ഭര്‍ത്താവിന്റെ സന്തോഷത്തില്‍ പങ്കെടുക്കാനും നടി വന്നില്ല; സാമന്ത വിട്ട് നിന്നത് ചൂണ്ടി കാണിച്ച് ആരാധകർ

സത്യമെന്താണെന്ന് അറിയുന്നത് വരെ തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയെയും നാഗചൈതന്യയെയും വിടാതെ പിന്തുടരുകയാണ് മാധ്യമങ്ങള്‍. ഒരു മാസത്തിലേറെയായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും പുതിയതായി നടക്കുന്ന സംഭവങ്ങള്‍ കൂട്ടി ചേര്‍ത്ത് ഗോസിപ്പുകളുടെ ആക്കം കൂട്ടുകയാണ് ചില പാപ്പരാസികള്‍. ഏറ്റവുമൊടുവില്‍ നാഗചൈതന്യയുടെ സിനിമയുമായിട്ടും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളിലെ ബന്ധപ്പെട്ട വിശേഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

നാഗചൈതന്യ നായകനായിട്ടെത്തുന്ന പുത്തന്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ നടക്കുകയാണ്. വൈകാതെ റിലീസിനെത്തുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിലാണ് ചൈതന്യ അഭിനയിക്കുന്നത്. നാഗയുടെ സിനിമയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് ബോളിവുഡില്‍ നിന്നും നടന്‍ ആമിര്‍ ഖാനും ഹൈദരബാദില്‍ എത്തിയിരുന്നു. അവിടെയും സാമന്തയുടെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ മറ്റ് ചില സംശയങ്ങള്‍ക്ക് കൂടി വഴിയൊരുക്കി. ഇതോടെ താരങ്ങൾ വേർപിരിഞ്ഞെന്ന് തന്നെ ചിലർ ഉറപ്പിച്ച് പറയുകയാണ്. അത്തരത്തില്‍ പ്രചരിക്കുന്ന ചില കാര്യങ്ങള്‍ വായിച്ചറിയാം...

നാഗ ചൈതന്യയുടെ പുതിയ സന്തോഷം

സായി പല്ലവിയും നാഗചൈതന്യയും ഒരുമിക്കുന്ന ചിത്രമാണ് ലവ് സ്റ്റോറി. ഏറെ കാലമായി പുറത്തേക്ക് വരാതെ ഇരുന്ന നാഗ ചൈതന്യ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ബോളിവുഡില്‍ ആമിര്‍ ഖാനൊപ്പം ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയില്‍ നാഗ ചൈതന്യയും അഭിനയിക്കുന്നുണ്ട്. ഒരുമിച്ച് അഭിനയിക്കുന്നതിന്റെ പരിചയവും അടുപ്പുവും മുന്‍നിര്‍ത്തിയാണ് ആമിര്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ എത്തിയത്. നാഗയുടെ സിനിമയെ കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തില്‍ താരം എത്രത്തോളം മിടുക്കനാണെന്നും നല്ല സ്വഭാവത്തിന് ഉടമയാണെന്നുമൊക്കെ ആമിര്‍ പറഞ്ഞിരുന്നു

ആമിര്‍ ഖാന്‍ എത്തിയ ചടങ്ങ്

ആമിര്‍ ഖാന്‍ എത്തിയത് പ്രമാണിച്ച് നാഗചൈതന്യയും പിതാവും നടനുമായ നാഗര്‍ജുനയും ചേര്‍ന്ന് കിടിലനൊരു ഡിന്നര്‍ ആമിറിന് ഒരുക്കിയിരുന്നു. അങ്ങനെ താരകുടുംബത്തിനൊപ്പമുള്ള ആമിര്‍ ഖാന്റെ അത്താഴ വിരുന്നിന്റെ നിരവധി ചിത്രങ്ങളും വീഡിയോസുമെല്ലാം ഓണ്‍ലൈനിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും അവിടെയും സാമന്തയുടെ അസാന്നിധ്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. സാമന്ത ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും ഇത്രയും നല്ലൊരു സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ സാമന്ത എവിടെ പോയെന്ന് അന്വേഷിച്ച് പലരുമെത്തി.

സാമന്ത മാത്രം വിട്ട് നിന്നതിന് കാരണം

ഇതോടെ താരദമ്പതിമാര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. അതേ സമയം ആമിറുമായിട്ടുള്ള അത്താഴം കഴിക്കുന്നതിനിടയില്‍ നാഗര്‍ജുന വികാരധീനനായി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മകന്റെ ദാമ്പത്യ പ്രശ്‌നമാണോ നാഗര്‍ജുനയെ കുഴപ്പിക്കുന്നതെന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈദരാബാദിലും ചെന്നൈയിലുമൊക്കെയായി സാമന്ത യാത്രകളിലായിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ പോയതിന് ശേഷം ചെന്നൈയിലെത്തി സുഹൃത്തുക്കളായ നടിമാര്‍ക്കൊപ്പം സാമന്ത ഒരു ഗെറ്റ് ടുഗദര്‍ വെച്ചിരുന്നു.

Recommended Video

Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam
നടിമാർക്കൊപ്പം ആഘോഷമാക്കിയ ദിവസം

നടിമാരായ തൃഷ, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു. അതുപോലെ സ്വന്തം പെറ്റ് ഡോഗ്‌സിനൊപ്പമുള്ള ചിത്രങ്ങളും അവരെ സംരക്ഷിക്കുന്നതിനെ കുറിച്ചും മാത്രമാണ് അടുത്തിടെയായി സാമന്ത പറയുന്നത്. നാഗചൈതന്യയുടെ കുടുംബത്തെ കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ആശംസ അറിയിച്ചോ നടി എത്താതെ ഇരുന്നതിന്റെ കാരണം ഇരുവരുടെയും വേര്‍പിരിയലാണെന്ന് ഉറപ്പിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും താരകുടുംബം ഇതിലൊരു വ്യക്തത വരുത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X