മുഖ സൗന്ദര്യം കൂട്ടണം; കാശെറിഞ്ഞ് കത്തി വെച്ച് അല്ലു; നടന്റെ പഴയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

നടന്റെ പഴയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുഖത്ത് പ്രകടമായ വ്യത്യാസം ഈ ചിത്രങ്ങളിൽ കാണാം.

‌പാൻ ഇന്ത്യൻ തലത്തിൽ അല്ലു അർജുൻ ഇന്ന് പ്രശ്സതാനാണെങ്കിലും മലയാളികൾക്ക് പണ്ട് മുതലേ അല്ലു അർജുൻ പ്രിയങ്കരനാണ്. 2004 ൽ പുറത്തിറങ്ങിയ ആര്യ എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് മാെഴി മാറ്റിയതെത്തിയതോടെയാണ് മലയാളികൾക്ക് അല്ലു അർജുൻ പ്രിയങ്കരനായത്.

പിന്നീട് ഹാപ്പി, ബണ്ണി, ക‍ൃഷ്ണ തുടങ്ങി അല്ലുവിന്റെ ഭൂരിഭാ​ഗം സിനിമകളും മലയാളത്തിലും തരം​ഗമായ മലയാള സിനിമയിൽ ഒരു യൂത്ത് ഐക്കണിന്റെ അഭാവം പ്രകടമായി തോന്നിയിരുന്ന കാലഘട്ടത്തിലാണ് അല്ലു അർജുന്റെ കടന്ന് വരവ്. ആക്ഷനും ഡാൻസും റൊമാൻസും ഒരുപോലെ വഴങ്ങിയ അല്ലു മലയാളി പ്രേക്ഷകർക്ക് ബി​ഗ് സ്ക്രീനിൽ പുതുമ നൽകി.

പുഷ്പ എന്ന സിനിമയു‍ടെ വിജയമാണ് നടന് ഈ നേട്ടം നേടിക്കൊടുത്തത്

കേരളത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തെ പറ്റി അല്ലു അർജുൻ നേരത്തെ സംസാരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് അല്ലു തെലുങ്കർക്കും മലയാളികൾക്കും മാത്രം പ്രിയപ്പെട്ടവനല്ല മറിച്ച് ഉത്തരേന്ത്യൻ സിനിമകളിലും അറിയപ്പെടുന്ന നടനാണ്. പുഷ്പ എന്ന സിനിമയു‍ടെ വിജയമാണ് നടന് ഈ നേട്ടം നേടിക്കൊടുത്തത്.

സുകുമാർ സംവിധാനം ചെയ്ത 2021 ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമായി. സിനിമയിൽ വില്ലനായെത്തിയത് മലയാളി നടൻ ഫഹദ് ഫാസിലാണ്.

രശ്മിക മന്ദാന നായികയായും സമാന്ത ഡാൻസ് നമ്പറുമായും എത്തിയതോടെ സിനിമ വൻ ഹിറ്റായി. പുഷ്പയ്ക്ക് ശേഷം അല്ലുവിന്റെ പുതിയ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. പുഷ്പ 2 അണിയറയിൽ ഒരുങ്ങിക്കൊണ്ടിരക്കുകയാണ്.

അന്നത്തെയും ഇന്നത്തെയും അല്ലുവിന്റെ മുഖങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്ന്

സോഷ്യൽ മീഡിയയിൽ അല്ലുവിന്റെ ചില ഫോട്ടോകളാണിപ്പോൾ വൈറലാവുന്നത്. നടന്റെ പഴയ ലുക്കും പുതിയ ലുക്കും താരതമ്യം ചെയ്താണ് ചർച്ചകൾ. അന്നത്തെയും ഇന്നത്തെയും അല്ലുവിന്റെ മുഖങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.

നടൻ നോസ് സർജറിയും, താടിയെല്ല് ക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചിലർ വാദിച്ചു. റെഡിറ്റിലാണ് അല്ലു അർജുന്റെ പ്ലാസ്റ്റിക് സർജറി സംബന്ധിച്ച് വലിയ ചർച്ച നടക്കുന്നത്.

പലരും നടിമാരെ അധിക്ഷേപിക്കാറുണ്ടെന്നും എന്നാൽ എന്ത് കൊണ്ടാണ് നടൻമാരുടെ പ്ലാസ്റ്റിക് സർജറി ആരും ചൂണ്ടിക്കാട്ടാത്തതെന്നും ചോദ്യം

പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പറഞ്ഞ് പലരും നടിമാരെ അധിക്ഷേപിക്കാറുണ്ടെന്നും എന്നാൽ എന്ത് കൊണ്ടാണ് നടൻമാരുടെ പ്ലാസ്റ്റിക് സർജറി ചൂണ്ടിക്കാട്ടാത്തതെന്നും ചോദ്യം വന്നു. രാം ചരൺ, ദുൽഖർ തുടങ്ങിയ താരങ്ങളും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.

അല്ലുവിന‍െ കൂടാതെ രാം ചരണിന്റെ പഴയ മുഖവും ഇപ്പോഴത്തെ മുഖവും നോക്കുമ്പോൾ വ്യത്യാസമുണ്ട്. ഇരുവരും ബന്ധുക്കളുമാണ്. പൊതുവെ നായക നടൻമാരെ ആരാധ്യ പുരുഷൻമാരായി കാണുന്ന തെലുങ്ക് സിനിമാ ലോകത്ത് നടൻമാർക്കെതിരെ ഇത്തരം ആരോണങ്ങളും ട്രോളുകളും വരുന്നത് കുറവാണ്.

പ്ലാസ്റ്റിക് സർജറി ചെയ്തതായി അല്ലു ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല

പ്ലാസ്റ്റിക് സർജറി ചെയ്തതായി അല്ലു ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നായക നടൻമാരിലൊരാളാണ് അല്ലു. പുഷ്പ 2 വിൽ നടന്റെ പ്രതിഫലം നൂറ് കോടിക്കടുത്താണെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾക്കിടിയിൽ കോസ്മെറ്റിക് സർജറി ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതലാണ്.

 ചിലർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുമ്പോൾ

നിരവധി നടിമാരും നടൻമാരും ഇതിനം ഇത്തരം സർജറികൾ നടത്തിയിട്ടുണ്ട്. ചിലർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുമ്പോൾ ചിലർ പരസ്യമായി ഇക്കാര്യം സമ്മതിക്കുന്നു. നടി ശ്രുതി ഹാസൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X