അടിവസ്ത്രം മാത്രമിട്ട് നടക്കുന്നു, താരകുടുംബത്തിന്റെ പേര് കളയാന്‍! സാമന്തയുടെ പുതിയ ചിത്രത്തിന് വന്‍ വിമര്‍ശനം
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത രുത്പ്രഭു. വിമര്‍ശനങ്ങളോ ഗോസിപ്പുകളോ ഒന്നുമില്ലാതെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ സാമന്ത ഇപ്പോള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് സാമന്തയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നത്.
എന്നാല്‍ പിന്നീട് തനിക്ക് മാരകമായൊരു അസുഖമുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതിനിടയില്‍ തെലുങ്ക് സിനിമയില്‍ സാമന്ത ഐറ്റം ഡാന്‍സില്‍ അഭിനയിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടായിരുന്നു നടിയുടെ ഐറ്റം ഡാന്‍സ്. എന്നാല്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുന്ന ചില ചിത്രങ്ങളുമായിട്ടാണ് സാമന്ത എത്തിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങളായി കാടിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടില്‍ താമസിക്കുകയാണ് നടി. അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. എന്നാല്‍ കാടിന് നടുവിലുള്ള തടാകത്തില്‍ കുളിക്കുന്ന ചില ചിത്രങ്ങളുമായിട്ടാണ് സാമന്ത ഇപ്പോള്‍ വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രത്തില്‍ നടി ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനാത്മകമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.
'ഇതൊക്കെ കണ്ട് നാഗചൈതന്യ കരയുന്നുണ്ടാവും. വന്ന് വന്ന് സാമന്ത അതിര്‍ വരമ്പുകള്‍ മറികടക്കുകയാണ്. ശരിക്കും നടിയുടെ സൗന്ദര്യം ആ തടാകം കവര്‍ന്നെടുത്തുവെന്ന് പറയാം. ഒരേ സമയം രണ്ടു സുന്ദരികളെ കണ്ടു. ഒന്ന് പ്രകൃതിയും മറ്റൊന്ന് നടി സാമന്തയും. എല്ലായ്പ്പോഴും ഇന്റര്‍നെറ്റിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു.
വളരെ പ്രശസ്തമായ ഒരു ടോളിവുഡ് കുടുംബവുമായി ബന്ധപ്പെട്ട നിങ്ങളൊരു മാന്യ നടിയാണെന്ന് ഞാന്‍ കരുതി. ഈ ചിത്രം തീര്‍ച്ചയായും സാമന്തയുടെ ജനപ്രീതിക്ക് ഒരു ഗുണവും ചെയ്യുന്നില്ല, പകരം അത് ദോഷമേ ചെയ്യുകയുള്ളു.' എന്നിങ്ങനെ നടിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്.

സാമന്തയോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ആളുകളെല്ലാം ഏതെങ്കിലുമൊക്കെ തരത്തിലുള്ള അശ്ലീലതയുമായി മത്സരത്തിലാണെന്ന് തോന്നുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യഭാഗം ഭാഗികമായി കാണിക്കുന്നു, ആളുകള്‍ ഹോട്ട്, സെക്‌സി, കൊള്ളാം എന്നിങ്ങനെയുള്ള കമന്റുകള്‍ ഇടുന്നു. ഇതിലൂടെ നിങ്ങളെല്ലാം പുതിയ തലമുറയ്ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മനസലാകുന്നില്ല. ഇത് നമ്മളെ ദുരന്തത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നാണ് ഒരാളുടെ അഭിപ്രായം.
ഇതിനിടെ സാമന്തയോടുള്ള ആരാധന പങ്കുവെച്ചും ആരാധകര്‍ എത്തിയിരിക്കുകയാണ്. 'പ്രിയ സാം, ഈ പോസ്റ്റിന് താഴെ ഇങ്ങനെ പറയുന്നത് അപ്രസക്തമാണ്. പക്ഷേ എനിക്കെന്റെ ഹൃദയം തുറന്നു പറയാന്‍ കഴിയുന്ന ഒരേയൊരു വേദി ഇതായത് കൊണ്ട് പറയുകയാണ്. ഞാന്‍ എന്റെ ആരാധനപാത്രത്തെ കണ്ടുമുട്ടിയിട്ട് 7 ദിവസമായി.
ആരെങ്കിലും എന്നോട് ഒരു ദിവസം സാമിനെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍, ഫെബ്രുവരി 17 എന്ന് പറയാന്‍ ഒരു നിമിഷം പോലും മടിക്കില്ല. എല്ലാം സാമിനെ നൊസ്റ്റാള്‍ജിക് ആക്കി, ഞാന്‍ സ്‌നേഹിക്കുന്ന സ്ത്രീയെ കാണാന്‍ അവിടെ 4 മണിക്കൂര്‍ കാത്തിരുന്നു,' എന്നാണ് സാമന്തയെ കണ്ടതിനെ പറ്റി ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications