നായകനെക്കാള്‍ വലിയ വില്ലത്തിയോ, നയന്‍താര ആവശ്യപ്പെട്ട പ്രതിഫലം കേട്ട് നിര്‍മാതാവ് ഞെട്ടി

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത വിജയം നേടി കുതിയ്ക്കുകയാണ് നയന്‍താര. തമിഴിലായാലും തെലുങ്കിലായാലും മലയാളത്തിലായാലും നയന്‍താര സിനിമകള്‍ക്ക് എന്നും സ്വീകരണം ലഭിക്കാറുണ്ട്. നായകന്റെ നിഴലിലുള്ള പൈങ്കിളി കഥാപാത്രങ്ങളില്‍ നിന്ന് മാറി, ഒരു സൂപ്പര്‍സ്റ്റാറിന്റെയും പിന്‍ബലമില്ലാതെ സിനിമകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന നിലയിലേക്ക് നയന്‍താര വളര്‍ന്നു കഴിഞ്ഞു.

ഇന്ന് സൗത്ത് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയും നയന്‍താര തന്നെയാണ്. എന്നാല്‍ ആ പ്രതിഫലത്തുക കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് തെലുങ്ക നിര്‍മാതാക്കള്‍. അന്ധദും എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചിത്രത്തിലേക്ക് നയന്‍താരയെ ക്ഷണിച്ചിരുന്നുവത്രെ. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍ ആവശ്യപ്പെട്ട പ്രതിഫലം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നുവത്രെ.

nayanthara

മോഹന്‍രാജ സംവിധാനം ചെയ്ത അന്ധദു എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കില്‍ നിതിനാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ തബു അവതരിപ്പിച്ച വില്ലത്തി വേഷത്തിലേക്കാണ് നയന്‍താരയെ സമീപിച്ചത്. എന്നാല്‍ നയന്‍ ആവശ്യപ്പെട്ടത് നായകന്‍ നിതിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലമായിരുന്നുവത്രെ. അത് താങ്ങാന്‍ കഴിയില്ല എന്ന് നിര്‍മാതാക്കള്‍ ബോധ്യപ്പെടുത്തി.

നയന്‍താരയെ തന്നെ വില്ലത്തിയായി സങ്കല്‍പ്പിച്ചായിരുന്നു ചിത്രത്തിന്റെ റീമേക്ക് ആലോചിച്ചിരുന്നത്. അത്രയധികം ഗ്രേസുള്ള കഥാപാത്രമാണത്. എന്നാല്‍ നയന്‍താരയുടെ പ്രതിഫലം താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ കഥാപാത്രത്തിനായി രമ്യ കൃഷ്ണയെ സമീപിച്ചു. രമ്യ സമ്മതം അറിയിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നത്.

അതേ സമയം നയന്‍താര കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. മൂക്കുത്തി അമ്മന്‍ എന്ന ചിത്രമാണ് നയന്‍താരയുടെ അടുത്ത റിലീസ്. കാമുകന്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുള രണ്ടു കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. വിജയ് സേതുപതിയും സമാന്തയുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഇതിന് പുറമെ രജനികാന്ത് നായകനാകുന്ന അന്നാത്തെ എന്ന ചിത്രവും നയന്‍ കരാറ് ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X