എങ്ങനെയിത്ര വലിയ സിനിമകൾ ലഭിക്കുന്നു?, അസഹനീയമാണിത്; രശ്മിക മന്ദാനയ്ക്ക് നേരെ പരിഹാസങ്ങൾ
കരിയറിലെ സുവർണ കാലഘട്ടത്തിലൂടെയണ് രശ്മിക മന്ദാന കടന്ന് പോകുന്നത്. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് കടന്നപ്പോൾ വലിയ അവസരങ്ങൾ. മിക്കതും സൂപ്പർഹിറ്റ്. തെലുങ്കിലെ വിജയം അത് പോലെ ആവർത്തിക്കാൻ ബോളിവുഡിലും രശ്മികയ്ക്ക് കഴിഞ്ഞു. രശ്മികയുടെ കരിയർ ഗ്രാഫ് ഇന്ന് ഏതൊരു നടിയും കൊതിക്കുന്നതാണ്. ഒന്നിന് പിറകെ ഒന്നായ സൂപ്പർതാര, ബിഗ് ബഡ്ജറ്റ് സിനിമകളാണ് രശ്മികയ്ക്ക് ലഭിക്കുന്നത്. തെലുങ്കിൽ പുഷ്പ 2 ഹിറ്റായപ്പോൾ ബോളിവുഡിൽ ഛവ വൻ വിജയമായി.
അടുത്ത കാലത്തൊന്നും തെന്നിന്ത്യയിൽ നിന്നും ഒരു നടിക്ക് ഇത്ര മാത്രം വലിയ അവസരങ്ങൾ ബോളിവുഡിൽ നിന്നും ലഭിച്ചിട്ടില്ല. കരിയറിൽ രശ്മികയുടെ മുന്നോട്ട് പോക്ക് മികച്ചതാണെങ്കിലും ഓഫ് സ്ക്രീനിൽ വ്യാപകമായി ട്രോളുകൾ നടിക്ക് നേരിടേണ്ടി വരുന്നു. പാെതുവേദികളിലെ രശ്മികയുടെ സംസാരവും പെരുമാറ്റവും ക്രിഞ്ച് ആണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

അടുത്തിടെ പുറത്ത് വന്ന രശ്മികയുടെ വീഡിയോ ആണ് റെഡിറ്റിലെ ചർച്ച. പിറന്നാൾ ദിനത്തിൽ സ്വയം പിറന്നാൾ ആശംസിച്ച് ആഹ്ലാദിക്കുന്ന രശ്മികയേയാണ് വീഡിയോയിൽ കാണുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ പരിഹാസ കമന്റുമായെത്തിയത്. ക്രിഞ്ച് ക്യൂൻ എന്ന് ചിലർ കമന്റ് ചെയ്തു. കൊറിയൻ താരങ്ങളെ അനുകരിക്കുന്നു, പക്ഷെ പാളിപ്പോയി എന്നാണ് മറ്റൊരാളുടെ കമന്റ്.
രശ്മികയുടെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് ശ്രദ്ധ കൊടുക്കാതിരിക്കുക. നമ്മൾ പ്രതികരിക്കാതിരുന്നാൽ നിർത്തുമായിരിക്കും എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. രശ്മികയെ ഇഷ്ടപെടാത്തതിന് കാരണമാകുന്ന എന്തോ ഒന്നുണ്ട്. പക്ഷെ അത് ചൂണ്ടുക്കാണിക്കാൻ പറ്റുന്നില്ല, എങ്ങനെ ഇവർക്ക് വലിയ സിനിമകളിൽ അവസരം ലഭിക്കുന്നെന്ന് മനസിലാകുന്നില്ലെന്നും കമന്റുണ്ട്.

നടൻ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമാണ് രശ്മിക 29ാം പിറന്നാൾ ദിനം ആഘോഷിച്ചതെന്ന് സൂചനയുണ്ട്. ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ താരങ്ങൾ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇരുവരും അടുപ്പത്തിലായിട്ട് വർഷങ്ങളായെന്നാണ് സിനിമാ ലോകത്തെ സംസാരം. വിജയുടെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ നായികയാണ് രശ്മിക മന്ദാന. ഇരുവരുടെയും കരിയറിലെ വളർച്ച ഒരുമിച്ചായിരുന്നു.
ഗീത ഗോവിന്ദം എന്ന സിനിമയിലെ ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. രശ്മിക കരിയറിൽ കുതിക്കുമ്പോൾ വിജയ് ദേവരകൊണ്ട പരാജയങ്ങളുടെ നടുവിലാണ്. നടന്റെ അടുത്ത കാലത്തിറങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു. ഫാമിലി സ്റ്റാർ ആണ് അവസാനം നായകനായെത്തിയ സിനിമ. ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. ലെെഗറിന്റെ പരാജയത്തോടെയാണ് വിജയ് ദേവരകാെണ്ടയ്ക്ക് കരിയറിൽ അടി പതറിയത്. പാൻ ഇന്ത്യൻ തലത്തിൽ വലിയ ബഡ്ജറ്റിൽ വന്ന സിനിമ കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി. ശക്തമായ തിരിട്ട് വരവിനുള്ള ശ്രമത്തിലാണ് നടൻ.
കിംഗ്ഡം ആണ് വിജയ് ദേവരകൊണ്ടയുടെ അടുത്ത സിനിമ. ഗൗതം തിന്നനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിത മന്ദാനയും കരിയറിലെ തിരക്കുകളിലാണ്. ശിഖന്തർ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സൽമാൻ ഖാനാണ് ചിത്രത്തിൽ നായകനായെത്തിയത്. ചിത്രം പരാജയപ്പെട്ടു. രശ്മികയും സൽമാൻ ഖാനും തമ്മിലുള്ള പ്രായ വ്യത്യാസവും ചർച്ചയായി. 29 കാരിയാണ് രശ്മി മന്ദാന. സൽമാൻ ഖാന്റെ പ്രായം 59 ഉം.


Click it and Unblock the Notifications