നടിയുടെ ഹാൻഡ് ബാഗ് പിടിക്കാനും സെക്യൂരിറ്റി; എയർപോര്‍ട്ടിൽ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോയ്ക്ക് വിമർശനം
അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടി രശ്മിക മന്ദാന. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി തുടങ്ങിയതോടെയാണ് രശ്മികയുടെ താരമൂല്യം വര്‍ധിച്ചത്. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് നടി. ഇതിനൊപ്പം നടന്‍ വിജയ് ദേവരകൊണ്ടയുമായിട്ടുള്ള പ്രണയവും ഒരുമിച്ച് കൊണ്ട് പോവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ എത്ര തിളങ്ങിയാലും രശ്മികയ്ക്ക് നിരന്തരം വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. മുന്‍പും എയര്‍പോര്‍ട്ടില്‍ നിന്നും ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ ക്യൂട്ട് എക്‌സ്പ്രഷന്‍ ഇട്ട് രശ്മിക അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ രശ്മികയ്ക്ക് നിറയെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. അതിന് കാരണം നടി അവരുടെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ പെരുമാറി എന്നാണ് ചിലര്‍ പറയുന്നത്.

ഏറ്റവും പുതിയതായി പ്രചരിക്കുന്ന വീഡിയോയില്‍ എയര്‍പോര്‍ട്ടിലേക്ക് കാറില്‍ വന്നിറങ്ങുന്ന രശ്മിക ക്യാമറയ്ക്ക് പോസ് ചെയ്തതിന് ശേഷം അകത്തേക്ക് കയറി പോവുന്നതാണ് കാണിക്കുന്നത്. മഞ്ഞ ഡ്രസ് ധരിച്ച് അതീവ സുന്ദരിയായിട്ടാണ് നടി എത്തിയത്. ഫോട്ടോ ചോദിച്ചവര്‍ക്കെല്ലാം അതെടുക്കാന്‍ നിന്ന് കൊടുത്തതിന് ശേഷമാണ് രശ്മിക പോയതും. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും അതിലൊരു കുറ്റമുണ്ടെന്ന് ചിലര്‍ കണ്ടുപിടിച്ചു. രശ്മികയുടെ ഹാന്‍ഡ് ബാഗ് സെക്യൂരിറ്റിയുടെ കൈയ്യിലാണ് ഉണ്ടായിരുന്നത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

സ്വന്തം ഹാന്‍ഡ് ബാഗ് പോലും കൈയ്യില്‍ പിടിക്കാന്‍ പോലും പറ്റാതായോ, ഇത്രയും അഹങ്കാരി ആവരുത് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ഇതൊക്കെ ഇപ്പോള്‍ അഭിനേതാക്കളുടെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ജിമ്മില്‍ പോയി കഠിനമായിട്ടുള്ള വെയിറ്റ് എടുക്കുകയും വ്യായമവും ചെയ്യുന്നവര്‍ക്ക് സ്വന്തം ബാഗ് എടുക്കാനോ, ഹാന്‍ഡ് ബാഗ് പോലും കൈയ്യില്‍ സൂക്ഷിക്കാനോ സാധിക്കുന്നില്ല. ഹാന്‍ഡ് ബാഗ് പോലും എടുക്കാന്‍ അവര്‍ക്ക് സഹായിയുടെ ആവശ്യം വേണമെങ്കില്‍ അവള്‍ ആരാണ് എന്ന് തുടങ്ങി നിറയെ ആക്ഷേപങ്ങളാണ് രശ്മികയെ തേടി എത്തുന്നത്.

രശ്മിക എന്തിനാണ് കൊറിയക്കാരിയെ പോലെ അഭിനയിക്കുന്നത്. സ്വന്തം വ്യക്തിത്വം കൈകാര്യം ചെയ്യാനാണ് ആദ്യം ശ്രമിക്കേണ്ടത്. അല്ലാതെ മുഖം കൊണ്ട് എന്തെങ്കിലുമൊക്കെ എക്‌സ്പ്രഷന്‍ കാണിക്കുന്നത് നിങ്ങള്‍ക്ക് ചേരുന്നില്ലെന്നും തുടങ്ങി പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് വരുന്നത്. തെലുങ്കിലെ എക്‌സ്പ്രഷന്‍ ക്യൂന്‍ എന്ന പേരിലാണ് രശ്മിക മന്ദാന അറിയപ്പെടുന്നത്. എന്തെങ്കിലും കാരണം കൊണ്ടാണോ രശ്മികയുടെ ബാഗ് സെക്യൂരിറ്റി തന്നെ എടുത്തതെന്ന കാര്യം വ്യക്തമല്ലെങ്കിലും എല്ലായിടത്തും ഉപദേശങ്ങളാണ് ഉയര്‍ന്ന് വരുന്നത്.
Recommended Video
രശ്മികയുടെ വൈറൽ വീഡിയോ കാണാം


Click it and Unblock the Notifications











