തമിഴിലും മലയാളത്തിലും സാധിച്ചു, തെലുങ്കിൽ സാധിച്ചില്ല; നയൻതാര ബാലകൃഷ്ണയുടെ നായികയായപ്പോൾ

ഇന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് ഏറ്റവും തിളങ്ങി നിൽക്കുന്ന ഇൻഡസ്ട്രികളിൽ മുന്നിൽ ടോളിവുഡ് ആണ്. കൽക്കി 2898, പുഷ്പ, ആർആർആർ, ബാഹുബലി തുടങ്ങി ഇന്ത്യയൊട്ടുക്കും ജനപ്രീതി നേടിയ സിനിമകൾ തെലുങ്ക് സിനിമാ ലോകത്ത് നിന്നുമാണുണ്ടായത്. എന്നാൽ അന്നും ഇന്നും ടോളിവുജ് നേരിടുന്ന പ്രധാന വിമർശനം സ്ത്രീ വിരുദ്ധതയാണ്. നായികമാർക്ക് പേരും പ്രശസ്തിയും വലിയ പ്രതിഫലവും ലഭിക്കുമെങ്കിലും വിരളമായേ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിക്കാറുള്ളൂ.

പല സൂപ്പർ‌താരങ്ങളും ഇവരുടെ നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം അമ്പരപ്പിക്കുന്നതാണ്. മകളുടെ പ്രായമുള്ള നടിമാരാണ് ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കുന്നത്. ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ച നടിമാരിൽ ചിലരാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ച ചില നടിമാർ ബാലകൃഷ്ണയുടെ സഹോദരന്റെ മകൻ ജൂനിയർ എൻടിആറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. ‌

Nayanthara

ഇതിലൊരാൾ നയൻതാരയാണ്. 2010 ൽ അദുർസ് എന്ന സിനിമയിലാണ് ജൂനിയർ എൻടിആറും നയൻതാരയും ഒരുമിച്ച് അഭിനയിച്ചത്. അതേവർഷം തന്നെ സിംഹ എന്ന സിനിമയിൽ നടി ബാലകൃഷ്ണയുടെ നായികയായെത്തി. ശ്രീരാമ രാജ്യം, ജയ് സിംഹ എന്നീ സിനിമകളിലും അഭിനയിച്ചു. ജൂനിയർ‌ എൻടിആറെന്ന യുവതാരത്തിന്റെ നായികയായി തിളങ്ങിയ നടി കാജൽ അ​ഗർവാളും പിന്നീട് ബാലകൃഷ്ണയുടെ നായികയായി.

ഇന്ന് തെലുങ്കിലെ അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയവരുടെ നായികയായി നയൻതാര, കാജൽ അ​ഗർവാൾ, തമന്ന, ഹൻസിക മോട്വാണി തുടങ്ങിയവർക്കൊന്നും സിനിമകൾ ലഭിക്കാറില്ല. ലേഡി സൂപ്പർസ്റ്റാറായ നയൻതാരയ്ക്ക് മലയാളത്തിലും തമിഴിലുമെല്ലാം തനിക്ക് ശേഷം വന്ന യുവനടൻമാരുടെ നായികയാകാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ തെലുങ്കിൽ നയൻതാരയുടെ താരമൂല്യം കൊണ്ട് പതിവ് രീതിയെ മറികടക്കാൻ പറ്റിയില്ല.

Nayanthara

തെലുങ്കിൽ ​ഗോഡ്ഫാദറാണ് നയൻതാര അവസാനമായി ചെയ്ത സിനിമ. ചിരഞ്ജീവിയായിരുന്നു നായകൻ.അതേസമയം ‌കന്നഡ സൂപ്പർതാരം യാഷിന്റെ ടോക്സിക് എന്ന ചിത്രത്തിൽ നയൻതാര ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഓരോ തലമുറയിലെ സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചതിനെക്കുറിച്ചും നയൻതാര സംസാരിച്ചിട്ടുണ്ട്.

കോളിവുഡിലെ ആറ് തലമുറയിലെ മുൻനിര നായകൻമാർക്കൊപ്പം നയൻതാര അഭിനയിച്ചു. നടൻ കവിനൊപ്പമാണ് നയൻതാരയുടെ പുതിയ സിനിമ. എന്നാൽ തെലുങ്കിൽ ഈ സാഹചര്യമല്ല. തെലുങ്കിൽ വളരെ പെട്ടെന്നാണ് നായികമാരുടെ സ്ഥാനം മാറി മറിയുന്നത്. തമന്ന, കാജൽ അ​ഗർവാൾ അടക്കമുള്ളവരുടെ സ്ഥാനം ഇന്ന് ശ്രീലീല, രശ്മിക മന്ദാന തുടങ്ങിയ നടിമാരിലേക്കെത്തി.

അതേസമയം സമാന്ത, അനുഷ്ക ഷെട്ടി എന്നിവർക്ക് ഈ സ്റ്റീരിയോടൈപ്പുകൾ മറികടക്കാൻ സാധിച്ചു. സമാന്തയ്ക്ക് ഇന്ന് ബോളിവുഡിൽ നിന്നുൾപ്പെടെ വലിയ അവസരങ്ങൾ ലഭിക്കുന്നു. സൂപ്പർതാര പദനി ടോളിവുഡിൽ അനുഷ്ക ഷെട്ടിക്കുണ്ട്. ഇടവേളയ്ക്ക് സേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് അനുഷ്ക ഷെട്ടി. ​ഗാട്ടിയാണ് നടിയുടെ പുതിയ സിനിമ. മലയാളത്തിൽ കത്തനാർ എന്ന സിനിമയും ഒരുങ്ങുന്നുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X