പാന്റ് ഇടാന്‍ മറന്ന് പോയതാണോ ഈ നടി; എയര്‍പോര്‍ട്ടില്‍ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോയ്ക്ക് പരക്കെ വിമർശനം
ഗീത ഗോവിന്ദം എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ജനപ്രീതി നേടി എടുത്ത സുന്ദരിയാണ് രശ്മിക മന്ദാന. വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുള്ള കോംപിനേഷന്‍ ശ്രദ്ധിക്കപ്പെട്ടതോടെ നടിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഇപ്പോള്‍ അല്ലു അര്‍ജുന്റെ നായികയായി പുഷ്പ ദി റൈസിംഗ് സ്റ്റാര്‍ എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് രശ്മിക. കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കൊണ്ടും അല്ലാതെയുമായി രശ്മികയെ കുറിച്ചുള്ള വാര്‍ത്തകളാണ് എങ്ങും.
അതേ സമയം നടിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങി വരുന്ന രശ്മിക കാറില്‍ കയറി പോവുന്നതും ക്യാമറ കണ്ടപ്പോള്‍ എല്ലാവരോടും സ്‌നേഹം കാണിക്കുന്നതുമൊക്കെയാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എന്നാല്‍ ഇതിന് താഴെ വിമര്‍ശന പെരുമഴയാണ് എന്നതാണ് ശ്രദ്ധേയം. നടിയുടെ വസ്ത്രധാരണമാണ് ചിലര്‍ക്ക് അതൃപ്തിയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

വെള്ള ടീ ഷര്‍ട്ടും തലയില്‍ പിങ്ക് തൊപ്പിയും കൈയ്യില്‍ ഹാന്‍ഡ് ബാഗും പിടിച്ചാണ് രശ്മിക എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങി വരുന്നത്. എന്നാല്‍ ടീ ഷര്‍ട്ടിനൊപ്പം നല്‍ക്കുന്ന ഷോര്‍ട്‌സ് ആണ് ധരിച്ചത്. പാന്റിന് പകരമിട്ട ഷോര്‍ട്ട്‌സിന് ഇറക്കം കുറഞ്ഞതോടെ നടിയുടെ കാലുകള്‍ മാത്രമാണ് പുറത്ത് കാണുന്നത്. ഇതോടെയാണ് ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയത്.

ജനുവരി ഇരുപത്തിമൂന്നിനാണ് രശ്മിക തന്റെ സഹായിയുടെ കൂടെ എയര്‍പോര്‍ട്ടില്‍ എത്തുന്നത്. ഈ വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വന്നതോടെയാണ് നിരവധി കമന്റുകള്‍ വരുന്നത്. അവള്‍ പാന്റ് ഇടാന്‍ മറന്ന് പോയതാണോ, അവള്‍ക്ക് തണുക്കുന്നില്ലേ, ഇപ്പോള്‍ പിന്തുണ കിട്ടുന്നത് കൊണ്ടാണ് എന്ത് തോന്ന്യാസവും കാണിക്കുന്നത്. വന്ന് വന്ന് രശ്മിക വളരെയധികം ഓവര്‍ ആക്ടിങ് ആവുകയാണ്.. എന്നിങ്ങനെ വിമര്‍ശനങ്ങളോട് വിമര്‍ശനമാണ് നടിയ്ക്ക് ലഭിക്കുന്നത്.

ഓരോരുത്തരും അവരരവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കുന്നതിന് ഇത്രമാത്രം എതിര്‍ക്കേണ്ടതുണ്ടോ എന്ന് ചോദിച്ചും ചിലരെത്തി. രശ്മിക നല്ല അഭിനേത്രിയാണ്. ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് സിനിമ തിരഞ്ഞെടുക്കാനും അത് ഹിറ്റാക്കി മാറ്റാനുമൊക്കെ നടിയ്ക്ക് സാധിക്കുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കാനുള്ള നടിയുടെ തീരുമാനം പ്രശംസകള്‍ അര്‍ഹിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നിരുന്നാലും സമ്മിശ്ര പ്രതികരണങ്ങളാണ് രശ്മികയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പൊഗരു എന്ന കന്നട ചിത്രത്തിനും സുല്‍ത്താന്‍ എന്ന തമിഴ് ചിത്രത്തിനും ശേഷമാണ് രശ്മികയുടെ തെലുങ്കില്‍ നിര്‍മ്മിച്ച പുഷ്പ എത്തുന്നത്. ഇനി അടവളക്ക് മേക്കു ജോഹറലു, മിഷന്‍ മഞ്ജു, ഗുഡ്‌ബൈ, എന്നീ സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയിരിക്കുന്നത്. വൈകാതെ ഈ ചിത്രങ്ങളൊക്കെ റിലീസിനെത്തും. അതേ സമയം പുഷ്പ 2; ദി റൂള്‍ എന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. തെന്നിന്ത്യ ഒട്ടാകെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ അധിക കാലതാമസം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
രശ്മികയുടെ വീഡിയോ കാണാം


Click it and Unblock the Notifications











