നിവിന്‍ പോളിയെ വിളിച്ച ദംഗല്‍ സംവിധായകന്‍! അവസരം ലഭിച്ചതോ നവീന്‍ പോളിഷെട്ടിക്ക്!

ദംഗലിന്‍രെ സംവിധായകനായ നിതേഷ് തിവാരിയുടെ കാസ്റ്റിങ് കോള്‍ വിശേഷം കഴിഞ്ഞ ദിവസം പുരത്തുവന്നിരുന്നു. നിവിന്‍ പോളിക്ക് വേണ്ടിയായിരുന്നു സംവിധായകന്‍ ഓഡീഷന്‍ നടത്താന്‍ പറഞ്ഞത്. എന്നാല്‍ കാസ്റ്റിങ് ഡയറക്ടറാവട്ടെ അത് നടത്തിയത് തെലുങ്ക് നടനായ നവീന്‍ പോളിഷട്ടിയെ വിളിച്ചായിരുന്നു. ചിച്ചോരെ എന്ന ചിത്രത്തിലേക്ക് തനിക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ചിച്ചോരെയിൽ നിന്ന് ഓഡിഷൻ കോൾ വരുന്നു. സത്യത്തിൽ സംവിധായകൻ നിതേഷ് തിവാരി, ഓഡിഷനു വേണ്ടി കാസ്റ്റിങ് ഡയറക്ടറോട് ആവശ്യപ്പെട്ടത് നിവിൻ പോളിയെ ആയിരുന്നു. നിവിന്‍ പോളി മലയാളത്തിലെ സൂപ്പർസ്റ്റാർ ആണ്. പക്ഷേ കാസ്റ്റിങ് ഡയറക്ടർക്ക് ആള് മാറി, അദ്ദേഹം വിളിക്കുന്നത് എന്നെയാണ്. 'ഹലോ നവീൻ പോളി, നിതേഷ് സാർ ഓഡിഷനു വേണ്ടി നിങ്ങളുടെ ഡേറ്റ് ചോദിക്കുന്നു.' ഇത് കേട്ടതും ഞാൻ ഞെട്ടി, 'നിൽക്ക് നിൽക്ക്, നിങ്ങൾ പറയുന്നത് ദംഗൽ നിതേഷ് സാറിനെക്കുറിച്ചാണോയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അതെയെന്നായിരുന്നു പറഞ്ഞത്.

Naveen Polishetty

ഓഡിഷൻ കഴിഞ്ഞു, എന്റെ ഓഡിഷന് ക്ലിപ്പ് നിതേഷ് സാറിനു കിട്ടി. അദ്ദേഹത്തിനു സംശയമായി, 'ഈ നിവിൻ പോളി താടി മുഴുവൻ ഷേവ് ചെയ്തോ, പ്രേമത്തില്‍ പരുക്കൻ ലുക്ക് ആയിരുന്നല്ലോ, ഇതിപ്പോൾ ചുള്ളനെപ്പോലെ'. അദ്ദേഹം കാസ്റ്റിങ് ഡയറക്ടർ ആയ മുകേഷിനോട് ആ സംശയം ചോദിച്ചു. അങ്ങനെ കാസ്റ്റിങ് ഡയറക്ടർ വീണ്ടും വിളിക്കുന്നു. 'നവീൻ, നിങ്ങൾ ഈ അടുത്ത് താടി ഷേവ് ചെയ്തോയെന്ന് ചോദിച്ചിരുന്നു. ഞാൻ ഇല്ലെന്ന് പറഞ്ഞു. പിന്നീട് കോളുകളൊന്നുമുണ്ടായിരുന്നില്ല.

‍ഇതിനിടയില്‍ ഞാൻ നിവിൻ പോളിയല്ലെന്ന് അവർക്ക് മനസ്സിലായി. അങ്ങനെ നാല് മാസം കഴിഞ്ഞു. എന്റെയൊരു വൈറൽ വിഡിയോ ചിച്ചോരെയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കാണാനിടയായി. ആ വിഡിയോ വീണ്ടും നിതേഷ് സാറിനു മുന്നിലെത്തി. വിഡിയോയിൽ എന്നെ കണ്ടതും സാറിന്റെ കമന്റ്, 'ഇതാ നിവിൻ പോളിയുടെ ഡ്യൂപ്പ് അല്ലേ, ഇയാളെ ഓഡിഷന് വിളിക്കൂ. അങ്ങനെ രണ്ടാമതും ഞാൻ ഓഡിഷന് എത്തി. ഇത്തവണ നവീൻ പോളിഷെട്ടിയായി തന്നെ. അത് ആ സിനിമയിലേയ്ക്കുള്ള അവസരമായിന്നുവെന്നും നവീന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X