For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന് പറയാന്‍ സാമന്ത കാത്ത് നിന്നതാണ്; പിന്നില്‍ ശക്തമായൊരു കാരണമുണ്ടെന്ന് ആരാധകര്‍

  |

  കേരളത്തിലടക്കം നിരവധി താരദമ്പതിമാരും വേര്‍പിരിഞ്ഞത് വലിയ ശത്രുക്കളെ പോലെയാണ്. വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ചവര്‍ ആണെങ്കില്‍ പോലും പിന്നീട് ഒരിക്കലും സൗഹൃദം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് വിവാഹമോചനവും നേടി പുതിയ ജീവിതത്തിലേക്ക് താരങ്ങള്‍ പോവുന്നത്. അവിടെ മാതൃകയാവുകയാണ് നടന്‍ നാഗചൈതന്യയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സാമന്ത രുത് പ്രഭുവും. പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദമാണ് ഇരുവരും തമ്മില്‍. എന്നാല്‍ നാല് വര്‍ഷത്തോളമുള്ള ദാമ്പത്യ ജീവിതം മാത്രം അവസാനിപ്പിച്ച് സൗഹൃദം ഇനിയും തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങള്‍.

  മുതിര്‍ന്നര്‍വര്‍ക്കും പുതിയ ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്കും വലിയ മാതൃകയാണ് ഇരുവരും കാണിച്ചിരിക്കുന്നത്. വേര്‍പിരിഞ്ഞാലും പരസ്പര ബഹുമാനം കളഞ്ഞില്ലെന്നാണ് താരങ്ങളെ കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നത് വിവാഹമോചനത്തെ കുറിച്ച് ഇരുവരും പ്രഖ്യാപിച്ച ദിവസമാണ്. വിവാഹമോചിതരായെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിട്ടും അത് പുറത്ത് പറയുന്നതിന് ലേശം കാല താമസം വരുത്തിയതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

  ഒക്ടോബര്‍ ഏഴിന് സാമന്ത-നാഗചൈതന്യ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷം പൂര്‍ത്തിയാവുകയാണ്. മൂന്നര വര്‍ഷത്തോളം ഇരുവരും സന്തോഷത്തോടെ തന്നെ കഴിഞ്ഞു. അതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ കണ്ടാല്‍ വ്യക്തമാവും. 2021 ലെ ന്യൂയര്‍ വരെ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നമില്ല. സാമന്തയെ ചേര്‍ത്ത് പിടിച്ചുള്ള പുതുവര്‍ഷ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നാഗചൈതന്യ പങ്കുവെച്ചിരുന്നു. ജൂലൈ വരെയും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. നാഗ അഭിനയിക്കുന്ന ബോളിവുഡ് സിനിമയുടെ ലൊക്കോഷന്‍ ചിത്രം സാമന്തയും പോസ്റ്റ് ചെയ്തിരുന്നു.

  അതിന് ശേഷം വളരെ കുറഞ്ഞ കാലയളവിലാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നം വന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. അതെന്തായാലും പറഞ്ഞ് തീര്‍ക്കാന്‍ പറ്റാത്തത് ആവാം. അതല്ലെങ്കില്‍ ഇനി ഒരുമിച്ച് താമസിക്കുന്നതില്‍ കാര്യമില്ലെന്ന് രണ്ടാള്‍ക്കും മനസിലായത് കൊണ്ടുമാവാം. എന്താണെങ്കിലും പരസ്പരം ചെളി വാരി എറിഞ്ഞ് നാണക്കേട് ഉണ്ടാക്കാതെ സുഹൃത്തുക്കളായി തന്നെ സ്‌നേഹം നിലനിര്‍ത്തി വേര്‍പിരിയാന്‍ രണ്ടാള്‍ക്കും സാധിച്ചു. സാമന്തയുമായി എന്നും അടുപ്പം ഉണ്ടാവുമെന്ന് നാഗയുടെ പിതാവും നടനുമായ നാഗര്‍ജുനയും വ്യക്തമാക്കി. അതിനര്‍ഥം നാഗയുടെ കുടുംബത്തിലും സാമന്തയോട് പ്രശ്‌നങ്ങളില്ലെന്നാണ്.

  എന്നാല്‍ ഇത്രയധികം ഗോസിപ്പ് വന്നിട്ടും വാര്‍ത്ത പുറത്ത് അറിയാതെ ഇരിക്കാന്‍ താരങ്ങള്‍ ശ്രദ്ധിച്ചു. നാഗ ചൈതന്യയുടെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ മൗനം പാലിച്ചതെന്നാണ് അറിയുന്നത്. നേരത്തെ പല തവണ റിലീസ് തീരുമാനിച്ചെങ്കിലും കൊവിഡ് കാരണം റിലീസ് ചെയ്യാന്‍ വൈകിയ ചിത്രമാണ് ലവ് സ്റ്റോറി. സായി പല്ലവി നായികയായിട്ടെത്തുന്ന ചിത്രം സെപ്റ്റംബര്‍ 24 ന് റിലീസ് ചെയ്തു. റൊമാന്റിക് ഡ്രാമയായി ഒരുക്കിയ മൂവി വലിയ പ്രേക്ഷക പ്രശംസ നേടുകയും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. സിനിമയുടെ റിലീസിന് ശേഷം ഒരാഴ്ച കൂടി കഴിഞ്ഞ് വിവാഹമോചന കാര്യം പറയാമെന്ന് ദമ്പതിമാര്‍ തീരുമാനിച്ചതാണെന്നാണ് അറിയുന്നത്.

  മനോജ് കെ ജയനുമായി സൗഹൃദം പോലുമില്ല; ദാമ്പത്യത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അന്ന് ഉർവശി പറഞ്ഞത് വൈറലാവുന്നു

  Recommended Video

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  സിനിമ എത്തുന്നതിന് മുന്‍പ് തന്നെ ഡിവോഴ്‌സ് വാര്‍ത്ത വന്നിരുന്നെങ്കില്‍ ഒരുപക്ഷേ അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേനെ. സിനിമയെയും കാഴ്ചക്കാരെയുമെല്ലാം വിവാഹമോചന വാര്‍ത്ത ബാധിക്കുമായിരുന്നു. വേര്‍പിരിഞ്ഞാലും നാഗയ്ക്ക് ഒരു ബുദ്ധിമുട്ട് വരരുതെന്നും പ്രത്യേകിച്ച് കരിയറിനെ ബാധിക്കുന്ന പ്രവൃത്തികള്‍ക്ക് സാമന്ത കൂട്ടുനില്‍ക്കില്ലെന്ന് ആരാധകരും ഉറപ്പിച്ച് പറയുന്നു. എന്തായാലും രണ്ടാള്‍ക്കും സന്തുഷ്ടമായ കരിയര്‍ ലഭിക്കട്ടേ എന്ന് ആശംസിക്കുകയാണ് ഏവരും.


  'കരീനയുടെ വിവാഹത്തെ കുറിച്ച് തനിക്ക് സങ്കൽപ്പങ്ങളുണ്ടായിരുന്നു, അത് ഇല്ലാതാക്കിയത് അവൾ തന്നെയാണ്'-രൺധീർ കപൂർ

  English summary
  Netizens Applaud Samantha For Announcing The Separation At Right Time, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X