ശോഭിതയെ പോലെ തോന്നുന്നു; വേറെ കോസ്മെറ്റിക് സർജനെ കാണൂ; സമാന്തയ്ക്കെതിരെ കമന്റുകൾ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് താരമൂല്യത്തിൽ മുൻപന്തിയിലാണ് നടി സമാന്ത. മികച്ച സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്ന സമാന്ത തെലുങ്ക് സിനിമകളിലാണ് കൂടുതൽ സജീവം. കഴിഞ്ഞ കുറേ വർഷങ്ങളായി സമാന്തയുടെ വ്യക്തി ജീവിതം വലിയ തോതിൽ‍ ചർച്ചയാകുന്നുണ്ട്. സമാന്തയും നടൻ നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം പിന്നീട് ഇവർ വേരിപിരിഞ്ഞതും ആരാധകരെ നിരാശരാക്കിയ സംഭവമാണ്. അത്രമാത്രം ജനപ്രീതിയുള്ള താര ദമ്പതികളായിരുന്നു ഇവർ.

ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്ന ഇവർ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്. പക്ഷെ നാല് വർഷത്തിനുള്ളിൽ താരങ്ങൾ രണ്ട് വഴിക്ക് പിരിഞ്ഞു. 2017 ൽ വിവാഹിതരായ താരങ്ങൾ 2021 ലാണ് പിരിഞ്ഞത്. വിവാഹമോചന സമയത്ത് ജീവനാംശമായി വലിയ തുക സമാന്തയ്ക്ക് നാഗ ചൈതന്യയുടെ കുടുംബം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ നടി ഒന്നും വേണ്ടെന്ന് പറഞ്ഞു.

Samantha  Naga Chaitanya

പിരിഞ്ഞതിന് കാരണം എന്തെന്ന് സമാന്തയോ നാ​ഗ ചൈതന്യയോ വ്യക്തമാക്കിയിട്ടില്ല. ഡിവോഴ്സിന് ശേഷം നാ​ഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തു. ശോഭിതയെയും സമാന്തയെയും താരതമ്യം ചെയ്യുകയാണിപ്പോൾ സോഷ്യൽ മീഡിയ. സമാന്തയുടെ പുതിയ ഫോ‌ട്ടോയ്ക്ക് താഴെ നിരവധി പേരാണ് നടിയെ ശോഭിത ധുലിപാലയുമായി താരതമ്യം ചെയ്തിരിക്കുന്നത്. സമാന്തയുടെ മുഖത്ത് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.

കോസ്മെറ്റിക് സർജറിയാണോ ഈ മാറ്റത്തിന് കാരണമെന്നും ചോദ്യമുണ്ട്. ശോഭിതയെ പോലെയായിക്കൊണ്ടിരിക്കുകയാണ് സമാന്തയയുടെ മുഖവും എന്ന് ചിലർ കമന്റ് ചെയ്തു. ശോഭിതയും ഫില്ലറുകളിലൂടെയും മറ്റും മുഖത്ത് മാറ്റം വരുത്തിയി‌ട്ടുണ്ട്.

Samantha  Naga Chaitanya

സമാന്തയെ കാണാൻ ഖുശി കപൂറിനെ പോലുണ്ട് എന്നാണ് മറ്റ് ചിലരുടെ വാദം. ഖുശി കപൂറിനെ പോലെയുണ്ട്. ഇവരെല്ലാം വെവ്വേറെ കോസ്മെറ്റിക് സർജനെ കാണണം. ഇല്ലെങ്കിൽ എല്ലാവരെയും കാണാൻ ഒരുപോലെയുണ്ടാകുമെന്ന് ഒരാൾ കമന്റ് ചെയ്തു. പഴയ സമാന്തയുടെ ഫോട്ടോകൾ നോക്കുമ്പോൾ നടിയുടെ മുഖത്ത് അടുത്ത കാലത്ത് വന്ന മാറ്റങ്ങൾ പ്രകടമാണ്.

കോസ്മെറ്റിക് സർജറികൾ ചെയ്യുന്ന നടിമാരിൽ പലരും ഇന്ന് ഒരേ പോലെയാണ് കാണാനെന്ന് അഭിപ്രായമുണ്ട്. അടുത്തിടെ ഇതേക്കുറിച്ച് ഒരു കോസ്റ്റമെറ്റോളജിസ്റ്റ് സംസാരിക്കുകയുണ്ടായി. സൗന്ദര്യ സങ്കൽപ്പങ്ങളിലെ‍ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് മുഖത്ത് മാറ്റങ്ങൾ വരുത്തുന്നത് കൊണ്ടാണ് നടിമാരെ കാണുമ്പോൾ സാമ്യത തോന്നുന്നതെന്ന് ഈ കോസ്മെറ്റോളജിസ്റ്റ് വ്യക്തമാക്കി.

അതേസമയം സമാന്ത അടുത്തിടയൊന്നും കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടില്ലെന്നാണ് ആരാധകരിൽ പലരും പറയുന്നത്. ഈയടുത്താണ് താരത്തിന് മയോസിറ്റിസ് എന്ന ഓ‌ട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത്. ചികിത്സ തുടരുകയാണ്. സിതാഡെൽ എന്ന സീരിസാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഥുശി എന്ന സിനിമയാണ് സമാന്തയെ അവസാനമായി പ്രേക്ഷകർ കണ്ടത്. വിജയ് ദേവരകൊണ്ട നായകനായ സിനിമ ടോളിവുഡിൽ മികച്ച വിജയം നേടി. സമാന്തയുടെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X