For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  62 ാം വയസിൽ നാലാം വിവാഹമെന്ന സ്വപ്നം തുലാസിൽ; അവസാന നിമിഷം പണി കൊടുത്ത് നരേഷിന്റെ മൂന്നാം ഭാര്യ

  |

  തെലുങ്ക് സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയം ആയിരുന്നു നടൻ നരേഷും നടി പവിത്ര ലോകേഷും വിവാഹം കഴിക്കാൻ പോവുന്ന വാർത്ത. മൂന്ന് ഭാര്യമാരുമായുള്ള വിവാഹ ബന്ധം ഉപേക്ഷിച്ച് പവിത്രയ്ക്കൊപ്പം ജീവിക്കാനാണ് നരേഷ് ഒരുങ്ങിയത്. പവിത്രയുമായി വർഷങ്ങൾ നീണ്ട പ്രണയ ബന്ധമാണ് നരേഷിനുണ്ടായിരുന്നുത്. പവിത്രയും നേരത്തെ വിവാഹ മോചനം നേടിയതാണ്. ​ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വന്ന വിഷയം ആയിരുന്നു പവിത്ര- നരേഷ് പ്രണയം.

  Also Read: യേശുദാസിനെ ഔട്ട് ആക്കാനുള്ള ​ഗ്രൂപ്പ്; എംജി ശ്രീകുമാറിൽ നിന്നുണ്ടായ വിഷമിപ്പിച്ച അനുഭവം; കൈതപ്രം പറയുന്നു

  എന്നാൽ അന്നൊക്കെ താരങ്ങൾ ഇത്തരം റിപ്പോർട്ടുകളെ ഇല്ലാക്കഥകളെന്ന് പറ‍ഞ്ഞ് തള്ളുകയാണുണ്ടായത്. നരേഷിന്റെ ഭാര്യ നടനെയും പവിത്രയെയും ഹോട്ടൽ മുറിയിൽ നിന്ന് പിടികൂടുകയും ചെയ്തെന്ന് അന്ന് വാർത്തകൾ പരന്നിരുന്നു. ഏറെ നാൾ ​ഗോസിപ്പുകൾ പരന്നതിന് ശേഷമാണ് പവിത്രയും നരേഷും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. നാലാം വിവാഹത്തിന് ഒരുങ്ങുന്ന നരേഷ് 62 കാരനാണ്. ‌43 കാരിയാണ് പവിത്ര.

  Also Read: 'നായക കഥാപാത്രം നല്ലവനാകണം എന്നില്ല, എത്ര മഹാനായ മനുഷ്യനും നമ്മളറിയാത്ത ഒരു തിന്മയുണ്ടാകും'; മമ്മൂട്ടി

  അതേസമയം വിവാഹത്തിന് മുമ്പ് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ് നരേഷും പവിത്രയും. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ ​രഘുപതി ഡിവോഴ്സിന് ഒപ്പു വെച്ചിട്ടില്ല. തന്റെയും കുട്ടിയുടെ സംരക്ഷണം നരേഷ് ഉറപ്പു വരുത്തണമെന്നാണ് രമ്യ പറയുന്നത്. വിവാഹ മോചനത്തിന് സമ്മ തിക്കാത്തതിന്റെ പേരിൽ തനിക്ക് നിരവധി ബു​​ദ്ധിമുട്ടുകൾ വരുന്നുണ്ടെന്നും രമ്യ ആരോപിക്കുന്നു. ജീവനാംശ തുക നൽകി നേരത്തെ രമ്യ അനുനയിപ്പിക്കാൻ നരേഷ് ശ്രമിച്ചിരുന്നു.

  'കുട്ടിയുടെ സംരക്ഷണ അവകാശം സംബന്ധിച്ച് നരേഷ് തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. താൻ ​ഗാർഹിക പീഡനത്തിനെതിരെയും എന്റെയും കുട്ടിയുടെ സംരക്ഷണത്തിനുമായാണ് കേസ് കൊടുത്തത്. പ്രോപ്പർട്ടിക്ക് വേണ്ടി ആണ് ഞാൻ പ്രശ്നമുണ്ടാക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്'

  'പക്ഷെ എനിക്ക് എന്റെ മകന്റെ ജീവിതം പ്രധാനമാണ്. ഞാൻ നീതിക്ക് വേണ്ടി ആണ് പൊരുതുന്നത്. ഡിവോഴ്സ് പേപ്പറിൽ ഒപ്പു വെക്കാൻ ഞാൻ തയ്യാറല്ല,' രമ്യ ​രഘുപതി പറഞ്ഞു.

  'മറ്റൊരു സ്ത്രീയോടൊപ്പമുള്ള ഇന്റിമേറ്റ് വീഡിയോകൾ കാണിച്ച് നരേഷ് എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്റെ മകന് സംരക്ഷണം നൽകലാണ് എന്റെ ഉത്തരവാദിത്തം. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്കെതിരെ വരുന്ന ഒരു ആരോപണങ്ങളെയും ഞാൻ സഹിക്കില്ല. അയാൾക്ക് നിരവധി പേരുമായി ബന്ധമുണ്ടായിരുന്നു'

  'നരേഷിന്റെ സ്വഭാവം മാറുമെന്ന് പറ‍ഞ്ഞ് അമ്മായി അമ്മ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. എപ്പോഴൊക്കെ മറ്റൊരു സ്ത്രീക്കൊപ്പം അദ്ദേഹത്തെ ഞാൻ പിടികൂടിയിട്ടുണ്ടോ അടുത്ത രണ്ട് മാസത്തേക്ക് എന്നോട് നല്ല രീതിയിൽ പെരുമാറും'

  'ഞാനടുത്തില്ലാത്തപ്പോൾ ആരും അദ്ദേഹത്തോട് ചോ​ദിക്കാനില്ലായിരുന്നു. ആ സമയത്ത് പവിത്രയ്ക്ക് നരേഷുമായി അടുക്കാനായി. ഇയാൾ എത്തരക്കാരനാണെന്ന് എന്റെ മാതാപിതാക്കളോട് ഇതുവരെ പറഞ്ഞിട്ടില്ല. നരേഷിനെ ഇഷ്ടപെട്ട് വിവാഹം കഴിച്ചതാണ്'

  'ഇത് എന്റെ വ്യക്തിപരമായ പ്രശ്നമാണ്. ഞാൻ തന്നെ ഇത് പരിഹരിക്കും. ആര്യ സമാജയത്തിൽ വെച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്. നിയമപരമായി തന്നെ ഈ പ്രശ്നം പരിഹരിക്കും,' രമ്യ രഘുനാഥ് പറഞ്ഞു.

  അതേസമയം രമ്യയുമായി ഏറെ നാളായി അകന്ന് കഴിയുകയാണ് താനെന്നാണ് നരേഷ് പറയുന്നത്. നേരത്തെയുള്ള രണ്ട് വിവാഹ ബന്ധവും വേർപെടുത്തി ആയിരുന്നു നരേഷ് രമ്യ ര​ഘുനാഥിനെ വിവാഹം കഴിച്ചത്.

  Read more about: telugu
  English summary
  Naresh's 3rd Wife Not Yet Signed On Divorce Paper; Revelation About The Actor Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X