പൊതുവേദിയിൽ അഞ്ജലിയെ പിടിച്ച് തള്ളി ബാലകൃഷ്ണ; മര്യാദയില്ലാത്ത നടനെന്ന് വ്യാപക വിമർശനം; സംഭവമിങ്ങനെ

താരങ്ങളെ ദൈവ തുല്യരായി കാണുന്നവരാണ് തെലുങ്ക് സിനിമാ പ്രേക്ഷകരിൽ വലിയൊരു വിഭാ​ഗവും. ടോക്സിക്കായ ആരാധകർ പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. സിനിമയും രാഷ്ട്രീയവുമെല്ലാം ഇടകലർന്ന് നിൽക്കുന്ന ടോളിവുഡിൽ സൂപ്പർതാരങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഇവരിൽ എപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്ന നടനാണ് നന്ദമൂരി ബാലകൃഷ്ണ. ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന ബാലക‍ൃഷ്ണ അപമര്യാദയോടെ സഹപ്രവർത്തകരോട് പെരുമാറുന്ന ഒന്നിലേറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.

സിനിമാ ലോകത്തും രാഷ്ട്രീയത്തിലും പ്രബലനാണ് ബാലകൃഷ്ണ. അതിനാൽ തന്നെ ഇദ്ദേഹത്തെ എതിർക്കാൻ ആരും തയ്യാറല്ല. അറുപത് പിന്നിട്ട നടൻ ചെറുപ്പക്കാരികളായ നടിമാരോടൊപ്പം ഡാൻസ് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ട്രോളാകാറുണ്ട്. ഇപ്പോഴിതാ ബാലകൃഷ്ണയ്ക്കെതിരെ വ്യാപക വിമർശനം ഉയരുകയാണ്. നടി അഞ്ജലിയോട് അപരമര്യാദയായി പെരുമാറിയതാണ് ഇതിന് കാരണം.

Balakrishna  Actress Anjali

അഞ്ജലിയുടെ പുതിയ സിനിമ ​ഗ്യാങ്സ് ഓഫ് ​ഗോദാവരിയുടെ പ്രീ റിലീസ് ഇവന്റിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. വേദിയിൽ നിൽക്കവെ അഞ്ജലിയെ തള്ളി മാറ്റുന്ന ബാലകൃഷ്ണയെയാണ് വീഡിയോയിൽ കാണുന്നത്. വീഴാനോങ്ങിയ അഞ്ജലി ആദ്യം ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു. അഞ്ജലി വേദിയിൽ നീങ്ങി നിൽക്കാതായതോടെയാണ് ബാലകൃഷ്ണ നടിയെ പിടിച്ച് തള്ളുന്നത്.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. നിരവധി പേരാണ് ബാലകൃഷ്ണയെ വിമർശിക്കുന്നത്. അഞ്ജലി തന്റെ മാന്യത കൈവിടാതെ പെരുമാറി, ബാലകൃഷ്ണ ചെയ്തത് വളരെ മോശമായെന്ന് നിരവധി പേർ കമന്റ് ചെയ്തു. പ്രായത്തിന്റെ പക്വതയോ വിവേകമോ ബാലകൃഷ്ണയ്ക്കില്ലെന്നും വിമർശനം വന്നു.

Balakrishna  Actress Anjali

ഇതാദ്യമായല്ല ബാലകൃഷ്ണയ്ക്ക് നേരെ ഇത്തരം വിമർശനം വരുന്നത്. അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടത്, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത് തുടങ്ങിയ സംഭവങ്ങൾ ബാലകൃഷ്ണയ്ക്ക് നേരെ വിമർശനവും ട്രോളുകളും വരാൻ കാരണമായി. അന്ധമായി ആരാധിക്കുന്ന ഫാൻസാണ് ബാലകൃഷ്ണയുടെ ബലമെന്ന് വിമർശകർ പറയുന്നു. ബാലകൃഷ്ണയുടെ സിനിമകൾ ഇറങ്ങുമ്പോൾ തിയറ്ററുകളിൽ ഉത്സവ പ്രതീതിയാണ്. എന്നാൽ സിനിമയിലെ ആക്ഷൻ രം​ഗങ്ങളും ഡയലോ​ഗുമെല്ലാം സാമാന്യ ബുദ്ധിമുക്ക് നിരക്കാത്തതാണെന്ന് വിമർശനം വരാറുണ്ട്.

അടുത്തിടെ ബി​ഗ് ബോസ് തമിഴിൽ ന‌ടി വിചിത്ര തനിക്ക് വർഷങ്ങൾക്ക് മുമ്പ് ഒരു തെലുങ്ക് സിനിമയുടെ സെറ്റിൽ നിന്നും മോശം അനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞു. നായക നടൻ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നും വിചിത്ര വെളിപ്പെടുത്തി. നായകൻ ആരാണെന്ന് നടി പറഞ്ഞില്ലെങ്കിൽ ഇത് ബാലകൃഷ്ണയാണെന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബാലകൃഷ്ണ തയ്യാറായില്ല. ഇതേക്കുറിച്ച് താരത്തോട് ചോദിക്കാനും ആരും ധൈര്യപ്പെടില്ല.

മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. സിനിമയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം ഉണ്ട്. നടൻ കടുത്ത മ​ദ്യപാനിയാണെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ഇതേക്കുറിച്ച് ചിലർ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

More from Filmibeat

Read more about: balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X