മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ന ചിത്രമായിരുന്നു നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫർ. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. 2019 ലാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും ഇന്നും ലൂസിഫർ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.
ഇപ്പോൾ തെന്നിന്ത്യൻ സിനിമാ കോളങ്ങളിൽ ചർച്ചയാകുന്നത് ലൂസിഫറിൻറെ തെലുങ്ക് പതിപ്പിനെ കുറിച്ചുള്ള വാർത്തയാണ്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവിയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നതും ആദ്ദേഹം തന്നെയാണ്. ഇപ്പോഴിത തെലുങ്ക് ലൂസിഫറിനെ കുറിച്ചുളള പുതിയ വാർത്തയാണ് സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നത്.

നടൻ ചിരഞ്ജീവി തന്നെയാണ് ലൂസിഫറിന്റെ തെലുങ്ക് ചിത്രത്തിനെ കുറിച്ച് പ്രഖ്യാപിച്ചത്. എന്നാൽ മറ്റ് വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. ചിത്രത്തിന്റെ കാസ്റ്റിനെ കുറിച്ചുള്ള നിരവധി വാർത്തയാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇതു സംബന്ധമായ വിവരം പുറത്തു വിട്ടിരിക്കുന്നത്. മലയാളം ലൂസിഫറിൽ പ്രധാനപ്പെട്ട സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി മഞ്ജു വാര്യരായിരുന്നു. പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.തെലുങ്കിൽ ഈ കഥാപാത്രമായി എത്തുന്നത് നയൻതാരയാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

നേരത്തെ ഈ കഥാപാത്രത്തിലേയ്ക്ക് നടി പ്രിയാമണിയുടെ പേര് പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് നയൻതാരയുടെ പേര് ഉയർന്നു വരുന്നത്. കൂടാതെ ഈ കഥാപാത്രത്തിലേയ്ക്ക് സുഹാസിനി, വിജയശാന്തി, ഖുഷ്ബു, നാദിയ മൊയ്ദു, രമ്യ കൃഷ്ണ തുടങ്ങിയവരുടെ പേരും പ്രചരിച്ചിരുന്നു. കൂടാതെ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായ സയ്ദ് മസൂദായി രാം ചരണിന്റേയും അല്ലു അർജുൻറേയും പേരുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല.

തുടക്കത്തിൽ ലൂസിഫര്‍ തെലുങ്ക് റീമേക്ക്, പ്രഭാസ് ചിത്രം 'സഹോ' ഒരുക്കിയ സുജീത് സംവിധാനം ചെയ്യുമെന്നായിരുന്നു പുറത്തു വന്ന വാർത്ത. എന്നാൽ സുജിത്ത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനായിരുന്നില്ല.. ഇതിന് പിന്നാലെയാണ് ചിത്രം മോഹന്‍രാജയിൽ എത്തുന്നത്. ഇത് കൊനിഡെല നിർമ്മാണ കമ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. മലയാളത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. തന്റെ ശൈലിക്ക് ചേരുന്ന സിനിമയാണെന്നും, മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പെന്നും ചിരഞ്ജീവി നേരത്തെ പറഞ്ഞിരുന്നു.

ചിരഞ്ജീവിയും നയൻതാരയും നേരത്തെ സെയ് റാ നരസിംഹ റെഡ്‌ഡി എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. സൂപ്പർ താരം രജനികാന്തിനൊപ്പം 'അണ്ണാത്തേ', വിജയ് സേതുപതിക്കൊപ്പം 'കാതുവാക്കുള്ളേ രെണ്ട് കാതൽ' എന്നീ ചിത്രങ്ങളിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. മലയാളത്തിൽ കുഞ്ചാക്കോ ബോബനൊപ്പം 'നിഴൽ' എന്ന ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ െന്ന ചിത്രത്തിലാണ് നിലവിൽ ചിരഞ്ജീവി അഭിനയിക്കുന്നത്. ഇത് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ലൂസിഫര്‍ റീമേക്കില്‍ ജോയിന്‍ ചെയ്യുക. ജനുവരി 21ന് പ്രഖ്യാപിക്കുമെങ്കിലും മാര്‍ച്ചോട് കൂടിയാവും ചിത്രീകരണം ആരംഭിക്കുക.


Click it and Unblock the Notifications











