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നൽകുന്ന ഒരു വീഡിയോയും നരേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
അറുപത്തിരണ്ടുകാരനായ നരേഷിന്റെ നാലാം വിവാഹമാണ് നടക്കാൻ പോകുന്നത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും.

പവിത്രയും നരേഷും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടേയും ബന്ധത്തിന്റെ പേരിൽ ചില വിവാദ വാർത്തകളും കഴിഞ്ഞ വർഷം പ്രചരിച്ചിരുന്നു. നരേഷിനൊപ്പം ഹോട്ടലിലെത്തിയ പവിത്രയെ ആക്രമിക്കാനെത്തിയ നരേഷിന്റെ മുൻഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
നരേഷിന്റെ വിവാഹ വാർത്ത പ്രചരിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയെ കുറിച്ചും സോഷ്യൽമീഡിയയും സിനിമാ മേഖലയും ചർച്ച ചെയ്യുന്നുണ്ട്.

രമ്യ രഘുപതിയാണ് നരേഷിന്റെ മൂന്നാം ഭാര്യ. നാലാം വിവാഹത്തിന് ഒരുങ്ങുന്ന നരേഷ് രമ്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയോ എന്നത് ഇപ്പോഴും വ്യക്തമല്ല.
അതേസമയം നാലാം വിവാഹത്തിന് മുന്നോടിയായി നരേഷ് രമ്യയ്ക്ക് ജീവനാംശം നൽകി ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം നരേഷ് തന്റെ മൂന്നാം ഭാര്യ രമ്യയ്ക്ക് ജീവനാംശമായി അഞ്ച് കോടി രൂപ നൽകിയെന്നാണ് റിപ്പോർട്ട്.

ഇരുകുടുംബങ്ങളിലേയും മുതിർന്നവരുടേയും അഭിഭാഷകരുടേയും സാന്നിധ്യത്തിൽ പ്രശ്‌നം ഒത്തുതീർപ്പായതായും അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം കാര്യങ്ങൾ ഇത്ര എളുപ്പം കോംപ്രമൈസ് ചെയ്തതെങ്ങനെയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
അതുമാത്രമല്ല രമ്യാ രഘുപതിക്ക് കർണാടകയിൽ കോടിക്കണക്കിന് രൂപ ആസ്തിയുണ്ടെന്നും അങ്ങനെയൊരാൾ നരേഷിന്റെ ഈ അഞ്ച് കോടി രൂപ വാങ്ങി ബന്ധം വേർപ്പെടുത്താൻ സമ്മതം മൂളി എന്നത് വിശ്വാസയോഗ്യമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

നരേഷിന്റേയും പവിത്ര ലോകേഷിന്റേയും വിവാഹം ഉടൻ തന്നെ ഗംഭീരമായി നടക്കും. നരേഷ് ആദ്യം വിവാഹം കഴിച്ചത് സീനിയർ ഡാൻസ് മാസ്റ്റർ ശ്രീനുവിന്റെ മകളെയാണ്. ആ ബന്ധത്തിൽ ദമ്പതികൾക്ക് നവീൻ വിജയ്കൃഷ്ണ എന്നൊരു മകനുണ്ട്.
നരേഷ് തന്റെ ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ദേവുലാപ്പള്ളി കൃഷ്ണ ശാസ്ത്രിയുടെ ചെറുമകൾ രേഖ സുപ്രിയയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ തേജ എന്നൊരു മകനുമുണ്ട്.
നരേഷ് തന്റെ രണ്ടാം ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷം 50 വയസ് പിന്നിട്ടപ്പോഴാണ് തന്നേക്കാൾ 20 വയസിന് ഇളയ രമ്യ രഘുപതിയെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ദമ്പതികൾക്ക് ഒരു മകനുണ്ട്.
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്കിയ മറുപടി പറഞ്ഞ് ഐശ്വര്യ
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?