സാമന്തയെക്കാളും മനക്കട്ടി മുന്‍ ഭര്‍ത്താവിനാണ്; വേര്‍പിരിയലിന് പിന്നാലെ താരങ്ങളെ കുറിച്ച് ആരാധകര്‍

തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍ ആണെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും സാമന്തയും നാഗ ചൈതന്യയും അവരുടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്. ഏറെ കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും വേര്‍പിരിയുകയാണെന്ന കാര്യം പുറംലോകത്തോട് പറഞ്ഞത്. ഇനിയും രണ്ടാള്‍ക്കും ഒരുമിച്ചൂടേ എന്ന് ചോദിക്കുകയാണ് ആരാധകര്‍. പലരും സാമന്തയെ മാത്രമാണ് കുറ്റം പറഞ്ഞിരുന്നത്. നടി ഗര്‍ഭിണിയാവാന്‍ സമ്മതിക്കാത്തതാണ് വേര്‍പിരിയാനുള്ള കാരണത്തിലേക്ക് എത്തിയതെന്നാണ് പ്രധാന ആരോപണം.

അന്ന് മുതലിങ്ങോട്ട് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. അന്നും ഇന്നും കൂടുതല്‍ കാര്യങ്ങളിലൊന്നും നാഗ ചൈതന്യ പ്രതികരിച്ചിട്ടുമില്ല. ഇതിനര്‍ഥം സാമന്തയെക്കാള്‍ ഈ വിഷയത്തെ നിസാരമായി കണ്ടത് നാഗ ചൈതന്യ ആണെന്നാണ് ചിലരുടെ പുതിയ കണ്ടുപിടുത്തം. ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ ഇന്റര്‍നെറ്റിലൂടെ വൈറലാവുകയാണിപ്പോള്‍.

nagachaitanya

വിവാഹമോചനത്തിന് ശേഷം ആ യാഥര്‍ഥ്യം ഉള്‍കൊണ്ട് വരുന്നതേ ഉള്ളു എന്നായിരുന്നു സാമന്ത പറഞ്ഞത്. നാഗയുമായി പിരിഞ്ഞതിന് ശേഷം താന്‍ മരിച്ച് പോവുന്ന പോലൊരു അവസ്ഥയിലാണെന്നും പുതിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞു. ഇതോടെ നടിയുടെ തീരുമാനം അല്ലേ വേര്‍പിരിയാനുള്ള കാരണമെന്ന് ചോദിക്കുകയാണ് ആരാധകര്‍. മാത്രമല്ല നാഗ എവിടെയും സങ്കടം പറഞ്ഞ് വരാത്തതും ആരാധകരെ സംശയത്തിലാക്കി. പെട്ടെന്നെടുത്ത തീരുമാനമാണ് ഇതിനെല്ലാം പിന്നിലെന്നാണ് പ്രധാനമായിട്ടുള്ള ആരോപണം.

എത്ര ശക്തിയുള്ളവര്‍ ആണെങ്കിലും ഒരു ബന്ധത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ ഇരുകൂട്ടര്‍ക്കും വേദന നല്‍കുന്നതാണ്. അവിടെ ശക്തരോ ദുര്‍ബലരോ ഇല്ല. എന്നാല്‍ അതിനിയും ഉള്‍കൊള്ളാന്‍ സാധിക്കാത്തത് ആര്‍ക്കാണെന്ന് താരങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുകയാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും സാമന്ത അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീ എന്ന നിലയില്‍ താന്‍ ശക്തമായി തിരിച്ച് വന്നതായി ഉയര്‍ത്തി കാണിക്കുകയും ചെയ്തതോടെ നാഗയുടെ ആരാധകര്‍ അല്‍പം അസ്വസ്ഥരായിരിക്കുകയാണ്.

nagachaitanya

സോഷ്യല്‍ മീഡിയയില്‍ ഒന്നിനെ കുറിച്ചും സംസാരിക്കുകയോ അഭിമുഖങ്ങളില്‍ സംസാരിക്കുകയോ ചെയ്യാതെ നിശ്ശബ്ദമായി പോരാടുന്നത് കൊണ്ട് സാമന്തയെക്കാള്‍ ശക്തന്‍ നാഗയാണെന്നാണ് ചിലരുടെ കമന്റുകളില്‍ പറയുന്നത്. ഇപ്പോള്‍ പല പ്രമുഖ മാഗസിനുകളിലും മറ്റ് അഭിമുഖങ്ങളിലും യുട്യൂബിന് നല്‍കുന്ന അഭിമുഖങ്ങളിലുമെല്ലാം സാമന്ത തന്റെ വ്യക്തിജീവിതം സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമായി തന്നെ വിളിച്ച് പറഞ്ഞിരുന്നു. ഇതിനെതിരെയും ചില ആരാധകര്‍ വിമര്‍ശിച്ചിരുന്നു. ഇടയ്ക്ക് നടിയുടെ വ്യക്തി ജീവിതത്തെ പറ്റി അപകീര്‍ത്തിപരമായി കമന്റുകള്‍ ഇട്ടവര്‍ക്കെതിരെ കേസുമായി നടി മുന്നോട്ട് വരിക പോലും ചെയ്തിരുന്നു.

Recommended Video

ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ഒക്ടോബര്‍ ആറിനാണ് നാഗ ചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹശേഷം മനോഹരമായി തന്നെ ജീവിച്ച് വന്നിരുന്നെങ്കിലും എവിടെയോ രണ്ടാള്‍ക്കും പാളി പോയി. ഇക്കഴിഞ്ഞ ജൂലൈ മാസം വരെ കാര്യമായ പ്രശ്‌നങ്ങളൊന്നും താരങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇനിയും താരങ്ങള്‍ ഒരുമിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X