Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
നസ്രിയയുടെ മടങ്ങി വരവ് ആഘോഷമാക്കി ആരാധകര്‍; 'അണ്ടേ സുന്ദരാനികി' ട്രെയിലര്‍ പുറത്ത്
തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ടേ സുന്ദരാനികി'. ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയ നായികയായി എത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നസ്രിയയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായി എത്തുന്ന ചിത്രം ജൂണ്‍ 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയം. നാനിയാണ് ചിത്രത്തിലെ നായകന്. നസ്രിയയ്ക്കും നാനിയ്ക്കുമൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നദിയ മൊയ്തു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹര്‍ഷ വര്ദ്ധന്, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു. നേരത്തെ പുറത്ത് വന്ന അണ്ടേ സുന്ദരാനികിയുടെ ടീസറും പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകനിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് നസ്രിയയുടെ ഡബ്ബിംഗ് വീഡിയോ പുറത്ത്് വന്നിരുന്നു. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലായിരുന്നു. ഇത് കൂടാതെ താരങ്ങളുടെ രസകരമായ ചാറ്റ് സെക്ഷിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. രസകരമായ ചോദ്യങ്ങളാണ് ഇരുവരും പരസ്പരം പങ്കുവെച്ചത്.
വീഡിയോയില്‍ നസ്രിയയുടെ ഇഷ്ടപ്പെട്ട ഹോളിഡേ സ്പോട്ട് ഏതെന്ന ചോദ്യത്തിന് യൂറോപ്പ് എന്നാണ് നാനി ഉത്തരം പറഞ്ഞത്. താന്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പ് ഏതാണെന്ന നാനിയുടെ ചോദ്യത്തിന് ട്വിറ്റര്‍ എന്നും നസ്രിയ പറഞ്ഞു. സെറ്റില്‍ വെറുതെയിരിക്കുമ്പോള്‍ താന്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന നസ്രിയയുടെ ചോദ്യത്തിന് എല്ലാരുടെയും തല തിന്നുമെന്നായിരുന്നു നാനിയുടെ മറുപടി. ഉത്തരം തെറ്റാണെന്നാണ് നസ്രിയ ഇതിനോട് കൂട്ടിച്ചേര്‍ത്തത്.
സെറ്റില്‍ ഏത് ഘട്ടത്തിലാണ് താന്‍ ദേഷ്യപ്പെടുക എന്ന നാനിയുടെ ചോദ്യത്തിന് എന്തെങ്കിലും വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ആരെങ്കിലും കേള്ക്കാതിരിക്കുമ്പോഴാണെന്നും നസ്രിയ പറഞ്ഞു. ഈ സമയം പ്രത്യേകിച്ച് നീ എന്നാണ് നാനി പറഞ്ഞത്. തന്റെ ഇഷ്ട ചിത്രമേതാണ് എന്ന നസ്രിയയുടെ ചോദ്യത്തിന് അണ്ടേ സുന്ദരാകിനി എന്നാണ് നാനി പറഞ്ഞത്.
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ