പുതിയ മരുമകള്‍ക്ക് എന്ത് വേഷവും ഇടാമോ? സാമന്തയെ കുറ്റം പറഞ്ഞ അക്കിനേനി ആരാധകരെ ചോദ്യം ചെയ്ത് സൈബറിടം
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ചര്‍ച്ചയാക്കിയ താരവിവാഹമാണ് നടന്‍ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടേതും. ഇരുവരും തെലുങ്കിലെ പ്രമുഖ താരങ്ങളാണെന്നതും നാഗ നേരത്തെ നടി സാമന്തയുടെ ഭര്‍ത്താവ് ആയിരുന്നു എന്നതുമൊക്കെ ഇവരുടെ വിവാഹം ആഘോഷിക്കപ്പെടാന്‍ കാരണമായി. എന്നാല്‍ സാമന്തയുടെയും നാഗയുടെയും ജീവിതത്തില്‍ കയറി കളിച്ച് അവരുടെ ജീവിതം നശിപ്പിച്ചത് ശോഭിതയാണെന്ന ആരോപണവും നടിയ്ക്ക് നേരിടേണ്ടി വന്നു.
വിവാഹത്തിന് ശേഷം പലപ്പോഴും സാമന്തയുമായിട്ടുള്ള താരതമ്യപ്പെടുത്തലും ശോഭിതയ്ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. അതിപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മാത്രമല്ല മുന്‍പ് സാമന്തയെ കളിയാക്കിയ കാര്യങ്ങളിലൂടെ കടന്ന് പോവുകയാണ് ശോഭിതയും. സമാനമായ രീതിയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ച ചില ചിത്രങ്ങളും അതിന് താഴെ ആരാധകരിട്ട കമന്റുകളുമൊക്കെ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.

തെലുങ്കിലെ പ്രമുഖ താരകുടുംബമായ അക്കിനേനിയുടെ മരുമകളാണ് ശോഭിതയിപ്പോള്‍. അവിടെ വിവാഹം കഴിച്ചെത്തുന്ന സ്ത്രീകള്‍ സംസ്‌കാരത്തോടെ ജീവിക്കണമെന്ന അലിഖിത നിയമം പോലുമുണ്ട്. നടന്‍ നാഗര്‍ജുനയുടെ ഭാര്യയും നടിയുമായ അമല അക്കിനേനി വിവാഹശേഷം അഭിനയം പോലും ഉപേക്ഷിച്ച് അങ്ങനെ ജീവിച്ച ആളാണ്. പിന്നീട് വന്ന മരുമകളായ സാമന്ത സ്വന്തം ഇഷ്ടത്തിനാണ് ജീവിച്ചത്. അന്ന് ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചതിന്റെ പേരില്‍ നടിയും വിമര്‍ശിക്കപ്പെട്ടു.
ഇവര്‍ക്ക് പിന്നാലെ താരകുടുംബത്തിന്റെ മരുമകളായിട്ടെത്തിയ ശോഭിതയും തനിക്കിഷ്ടമുള്ള രീതികളാണ് പിന്തുടരുന്നത്. വിവാഹത്തിന് പരമ്പരാഗതമായ വേഷങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന ശോഭിത പിന്നീട് അത്യാവശ്യം ഗ്ലാമര്‍ ലുക്കിലൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അത്തരത്തില്‍ ഒരു ബ്രാന്‍ഡിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ശോഭിത. ഗോള്‍ഡന്‍ കളറിലുള്ള വസ്ത്രത്തില്‍ ഗ്ലാമറായി വന്ന നടി ചടങ്ങില്‍ നിന്നുള്ള ഫോട്ടോസും പങ്കുവെച്ചു.
മാത്രമല്ല ചിത്രങ്ങള്‍ക്കിടയില്‍ സിഗററ്റ് വലിക്കുന്നത് പോലെയുള്ള ഫോട്ടോസും ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടതോടെ ശോഭിതയെ അധിഷേപിച്ച് കൊണ്ടാണ് ആളുകള്‍ എത്തിയത്. 'ഒരിക്കല്‍ നീ തെലുങ്കിലെ വേരുകള്‍ പിന്തുടരുമെന്ന് പറഞ്ഞിരുന്നല്ലോ. ഇവിടെയിപ്പോള്‍ തെലുങ്കിലെ വേരുകള്‍ എവിടെയാണ്? എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. സാമന്ത ബഹുമാനിക്കണമെന്ന് തോന്നലുണ്ടാക്കി. സാമന്ത എത്രയോ ഭേദമായിരുന്നു. മുന്‍പ് സാമന്തയെ ഗ്ലാമറസായി കണ്ടതിന് വിമര്‍ശിച്ചിരുന്ന അക്കിനേനി ആരാധകര്‍ ഇപ്പോള്‍ എവിടെ? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍'
വിമര്‍ശിക്കുന്നവര്‍ക്കൊപ്പം ശോഭിതയെ കുറിച്ച് നല്ലത് പറയുന്ന ആളുകളുമുണ്ട്. ഇപ്പോള്‍ ശോഭിത സാമിനേക്കാള്‍ സുന്ദരിയാണ്. ആളുകള്‍ക്ക് ശോഭിത സാമിനേക്കാള്‍ സുന്ദരിയായി കാണപ്പെടുന്നതില്‍ അസൂയയാണ്. അതാണ് ഇത്തരം കമന്റുകള്‍ക്ക് കാരണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് പൊതുസ്ഥലത്ത് വരികയോ പ്രണയം സ്ഥിരീകരിക്കുകയോ ചെയ്തില്ലെങ്കിലും നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും വിവാഹനിശ്ചയം നടത്തിയ ശേഷമാണ് വാര്‍ത്ത പുറത്ത് വിടുന്നത്. ഇതോടെ താരങ്ങള്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനം നേരിടേണ്ടതായിട്ടും വന്നു.
എന്നാല്‍ പിന്നീട് കഴിഞ്ഞ ഡിസംബറില്‍ വിവാഹം കഴിച്ച ശേഷം ദമ്പതിമാര്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. ഇപ്പോള്‍ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല സാമന്തയുമായിട്ടുള്ള ബന്ധം അടഞ്ഞ അധ്യായം പോലെ ആയ സ്ഥിതിയ്ക്ക് ഇനിയും അവരുമായി സാമ്യപ്പെടുത്താതെ അവരെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കണമെന്നാണ് പൊതുവായ അഭിപ്രായം. മാത്രമല്ല സാമന്തയും മറ്റൊരു പ്രണയത്തിലേക്ക് കടന്നതായി അഭ്യൂഹങ്ങളുണ്ട്.
പ്രമുഖ സംവിധായകന്‍ രാജ് നിഡിമോരുവും സാമന്തയും തമ്മില്‍ പ്രണയത്തിലാണെന്നും വൈകാതെ താരങ്ങള്‍ വിവാഹം കഴിച്ചേക്കുമെന്നാണ് സൂചന. ഇവരെ ഒരുമിച്ച് പലപ്പോഴായി കാണാന്‍ തുടങ്ങിയതോടെയാണ് കഥകള്‍ പ്രചരിച്ചത്. എന്നാല്‍ സത്യാവസ്ഥ വ്യക്തമാക്കാന്‍ താരങ്ങള്‍ ശ്രമിച്ചിട്ടില്ല.


Click it and Unblock the Notifications











