സാമന്തയോട് വിവാഹമോചനം ചെയ്യാന്‍ ആരാധകന്‍, വൈറലായി നടിയുടെ മറുപടി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ച വിവാഹം കൂടിയായിരുന്നു ഇവരുടേത്. വിവാഹ ശേഷവും സാമന്ത സിനിമയില്‍ സജീവമായിരുന്നു. തെലുങ്കിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടനാണ് നാഗചൈതന്യ. താരദമ്പതികളുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

അതേസമയം സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് നടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയോട് വിവാഹ മോചനം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. സാമന്തയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതിനാല്‍ ഭര്‍ത്താവായ നടന്‍ നാഗചൈതന്യയുമായുളള ബന്ധം വേര്‍പിരിയണമെന്നുമായിരുന്നു കമന്റ്. ഇതിന് അപ്രതീക്ഷിത മറുപടിയുമായി സാമന്ത എത്തുകയായിരുന്നു.
അത് ബുദ്ധിമുട്ടാകും, എന്തായാലും നിങ്ങള്‍ ചായിയോട് (നാഗചൈതന്യ) ചോദിക്കൂ. എന്നാണ് നടി കമന്റ് ചെയ്തിരിക്കുന്നത്. ആരാധകന്റെ കമന്റിന് ദേഷ്യപ്പെടാതെ തമാശരൂപത്തിലുളള ഒരു മറുപടിയാണ് സാമന്ത നല്‍കിയിരിക്കുന്നത്. 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. നാഗചൈതന്യയുടെ തന്നെ നായികയായി കരിയര്‍ തുടങ്ങിയ താരമാണ് സാമന്ത. വിണെെത്താണ്ടി വരുവായ തെലുങ്ക് റീമേക്കായ യെ മായ ചെസാവേയിലാണ് ഇരുവരും ജോഡികളായി അഭിവയിച്ചിരുന്നത്. ചിത്രം തെലുങ്കിലും വിജയം നേടിയിരുന്നു.
തെന്നിന്ത്യയില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരമാണ് സാമന്ത. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും നടി തിളങ്ങിയിരുന്നു. നായികാവേഷങ്ങള്‍ക്ക് പുറമെ സിനിമയില്‍ കേന്ദ്രകഥാപാത്രമായും നടി അഭിനയിച്ചിരുന്നു. ഈ വര്‍ഷമാദ്യം 96ന്റെ തെലുങ്ക് റീമേക്കായ ജാനുവാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. തെലുങ്ക് താരം ഷര്‍വാനന്ദാണ് ചിത്രത്തില്‍ സാമന്തയുടെ നായക വേഷത്തില്‍ എത്തിയത്.
Recommended Video
ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു സാമന്ത. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. ജാനുവിന് പിന്നാലെ തമിഴില്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത അഭിനയിക്കുക. വിജയ് സേതുപതി, നയന്‍താര തുടങ്ങിയവര്‍ക്കൊപ്പമാണ് സാമന്തയും ചിത്രത്തില്‍ എത്തുന്നത്. ത്രികോണ പ്രണയ ചിത്രമാണ് ഇതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയിലാണ് സിനിമ പ്രഖ്യാപിച്ചിരുന്നത്.


Click it and Unblock the Notifications