വിചിത്രയുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചതും രാധികയോട് മോശമായി പെരുമാറിയതും സൂപ്പർതാരം ബാലകൃഷ്ണ?
തൊണ്ണൂറുകളിൽ തമിഴ് സിനിമയില്‍ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു വിചിത്ര. മലയാളത്തിൽ ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയവയിലും വിചിത്ര അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥിയാണ്. കഴിഞ്ഞ ദിവസം സിനിമ മേഖലയിൽ നിന്നും താൻ നേരിട്ട ഒരു ദുരനുഭവം വിചിത്ര വെളിപ്പെടുത്തിയിരുന്നു. താൻ സിനിമ ഉപേക്ഷിച്ചതിന് പിന്നിൽ പോലും ആ ദുരനുഭവമാണെന്നാണ് വിചിത്ര പറഞ്ഞത്. 2001ൽ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമാ ഫീൽഡിലേക്ക് ഇനിയില്ലെന്ന തീരുമാനമെടുത്തതിന് പിന്നില്ലെന്നും വിചിത്ര പറഞ്ഞിരുന്നു.
'2001ലാണ് ഈ സംഭവം നടക്കുന്നത്. അന്തരിച്ചുപോയ ഒരു നടനാണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ വലിയ ധാരണയില്ലായിരുന്നു. മലമ്പുഴയിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്. എന്റെ ഭാവി ഭർത്താവിനെയും അവിടെ വെച്ചാണ് പരിചയപ്പെടുന്നത്.'

'കാസ്റ്റിങ് കൗച്ച് എന്നൊക്കെ നിങ്ങളും കേട്ടിട്ടുണ്ടല്ലോ?. ആ ബുദ്ധിമുട്ട് ഏറ്റവുമധികം നേരിടേണ്ടി വന്ന സിനിമയായിരുന്നു അത്. എന്റെ കല്യാണത്തിനുശേഷം സിനിമാ രംഗത്തുനിന്നും അപ്രത്യക്ഷയാകാനുള്ള പ്രധാന കാരണം ഈ സംഭവമാണ്. ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുടുംബത്തിനോ എന്നിൽ അടുത്ത് നിൽക്കുന്നവർക്കോ അല്ലാതെ ആർക്കും അറിയില്ല. അന്ന് അതൊരു വലിയ പ്രശ്നമായിരുന്നു.'
'അത് ഇന്നും എന്റെ മനസിലെ ഉണങ്ങാത്ത മുറിവാണ്. വലിയൊരു നടനായിരുന്നു നായകൻ. അന്ന് ഞാൻ താമസിക്കുന്ന ഹോട്ടലിൽ ചില അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അപ്പോഴാണ് നായകനെ ഞാൻ പരിചയപ്പെടുന്നത്. പേരുപോലും ചോദിക്കാതെ ആദ്യം ചോദ്യം നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ? ഉണ്ടെന്ന് പറഞ്ഞതും റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്.'
'ഞാൻ ആരെന്നോ എന്തെന്നോ പോലും ചോദിച്ചില്ല. എനിക്കത് ഭയങ്കര ഷോക്ക് ആയിരുന്നു. വനത്തിനുള്ളിലായിരുന്നു ഒരു ദിവസത്തെ ഷൂട്ടിങ്. സ്റ്റണ്ട് മാസ്റ്ററുണ്ട്. ഫൈറ്റേഴ്സ് എത്തി. ഒരു ഗ്രാമത്തിലെ പെൺകുട്ടിയായാണ് ഞാൻ അഭിനയിക്കുന്നത്. ഹീറോയും ഹീറോയിനുമുണ്ട്. അവിടെ ഒരു കലാപം നടക്കുന്നതും ഫൈറ്റേഴ്സ് ഞങ്ങളെ ആക്രമിക്കുന്നതുമാണ് രംഗം.'
'അത് ഷൂട്ട് ചെയ്യുന്നതിനിടെ എന്റെ ശരീരത്തിൽ അനാവശ്യമായി സ്പര്‍ശിക്കുന്നതുപോലെ തോന്നി. ആദ്യം ഓർത്തു യാദൃച്ഛികമായി സംഭവിച്ചതാണെന്ന്. എനിക്കതൊരു ഷോക്ക് ആയിരുന്നു. ഇതിന് മുമ്പ് ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല. രണ്ടാമത്തെ ടേക്കിലും ഇതുതന്നെ സംഭവിച്ചു.'

'മൂന്നാമത്തെ ടേക്കിൽ അയാളുടെ കയ്യിൽ കയറി ഞാൻ പിടിച്ചു. അയാളെ പിടിച്ചുകൊണ്ട് വെളിയിലേക്ക് ചെന്നു. സ്റ്റണ്ട് മാസ്റ്ററിന്റെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. സ്റ്റണ്ട് മാസ്റ്റർ എന്റെ കൈ അയാളിൽ നിന്നും മാറ്റി എന്റെ ചെകിട്ടത്ത് അടിക്കുകയായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്നുപോലും അറിയില്ലായിരുന്നു', എന്നാണ് അനുഭവം പങ്കിട്ട് വിചിത്ര പറഞ്ഞത്.
സിനിമയിലെ ആരും തന്നെ തനിക്ക് വേണ്ടി സംസാരിക്കാനോ സഹായിക്കാനോ എത്തിയില്ലെന്നും വിചിത്ര പറഞ്ഞിരുന്നു. വിചിത്രയുടെ വീഡിയോ വൈറലായതോടെ ബോളിവുഡ് നടി രാധിക ആപ്തെ നാളുകൾക്ക് മുമ്പ് പങ്കുവെച്ച ദുരനുഭവത്തിന്റെ വീഡിയോയും വൈറലായി. രണ്ട് നടിമാരോടും മോശമായി പെരുമാറിയത് തെലുങ്കിലെ മുതിർന്ന നടൻ നന്ദമൂരി ബാലകൃഷ്ണയാണെന്നാണ് സിനിമാപ്രേമികളുടെ കണ്ടെത്തൽ.
'ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമുണ്ടായിരുന്നു. സെറ്റില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ സൂപ്പർ താരമായ നടന്‍ എന്റെ കാലില്‍ ഇക്കിളിയാക്കി. അയാള്‍ ഒരുപാട് പ്രശസ്തനായ നടനാണ്. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് അയാളെ തല്ലി. അവിടെ മൊത്തം അണിയറപ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു.'
'ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി', എന്നാണ് അനുഭവം പങ്കിട്ട് മുമ്പ് രാധിക പറഞ്ഞത്. ലയണ്‍, ലെജന്‍ഡ് എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനവേഷത്തിലെത്തിയത് ബാലകൃഷ്ണയായിരുന്നു.


Click it and Unblock the Notifications











