അച്ഛന്റെ നാലാം വിവാഹം; പവിത്രയെ ഏറെക്കാലമായി അറിയാം; അവരുടെ സ്വഭാവമിങ്ങനെ; മകൻ

തെലുങ്ക്, കന്നഡ സിനിമാ ലോകത്ത് അടുത്തിടെ വലിയ ചർച്ചയായ സംഭവമാണ് നരേഷ്, പവിത്ര ലോകേഷ് എന്നിവരുടെ വിവാഹം. ഏറെക്കാലമായി ​ ഇവരെക്കുറിച്ച് ​ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഈ വർഷം ആദ്യമാണ് ഇരുവരും വിവാഹിതരായത്. 63 കാരനാണ് നരേഷ്. പവിത്രയുടെ പ്രായം 44 ഉം. രണ്ട് പേരും 2018 മുതൽ പ്രണയത്തിലാണെന്നാണ് മുമ്പൊരിക്കൽ വന്ന വാർത്ത. സംഭവബഹുലമായി മുന്നോട്ട് പോയ പ്രണയം വിവാഹത്തിലേക്കെത്തുക എന്നത് എളുപ്പമല്ലായിരുന്നു.

നരേഷിന്റെ നാലാം വിവാഹമാണിത്. പവിത്രയുടെ മൂന്നാമത്തെ പങ്കാളിയാണ് നരേഷ്. മുൻ ബന്ധത്തിൽ നരേഷിന് മക്കളുമുണ്ട്. പവിത്ര-നരേഷ് ബന്ധമറിഞ്ഞ് നരേഷിന്റെ മുൻ ഭാര്യ രമ്യ ​രഘുപതി ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. മൈസൂരിലെ ഒരു ഹോട്ടലിൽ വെച്ച് നരേഷിനെയും പവിത്രയെയും രമ്യ നാണം കെടുത്തി. നടന് നേരെ ചെരുപ്പെറിയുകയും ചെയ്തു. അന്ന് ഈ വാർത്ത വലിയ തോതിൽ പ്രചരിച്ചു. പവിത്രയ്ക്കും നരേഷിനും ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പഴി ചെറുതല്ല.

Pavitra Lokesh

പവിത്രയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി നരേഷ് രമ്യയുമായി വിവാഹമോചനം നേടാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഡിവോഴ്സ് പേപ്പറിൽ ഒപ്പിടില്ലെന്ന് രമ്യ കടുംപിടുത്തം പിടിച്ചു. എന്നാൽ വിവാദങ്ങളെല്ലാം അവ​ഗണിച്ച് വിവാഹം കഴിച്ച് ജീവിക്കാൻ നരേഷും പവിത്രയും തീരുമാനിച്ചു. ഇന്ന് രണ്ട് പേരും സന്തോഷകരമായി ജീവിക്കുന്നു.

ഇപ്പോഴിതാ നരേഷിനെക്കുറിച്ച് മകൻ നവീൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛന്റെ വ്യക്തി ജീവിതത്തെ അധിക്ഷേപിച്ച് വരുന്ന കമന്റുകളെ നവീൻ വിമർശിച്ചു. ആദ്യ ഭാര്യ ശ്രീനുവിൽ നരേഷിന് ജനിച്ച മകനാണ് നവീൻ. അച്ഛൻ പവിത്ര ലോകേഷിനെ വിവാഹം ചെയ്തതിന് നിരവധി പേർ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഒരു മകനെന്ന നിലയിൽ എനിക്കദ്ദേഹം സന്തോഷത്തോടെയിരുന്നാൽ മതി. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം.

Pavitra Lokesh

കമന്റുകളുടെ ലോകത്താണ് ഇന്നും നിരവധി പേർ ജീവിക്കുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തുകയെന്നത് സാധ്യമല്ല. പവിത്ര ലോകേഷിന് എനിക്ക് കുറേക്കാലമായി അറിയാം. അവർ നിശബ്ദയാണ്. പക്ഷെ വളരെ ശക്തിയുണ്ട്. അവരെപോലെ കുറച്ച് പേർ മാത്രമേയുള്ളൂയെന്നും നവീൻ പറഞ്ഞു. സിനിമാട്ടോ​ഗ്രാഫറാണ് നരേഷിന്റെ ആദ്യ ഭാര്യ ശ്രീനു.

ഇവരുമായി അകന്ന ശേഷമാണ് രേഖ സുപ്രിയയെ നരേഷ് വിവാഹം ചെയ്യുന്നത്. തേജ എന്ന മകനും ദമ്പതികൾക്ക് ജനിച്ചു. എന്നാൽ ഈ ബന്ധവും ഡിവോഴ്സിൽ അവസാനിച്ചു. ഇതിന് ശേഷമാണ് രമ്യ രഘുപതിയെ നടൻ വിവാഹം ചെയ്യുന്നത്. ആ ബന്ധത്തിലും ഒരു മകനുണ്ട്. ഒരു സോഫ്റ്റ്വയർ എഞ്ചിനീയറെയാണ് പവിത്ര ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം പിരിഞ്ഞ ശേഷം കന്നഡ നടൻ സുചേന്ദ്ര പ്രസാദ് പവിത്രയുടെ ജീവിതത്തിലേക്ക് കടന്ന് വന്നു. ലിവിം​ഗ് ടു​ഗെദറിലായിരുന്ന രണ്ട് പേരും പിന്നീട് അകന്നു.

അന്തരിച്ച നടിയും സംവിധായികയുമായ വിജയ നിർമലയുടെ മകനാണ് നരേഷ്. കെഎസ് മൂർത്തിയെന്നാണ് നരേഷിന്റെ പിതാവിന്റെ പേര്. നരേഷിന്റെ ചെറുപ്രായത്തിൽ അച്ഛൻ മരിച്ചു. നടൻ കൃഷ്ണയെയാണ് അമ്മ വിജയ നിർമല പിന്നീട് വിവാഹം ചെയ്തത്. കൃഷ്ണയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് തെലുങ്കിലെ സൂപ്പർ താരം മഹേഷ് ബാബു. 2019 ൽ വിജയ നിർമല അന്തരിച്ചു. കഴിഞ്ഞ വർഷമാണ് കൃഷ്ണ മരിച്ചത്.

More from Filmibeat

Read more about: tollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X