​ഗ്ലാമർ വേഷങ്ങളെ തള്ളിപ്പറഞ്ഞ പെൺകുട്ടി ആർജിവിയുടെ നായിക, എത്ര ശ്രമിച്ചാലും സിൽക്ക് സ്മിതയാവില്ലെന്ന് വിമർശനം!

By Desk

തെലുങ്ക് സിനിമാ ലോകത്ത് അടുത്തിടെ വൈറലായ ആരാധ്യ ദേവി സംവിധായകൻ രാം​ഗോപാൽ വർമയുടെ നായികയാകുന്നതിന് മുമ്പ് കേരളത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ശ്രീലക്ഷ്മി ശ്രീകുമാറായിരുന്നു. ഫോട്ടോഷൂട്ടുകളാണ് ശ്രീലക്ഷ്മിയെ വൈറലാക്കിയത്. വിവിധ തരം സാരികൾ മനോഹരമായി ചുറ്റിയാണ് ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളിലും ശ്രീലക്ഷ്മി തിളങ്ങിയിരുന്നത്. അത്തരത്തിൽ ശ്രീലക്ഷ്മി ചെയ്തൊരു ഫോട്ടോഷൂട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകൻ രാം​ഗോപാൽ വർമ ശ്രീലക്ഷ്മിയെ പുതിയ ചിത്രത്തിലേക്ക് നായികയായി ക്ഷണിച്ചത്. ​

അടുത്തിടെയായി ആർജിവി സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതുമായ സിനിമകളെല്ലാം വിവാ​ദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ നായികമാരെല്ലാം അതീവ ​ഗ്ലാമറസായാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുള്ളത്.

Aaradhya Devi Saaree Movie
Photo Credit: https://www.instagram.com/iamaaradhyadevi

ഗിരി കൃഷ്ണ കമലാണ് ആർജിവി നിർമ്മിച്ച് ശ്രീലക്ഷ്മി നായികയായ സാരി എന്ന പുതിയ സ സംവിധാനം ചെയ്തിരിക്കുന്നത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ശബരിയാണ് ഫോട്ടോഗ്രാഫി നിർവഹിച്ചിരിക്കുന്നത്.

നടൻ സത്യാ യാദവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നായികയായി സിനിമയിൽ അരങ്ങേറിയതോടെയാണ് ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റി ആരാധ്യ ദേവിയെന്ന പേര് താരം സ്വീകരിച്ചത്. സാരി സിനിമയുടെ ഭാ​ഗമായശേഷം നിരന്തരമായി ​അതീവ ​​ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധ്യ ദേവി പങ്കിടാറുണ്ട്.

എന്നാൽ‌ ആരാധ്യ ദേവി ആർജിവിയുടെ നായികയായശേഷം പഴയ സ്വീകാര്യത കേരളത്തിൽ നിന്നും താരത്തിന് ലഭിക്കുന്നില്ല. നടിയുടെ പോസ്റ്റുകൾക്കെല്ലാം വിമർശിച്ചുള്ള കമന്റുകളാണ് ഏറെയും ലഭിക്കുന്നത്. ഇപ്പോഴിതാ സാരി സിനിമയിലെ എഐ പാട്ടിന്റെ വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആരാധ്യ ദേവിയാണ് വീഡിയോ ​ഗാനത്തിൽ നിറഞ്ഞ് നിൽക്കുന്നത്. അൾട്രാ ​ഗ്ലാമറസായാണ് ആരാധ്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രത്തിൽ സിറാ ശ്രീ എഴുതി ഡി.എസ്.ആർ ബാലാജി എഴുതി കീർത്തന ശേഷ് ആലപിച്ച ഐ വാണ്ട് ലവ് എന്നൊരു ​ഗാനമുണ്ട്. ​ഈ ഗാനത്തിന്റെ എഐ പതിപ്പാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. യഥാർത്ഥ ​ഗാനത്തെ എഐ ഉപയോ​ഗിച്ച് പുതുരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. സാരിയിൽ അഭിനയിക്കും മുമ്പ് ഗ്ലാമർ വേഷങ്ങളെ തള്ളിപ്പറഞ്ഞ പെൺകുട്ടിയായിരുന്നു ആരാധ്യ.

Aaradhya Devi Saaree Movie
Photo Credit: https://www.instagram.com/iamaaradhyadevi

അതുകൊണ്ട് തന്നെ താരം ​ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾ വിമർശിച്ചതും പഴയ പ്രസ്താവനയുടെ പേരിലായിരുന്നു. അതിന് അടുത്തിടെ നടി വിശദീകരണം നൽകിയിരുന്നു. പണ്ട് പറഞ്ഞ വാക്കുകളിൽ ഞാൻ പശ്ചാത്തപിക്കുന്നില്ല. എന്റെ അന്നത്തെ ഫീലിങ്ങിനെ അടിസ്ഥാനമാക്കിയായിരുന്നു അത്. ഗ്ലാമർ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.

എനിക്ക് അത് ശാക്തീകരണമാണ്. നാണക്കേടല്ല. ഒരു നടിയെ സംബന്ധിച്ച് ബഹുലപ്രവീണമായ കഴിവുകൾക്കാണ് പ്രാധാന്യം. എക്സൈറ്റിങ് ആയുള്ള ഏത് വേഷത്തിലും എനിക്ക് താൽപ്പര്യമാണ്. ഗ്ലാമറസായാലും ഇല്ലെങ്കിലും. തെല്ലും പശ്ചാത്താപമില്ല. വരാനിരിക്കുന്ന റോളുകളോടുള്ള ആവേശം മാത്രം എന്നാണ് നടി പറഞ്ഞത് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രശംസിച്ചുള്ള കമന്റുകളെക്കാൾ വിമർശനമായിരുന്നു കൂടുതൽ.

സാരി സിനിമയിൽ അഭിനയിക്കാൻ ആരാധ്യ നിരവധി വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്ന് വീഡിയോ കാണുമ്പോൾ മനസിലാകുന്നുവെന്നാണ് ഒരാൾ കുറിച്ചത്. ഇതൊക്കെ എന്ത്..! എത്ര ശ്രമിച്ചാലും സിൽക്ക് സ്മിതയുടെ അടുത്ത് എത്തില്ല ഒരു ​​ഗ്ലാമറസ് താരവും എന്നാണ് മറ്റൊരാൾ കുറിച്ചത്. സാരിയെന്ന് സിനിമയ്ക്ക് പേരിട്ടിട്ട് സാരിയുടുത്ത സീനെവിടെയെന്നും കമന്റുകളുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X