​ഗോഡ്ഫാദർ എനിക്ക് പ്രിയപ്പെട്ട സിനിമ; വിജയത്തിന് പിന്നാലെ നയൻതാര

തെലുങ്ക് സിനിമയിൽ വൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിരഞ്ജീവിയുടെ ​ഗോഡ്ഫാദർ. നിരവധി സിനിമകളുടെ പരാജയത്തിന് ശേഷം ലഭിച്ച വിജയം ആഘോഷമാക്കിയിരിക്കുകയാണ് ചിരഞ്ജീവിയും ആരാധകരും. മലയാള സിനിമയായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണെങ്കിലും തെലുങ്ക് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രീതിയിൽ സിനിമയുടെ കഥപറച്ചിലിൽ മാറ്റം വരുത്തിയിരിക്കുന്നു.

ഒപ്പം സൽമാൻ ഖാൻ, നയൻതാര എന്നിവരുടെ സാന്നിധ്യവും സിനിമയുടെ മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നയൻതാര. ​ഗോഡ്ഫാദർ വിജയിപ്പിച്ചതിൽ ആരാധകർക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് നയൻതാരയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

'​ഗോഡ്ഫാദർ ഒരു ബ്ലോക് ബസ്റ്റർ ആക്കിയതിന് സിനിമാ പ്രേമികൾക്കും എന്റെ ആരാധകർക്കും നന്ദി. നിങ്ങൾ എല്ലാവരും നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം തിയറ്ററിൽ സിനിമ ആഘോഷിക്കുന്നത് കാണുന്നതിൽ സന്തോഷം ഉണ്ട്. ​ഗോഡ്ഫാദർ എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷതയുള്ള സിനിമ ആണ്. ഇതിന്റെ ഭാ​ഗമായിരിക്കുന്ന ആളുകളും അതിന് പിന്നിൽ പ്രവർത്തിച്ച മികച്ച ടീമും ആണ് ഇതിന് കാരണം'

Nayanthara and Manju

'മെ​ഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പം ഒരിക്കൽ കൂടി സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഭാ​ഗ്യമാണ്. അദ്ദേഹം ഒരു പവർഹൗസ് പെർഫോമറാണ്. അദ്ദേഹത്തോടൊപ്പം സെറ്റിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും മികച്ചതായിരുന്നു. നന്ദി ചിരഢ്ജീവി ​ഗാരു. തുടർച്ചയായി എന്നിൽ വിശ്വാസം അർപ്പിക്കുകയും മൂന്നാമതും എന്നോടൊപ്പം പ്രവർത്തിച്ചതിനും സംവിധായകൻ മോഹൻരാജ സാറിനോട് നന്ദി പറയുന്നു. സത്യപ്രിയ സങ്കീർണമായ കഥാപാത്രമാണ്. സംവിധായകന് എന്നിലുള്ള വിശ്വാസം അവൾക്ക് ജീവൻ പകരാൻ സഹായിച്ചു,' നയൻതാരയുടെ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ.

ലൂസിഫറിൽ മഞ്ജു വാര്യർ ചെയ്ത വേഷമാണ് ​ഗോഡ്ഫാദറിൽ നയൻതാര ചെയ്തത്. ഗസ്റ്റ് റോളിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും ഗോഡ്ഫാദറിൽ എത്തുന്നു. പൃഥിരാജ് ലൂസിഫറിൽ ചെയ്ത സയിദ്അ മസൂദ് എന്ന അതിഥി വേഷമാണ് ഗേഡ്ഫാദറിൽ സൽമാൻ ഖാൻ ചെയ്തത്. പൃഥിയുടെ സ്ക്രീൻ സ്പേസിനേക്കാൾ കൂടുതൽ റീമേക്കിൽ സൽമാൻ ഖാന് സമയമുണ്ട്. സൽമാനും ചിരഞ്ജീവിയും ഒന്നിച്ചുള്ള ആക്ഷൻ രം​ഗങ്ങളും സിനിമയിൽ ഉണ്ട്.

2019 ലാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. സിനിമ സൂപ്പർ ഹിറ്റായ സിനിമയ്ക്ക് പ്രത്യേകതകൾ ഏറെ ആയിരുന്നു. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ആണ് ലൂസിഫർ. സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സിനിമയിലൂടെ പൃഥിരാജ് ലൂസിഫറിലൂടെ അടയാളപ്പെടുത്തി. മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോംബോയും മലയാള സിനിമയ്ക്ക് ലൂസിഫർ സമ്മാനിച്ചു.

godfather

സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചത്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ സിനിമ. മഞ്ജു വാര്യർ, സാനിയ ഇയപ്പൻ, ടൊവിനോ തോമസ്, വിവേക് ഒക്റോയ് തുടങ്ങി വൻതാര നിരയാണ് സിനിമയിൽ അണിനിരന്നത്.

ഗോഡ്ഫാദറിൽ നടൻ സൽമാൻ ഖാനെ എത്തിക്കാനുള്ള കാരണവും ലൂസിഫറിലെ ഈ വൻ താര നിരയാണെന്നാണ് സൂചന. ​ഗോഡ്ഫാദറിന്റെ ട്രെയ്ലർ ഇറങ്ങിയ സമയത്ത് ലൂസിഫറുമായി താരതമ്യം ചെയ്ത് ട്രോളുകൾ വന്നിരുന്നെങ്കിലും സിനിമ ഇപ്പോൾ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X