India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രസവിച്ചതിനാൽ ഒഴിവാക്കിയതോ? ആചാര്യയുടെ ട്രെയിലറിലും ഇവന്റിലും കണ്ടില്ല'; ചിരഞ്ജീവിക്കെതിരെ കാജൾ ആരാധകർ!

  |

  ‌തെന്നിന്ത്യയിലെ നടിമാർക്കെല്ലാം കേരളത്തിൽ ആരാധകരുണ്ട്. അക്കൂട്ടത്തിൽ തെലുങ്ക്, തമിഴ് സിനിമകളിലൂടെ ഫാൻസിനെ സമ്പാദിച്ച നടിയാണ് കാജൾ അ​ഗർവാൾ. 2020ൽ സുഹൃത്തും ബിസിനസുകാരനുമായ ​ഗൗതം കിച്ച്ലുവിനെ വിവാഹം ചെയ്ത കാജളിന് കുറച്ച് ദിവസം മുമ്പാണ് ആദ്യത്തെ കൺമണി പിറന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു കാജളും ​ഗൗതമും വിവാഹിതരായത്. നെയിൽ കിച്ച്ലുവെന്നാണ് മകന് കാജൾ പേരിട്ടിരിക്കുന്നത്.

  'എന്നെ മനസിലാക്കിയത് നവീനാണ്, ഞാൻ ഒരുപാട് മിസ് ചെയ്യും, റോബിന് അധിക കാലമില്ല'; അശ്വിൻ പറഞ്ഞത്

  ആരാധകരുമായി ഗർഭകാലത്തെ വിശേഷങ്ങൾ കാജൾ പങ്കുവച്ചിരുന്നു. ​ഗർഭകാലത്ത് ഭാരം വർധിച്ചതിനെ തുടർന്ന് ബോഡി ഷെയ്മിങ് നേരിട്ട താരം അതിനെതിരെ ശക്തമായ സന്ദേശവുമായി രം​ഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോഡി ഷെയ്മിങ് അധികമായപ്പോൾ കാജൾ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു 'നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ട് വരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല... സമ്മർദ്ദത്തിലാകേണ്ടതില്ല... ചട്ടങ്ങളിൽ ഒതുങ്ങേണ്ടതില്ല... ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസിലാക്കൂ' എന്നായിരുന്നു കാജളിന്റെ വാക്കുകൾ.

  'അപ്പുകിളി ഇനി അർക്കജിന് സ്വന്തം', സാന്ത്വനം സീരിയൽ താരം രക്ഷ രാജ് വിവാഹിതയായി

  കഴിഞ്ഞ ദിവസം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായിരുന്ന കാജൾ ​ഗർഭിണിയായതോടെയാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്. ഇനി വരാനുള്ള കാജളിന്റെ പ്രധാന ചിത്രങ്ങളിൽ ഒന്ന് ചിരഞ്ജീവിയുടെ ആചാര്യയാണ്. വലിയ ബജറ്റിൽ ഒരുക്കുന്ന ആക്ഷൻ രം​ഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ പൂജ ഹെ​ഗ്ഡെ, രാം ചരൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കഴിഞ്ഞ ​​ദിവസമാണ് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ആർഭാടമായി നടത്തിയത്. ഹൈദരാബാദിൽ നടന്ന ഇവന്റിൽ എസ്.എസ് രാജമൗലി അടക്കം തെലുങ്ക് സിനിമാ ലോകത്തെ പ്രശസ്തരെല്ലാം എത്തിയിരുന്നു. പക്ഷെ കാജൾ മാത്രം പങ്കെടുത്തിരുന്നില്ല.

  കാജൾ പങ്കെടുക്കാതിരുന്നത് മാത്രമല്ല സിനിമായുടെ ഭാ​ഗമായിട്ടുള്ള എല്ലാ ചെറിയ വലിയ ആളുകളെ കുറിച്ചും അണിയറപ്രവർത്തകർ‌ സംസാരിച്ചുവെങ്കിലും കാജളിനെ കുറിച്ച് വെറുതെ ഒന്ന് പരമാർശിക്കുക പോലും ആരും ചെയ്തില്ല. മാത്രമല്ല ടീസറിലോ ട്രെയിലറിലോ സിനിമയുടെ വിക്കിപീഡിയ പേജിലോ കാജളിന്റെ പേരില്ല. സിനിമ പ്രഖ്യാപിച്ചപ്പോൾ കാജൾ ഉണ്ടെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ പ്രീ റിലീസ് ഇവന്റായപ്പോഴേക്കും കാജളിനെ എല്ലാവരും ഒഴിവാക്കി എന്നാണ് ആരാധകർ കുറിക്കുന്നത്. ചിലപ്പോൾ പ്രസവിച്ചത് കൊണ്ട് ഒഴിവാക്കിയതായിരിക്കുമെന്ന് മറ്റ് ചില ആരാധകർ കുറിച്ചു. കാജൾ അഭിനയിച്ച രം​ഗങ്ങൾ സിനിമയിൽ നിന്നും വെട്ടികളഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

  മനപൂർവം നടിയെ മാറ്റി നിർത്തിയതല്ലായിരുന്നുവെങ്കിൽ കാജളിനെ കുറിച്ചോ അവൾ അമ്മയായതിനെ കുറിച്ചോ അണിയറപ്രവർത്തകർ സംസാരിക്കുമായിരുന്നുവെന്നും ആരാധകർ പറയുന്നു. കാജളിനെ ഇവന്റിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ചിരഞ്ജീവിക്കെതിരെ ആക്ഷേപ കമന്റുകൾ സിനിമാപ്രേമികൾ കുറിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണ സമയത്തും കാജൾ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും തെലുങ്ക് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിരഞ്ജീവി, രാം ചരൺ എന്നിവരോടൊപ്പം നിരവധി സിനിമകളിൽ കജൽ അഗർവാൾ പ്രവർത്തിച്ചിട്ടുണ്ട്. രാം ചരണിന്റെ ആദ്യ ചിത്രമായ മഗാധീരയിലെ നായിക കാജൽ ആയിരുന്നു.

  ഒരു ജോഡി ചുരിദാറിന് പോലും ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. ശാലിനി പറയുന്നു

  ഖൈദി നമ്പർ 150 എന്ന ചിത്രത്തിൽ ചിരഞീജിവിയുടെ നായിക കാജൾ ആയിരുന്നു. വിവാഹ​ശേഷം കാജൾ അഭിനയിച്ച സിനിമ ബൃദ്ധ മാസ്റ്റർ സംവിധാനം ചെയ്ത ഹേയ് സിനാമികയാണ്. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ അതിഥി റാവു ഹൈദരിയും സുപ്രധാന വേഷത്തിലെത്തി. 2004ൽ ബോളിവുഡ് സിനിമകളിലൂടെയാണ് കാജൾ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ തെന്നിന്ത്യയിലാണ് താരം കൂടുതൽ തിളങ്ങിയത്. മഗധീരയിലൂടെയാണ് നടി ആരാധക മനസിൽ ഇടം പിടിച്ചത്. ആചാര്യ, ഗോസ്റ്റി, ഉമ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള കാജൾ ചിത്രങ്ങൾ.

  Read more about: kajal aggarwal
  English summary
  New Mommy Kajal Aggarwal Ignored By Chiranjeevi And Acharya Makers, Latest Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X