‌'ഉപാസനയുടെ പ്ര​ഗ്നൻസി ഫേക്കാണ്, ​ഗർഭിണിയെപ്പോലെ തോന്നുന്നില്ല, സറോ​ഗസിയാണോയെന്ന് സംശയമുണ്ട്'; ആരാധകർ‌!

കഴിഞ്ഞ ​ദിവസമാണ് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ തേജ മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിച്ചത്. ആർആർആറിന്റെ ഓസ്കാർ നേട്ടത്തിന് ശേഷമുള്ള പിറന്നാൾ ആയതിനാൽ തന്നെ സിനിമ മേഖലയെ മുഴുവൻ വിളിച്ചുകൂട്ടി ആഘോഷമായിട്ടാണ് രാം ചരൺ പിറന്നാൾ ആഘോഷം നടത്തിയത്. ഹൈദരാബാദിലായിരുന്നു ​ഗ്രാന്റ് ബർ‌ത്ത് ഡെ സെലിബ്രേഷൻ നടന്നത്. താരനിബിഡമായ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്.

ബോളിവുഡിലെ സെലിബ്രിറ്റികളുടെ പിറന്നാൾ‌ ആഘോഷത്തിന് സമമായാണ് രാം ചരണിന്റെ പിറന്നാൾ ആഘോഷം ഇത്തവണ നടന്നത്. രാം ചരണിന് ഇപ്രാവശ്യത്തെ ജന്മദിനം വളരെ സ്പെഷ്യലാണ് കാരണം അദ്ദേഹവും ഭാര്യ ഉപാസന കാമിനേനിയും വിവാഹത്തിന് ഒരു ദശാബ്ദത്തിന് ശേഷം തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

Ram Charan,  Upasana Kamineni,  Upasana Kamineni pregnancy,  Upasana Kamineni news, Ram Charan photos, രാം ചരൺ, ഉപാസന കാമിനേനി, ഉപാസന കാമിനേനി ഗർഭം, ഉപാസന കാമിനേനി വാർത്ത, രാം ചരൺ ചിത്രങ്ങൾ

അതുകൊണ്ട് തന്നെ ഇരുവരും വളരെ സ്പെഷ്യലായിട്ടാണ് പിറന്നാൾ ആഘോഷിത്. തന്റെ കുഞ്ഞ് തന്റെ ഭാ​ഗ്യമാണെന്നും കുഞ്ഞ് ഉപാസനയുടെ വയറ്റിൽ രൂപംകൊണ്ടപ്പോൾ മുതൽ ഒട്ടനവധി സൗഭാ​ഗ്യങ്ങൾ തന്നെ തേടി വരുന്നുണ്ടെന്നും തന്റെ പിറക്കാൻ പോകുന്ന കുഞ്ഞാണ് തന്റെ ലക്കെന്നുമാണ് ഓസ്കാർ നേട്ടത്തിന് ശേഷം സംസാരിക്കവെ രാം ചരൺ പറഞ്ഞത്.

ഉപസാന ​ഗർഭിണിയാണെന്ന് റിപ്പോർട്ടുകൾ‌ വന്നിരുന്നുവെങ്കിലും ​തന്റെ ബേബി ബംപ് പരസ്യപ്പെടുത്തി ഉപാസന എവിടേയും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ഓസ്കാർ വേദിയിൽ പോലും സാരി കൊണ്ട് തന്റെ ബേബി ബംപ് ഉപസാന മറച്ച് പിടിച്ചിരുന്നു. ഇപ്പോഴിത ആദ്യമായി രാംചരണിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോൾ‌ ബോഡി കോൺ ഷോർട്ട് ഡ്രസ് ധരിച്ച് തന്റെ ബേബി ബംപ് പരസ്യപ്പെടുത്തിയിരിക്കുകയാണ് ഉപാസന.

കറുപ്പ് നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമായിരുന്നും ബെർത്ത്ഡെ ബോയി രാം ചരണിന്റെ വേഷം. നീല നിറത്തിലുള്ള ബോഡി കോൺ ഡ്രസ്സായിരുന്നു ഉപാസന ധരിച്ചത്. ഉപാസനയുടേയും രാംചരണിന്റേയും പുതിയ വീഡിയോകൾ വൈറലായതോടെ നിരവധി പേർ കമന്റുകളുമായെത്തി.

Ram Charan,  Upasana Kamineni,  Upasana Kamineni pregnancy,  Upasana Kamineni news, Ram Charan photos, രാം ചരൺ, ഉപാസന കാമിനേനി, ഉപാസന കാമിനേനി ഗർഭം, ഉപാസന കാമിനേനി വാർത്ത, രാം ചരൺ ചിത്രങ്ങൾ

ഉപസാനയെ കണ്ടിട്ട് അവരുടെ പ്ര​ഗ്നൻസി ഫേക്കാണെന്ന സംശയം നിരന്തരമായി തോന്നുന്നുവെന്നും ​ഗർഭിണിയെപ്പോലെ തോന്നുന്നില്ലെന്നും സറോ​ഗസിയാണോയെന്ന് സംശയമുണ്ടെന്നുമാണ് ഒരു ആരാധകൻ കുറിച്ചത്. ചിലർ ആ കമന്റിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

രാംചരണും ഉപാസനയും തങ്ങൾക്ക് വൈകാതെ ഒരു കുഞ്ഞ് പിറക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഇരുവരും നയൻതാരയേയും വിഘ്നേഷിനേയും പോലം സറോ​ഗസിയാണെന്ന അഭിപ്രായം പങ്കിട്ട് എത്തിയിരുന്നു. ബോളിവുഡിൽ സറോ​ഗസി സർവ സാധാരണമാണ്. സൗത്ത് ഇന്ത്യയിൽ നയൻതാരയാണ് സറോ​ഗസിയിലൂടെ വാർത്തകളിൽ അടുത്തിടെ നിറഞ്ഞ താരം.

ആർആർആർ ഡയറക്ടർ എസ്എസ് രാജമൗലി, നടൻ അദ്വി ശേഷ്, കാജൾ അ​ഗർവാൾ, ജൂനിയർ എൻടിആർ, റാണാ ​ദ​ഗുപതി, വിജയ് ദേവരകൊണ്ട, ​നാ​ഗാർജുനയും കുടുംബവുമെല്ലാം രാം ചരണിന്റെ ബർത്ത്ഡെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തെന്നിന്ത്യൻ സംവിധായകൻ ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് രാം ചരൺ.

ഗെയിം ചേഞ്ചര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് യു വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തും. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കമല്‍ ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ് ശങ്കറിന്‍റേതായി പുറത്തെത്താനുള്ള മറ്റൊരു ചിത്രം.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X