For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻ ഭർത്താവിന് ആശംസ ഇല്ല പകരം പെറ്റ് ഡോഗിന്; വിവാഹമോചനത്തിന് പിന്നാലെ സാമന്തയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍

  |

  നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന്റെ പേരില്‍ സാമന്തയ്ക്ക് കേള്‍ക്കേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് കൈയ്യും കണക്കുമില്ലാതെ തുടരുകയാണ്. മാസങ്ങളോളം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഒക്ടോബര്‍ ആദ്യ ദിവസങ്ങളിലായിരുന്നു ഇരുവരും ഒരുമിച്ച് വേര്‍പിരിയുകയാണെന്ന കാര്യം വ്യക്തമാക്കിയത്. സിനിമാലോകത്തെ ഒന്നടങ്കം നിരാശപ്പെടുത്തിയ വാര്‍ത്തയായിട്ടത് മാറുകയും ചെയ്തു. അവിടെയും സാമന്തയെയാണ് എല്ലാവരും കുറപ്പെടുത്തിയതും.

  ഇപ്പോഴിതാ മുന്‍ഭര്‍ത്താവിന്റെ ജന്മദിനത്തിന് സാമന്ത ഒരു ആശംസ പോലും പറയാത്തത് എന്താണെന്ന് ചോദ്യം ചെയ്യുകയാണ് ചിലര്‍. നവംബര്‍ ഇരുപത്തിമൂന്നിനാണ് നാഗ ചൈതന്യ തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. ഇത്തവണ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ വന്നതിനാല്‍ പിറന്നാളോഘോഷം ചെറിയ രീതിയിലായിരുന്നു. എങ്കിലും സാമന്ത മാത്രം വരാതിരുന്നതും പിന്നാലെ നടിയുടെ പട്ടികള്‍ക്ക് ആശംസ അറിയിച്ചതുമാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണമായി മാറിയത്.

  hash-sam

  തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ടും സ്‌നേഹ സമ്പന്നരുമായ കപ്പിള്‍സ് ആയിരുന്നു സാമന്തയും നാഗ ചൈതന്യയും. വളരെ പെട്ടെന്നാണ് വേര്‍പിരിയാം എന്ന തീരുമാനത്തിലേക്ക് താരങ്ങള്‍ എത്തുന്നത്. ഭര്‍ത്താവിന്റെ പേര് മാറ്റിയതിനൊപ്പം ഒരുമിച്ചുണ്ടായിരുന്നപ്പോഴത്തെ ചിത്രങ്ങളെല്ലാം സാമന്ത ഒഴിവാക്കി. ഇപ്പോള്‍ മനസില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി കളഞ്ഞോ എന്നാണ് ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു ജന്മദിന ആശംസ പോലും അയക്കാന്‍ സാധിക്കാത്ത വിധം നാഗയുമായി അത്രത്തോളം സാമന്ത പിരിഞ്ഞു കഴിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്.

  ഭാര്യയുടെ സ്ത്രീധനം കൊണ്ട് കെട്ടുന്നതിലും ഭേദം കെട്ടാതെ ഇരിക്കുന്നതല്ലേ; വിവാഹത്തെ കുറിച്ച് മാമുക്കോയ

  മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച നാഗ ചൈതന്യയയ്ക്ക് സിനിമാ താരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെയുള്ള ആശംസാപ്രവാഹമായിരുന്നു. എങ്കിലും എല്ലാവരും കാത്തിരുന്നത് മുന്‍ഭാര്യയായ സാമന്തയുടെ ആശംസ വരുന്നുണ്ടോ എന്നതായിരുന്നു. എന്നാല്‍ അങ്ങനൊന്ന് ഇല്ലാതായി പോയി. മുന്‍ഭര്‍ത്താവുമായി അത്ര പോലും ബന്ധം ഇനി കാത്തുസൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇതിലൂടെ നടി പറയാതെ പറഞ്ഞ് വെക്കുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. അതേ സമയം സാമന്ത വളര്‍ത്തുന്ന പെറ്റ് ഡോഗിന്റെ ജന്മദിനമാണിന്ന്.

  nagachaitanya

  ഹാഷ് എന്ന് വിളിക്കുന്ന നായക്കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മുന്‍പ് നാഗയുടെയും സാമന്തയുടെയും ഏറ്റവും പ്രിയപ്പെട്ട പെറ്റ് ആയിരുന്നു ഹാഷ്. ഹാഷിന്റെ പിറന്നാള്‍ ആഘോഷത്തിന് കേക്ക് കട്ട് ചെയ്യുന്നതടക്കം ആരാധകര്‍ പങ്കുവെച്ചതടക്കമുള്ള പോസ്റ്റുകളും സാമന്ത പോസ്റ്റ് ചെയ്തു. ഇതോടെ നടിയ്‌ക്കെതിരെയുള്ള ദേഷ്യം ഇരട്ടിച്ചാണ് നാഗയുടെ ആരാധകര്‍ എത്തിയത്. സാമന്ത ഈ കാണിച്ചത് ശരിയായിട്ടില്ലെന്ന് തന്നെയാണ് കൂടുതല്‍ പേര്‍ക്കും പറയാനുള്ളത്.

  അവർ വേര്‍പിരിയും; തെറ്റിദ്ധാരണ കൂടി വരും, പ്രിയങ്ക ചോപ്രയും ഭര്‍ത്താവും വേര്‍പിരിയുമെന്ന് ജോത്സ്യന്റെ പ്രവചനം

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  പത്ത് വര്‍ഷത്തിന് മുന്‍പേ മുതലുള്ള പരിചയത്തിന് പിന്നാലെയാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. 2017 ഒക്ടോബറില്‍ വിവാഹിതരായ താരങ്ങള്‍ 2021 ല്‍ നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു. നിലവില്‍ രണ്ടാളും സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. തമിഴലടക്കം നിര്‍മ്മിക്കുന്ന ചിത്രങ്ങളിലാണ് സാമന്ത അഭിനയിക്കുന്നത്. ബോളിവുഡില്‍ ആമിര്‍ ഖാനും കരീന കപൂറിനൊപ്പം അഭിനയിച്ച സിനിമയിലൂടെ നാഗചൈതന്യ ബോളിവുഡിലും ശ്രദ്ധേനാവാന്‍ ഒരുങ്ങുകയാണ്.

  English summary
  Netizens Slam Samantha For Not Wishing Her Ex-husband Naga Chaitanya On His Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X