എത്ര കോടികള്‍ തരാം എന്ന് പറഞ്ഞിട്ടും നയന്‍താര വഴങ്ങിയില്ല, അപ്പോള്‍ പ്രതിഫലമല്ല പ്രശ്‌നം
ആയുഷ്മാന്‍ ഖുര്‍ന നായകനായി എത്തിയ അന്ധദുന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കിനെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ പാത്ര സൃഷ്ടി പൂര്‍ത്തിയായിട്ടില്ല എന്നാണ് അറിയുന്നത്. തമിഴില്‍ ഇതേ പേരില്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കില്‍ മെര്‍ലപക്ക ഗാന്ധിയാണ് സംവിധാനം ചെയ്യുന്നത്.
നിതിന്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തിന് വേണ്ടി നയന്‍താരയെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ നടി ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നയന്‍താര സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു നയന്‍ അന്ധദുവിന്റെ തെലുങ്ക് റീമേക്കില്‍ നിന്നും പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം അതല്ല എന്ന്.

Recommended Video
ചിത്രത്തിലെ വില്ലത്തി വേഷത്തിന് വേണ്ടി നയന്‍താരയെ സമീപിച്ചിരുന്നു എന്നും എന്നാല്‍ നടി വന്‍ പ്രതിഫലം ആവശ്യപ്പെട്ടു എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിലെ നായികാ വേഷത്തിന് വേണ്ടിയായിരുന്നുവത്രെ നയന്‍താരയെ സമീപിച്ചത്. പാത്രസൃഷ്ടി ഇഷ്ടപ്പെടാത്തത് കാരണം നയന്‍ നോ പറഞ്ഞു, തനിക്ക് നായിക വേണ്ട, വില്ലത്തി മതി എന്നായിരുന്നുവത്രെ നയന്റെ ആവശ്യം.
എന്നാല്‍ നയന്‍താര ആവശ്യപ്പെടുന്നതിലും അധികം പ്രതിഫലം നല്‍കാമെന്നും, നായികയായി തന്നെ സിനിമയില്‍ അഭിനയിക്കണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അതിന് നയന്‍ തയ്യാറായില്ല. നയന്‍താരയ്ക്ക് പകരം ആരാണ് നിതിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല എന്നാണ് അറിയുന്നത്. ജൂണില്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാനിരുന്നതായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിങ് അനിശ്ചിതത്വത്തിലാണ്.
2018 ല്‍ പുറത്തിറങ്ങിയ അന്ധദുനില്‍ രാധിക അപ്‌തെയാണ് നായികയായി എത്തിയത്. ശക്തമായ വില്ലത്തി വേഷം ചെയ്തത് തബുവാണ്. തെലുങ്ക് റീമേക്കില്‍ രമ്യ കൃഷ്ണനാണത്രെ തബു അവതരിപ്പിച്ച വില്ലത്തിയെ കൈകാര്യം ചെയ്യുന്നത്. ആയുഷ്മാന്‍ ഖര്‍നയ്ക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.
അതേ സമയം വ്യത്യസ്ത കഥാപാത്രങ്ങളുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍താര. മൂക്കുത്തി അമ്മന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. കാത് വാക്കുളെ രണ്ട് കാദല്‍, നെട്രിക്കണ്ണ്, അണ്ണാത്ത തുടങ്ങിയവയാണ് നയന്‍ കരാറ് ചെയ്ത മറ്റ് ചിത്രങ്ങള്‍


Click it and Unblock the Notifications











