For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാള്‍ ഇനിയൊരു കല്യാണം കഴിക്കണ്ട; നടനായ ഭർത്താവിന്റെ നാലാം വിവാഹത്തിന് സമ്മതിക്കില്ലെന്ന് നരേഷിന്റെ ഭാര്യ

  |

  തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നടന്‍ കൂടിയായ നരേഷ് ബാബു. എന്നാല്‍ നാലാം വിവാഹത്തിനൊരുങ്ങുന്ന നടനെ കുറിച്ചുള്ള വാര്‍ത്തകളും വിമര്‍ശനങ്ങളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. കന്നട നടി പവിത്ര ലോകേഷുമായി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

  ന്യൂയര്‍ ദിനത്തില്‍ വൈകാതെ തങ്ങള്‍ വിവാഹിതാരാവുമെന്ന സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോയും നരേഷ് പുറത്ത് വിട്ടിരുന്നു. പവിത്രയുമായി ലിപ്‌ലോക് നടത്തിയാണ് വിവാഹ അനൗണ്‍സ്‌മെന്റ് പുറത്ത് വിട്ടത്. എന്നാല്‍ അദ്ദേഹത്തെ വീണ്ടുമൊരു കല്യാണം കഴിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി ഭാര്യ രമ്യ രഘുപതി എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നമായി മാറി.

  Also Read: സൊല്ലമുടിയാത്! എല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്, പക്ഷേ വേദനിപ്പിക്കുന്ന രീതിയില്‍ പറയരുതെന്ന് മഞ്ജു വാര്യര്‍

  നടിമാരടക്കം പലരുമായി വിവാഹിതനായ നരേഷ് ബാബുവിന്റെ നാലാം വിവാഹമാണ് പവിത്രയുമായി നടക്കാന്‍ പോവുന്നത്. ഇരുവരും പ്രണയത്തിലായതിന് പിന്നാലെ ഹോട്ടലില്‍ നിന്നും ഭാര്യ രമ്യ കൈയ്യാടേ പിടികൂടിയിരുന്നു.

  ഭര്‍ത്താവിനെയും കാമുകിയെയും ചെരുപ്പ് കൊണ്ട് അടിക്കാന്‍ എത്തുന്ന താരപത്‌നിയുടെ വീഡിയോ മുന്‍പ് പുറത്ത് വരികയും ചെയ്തു. എന്നാല്‍ അന്നൊക്കെ പ്രണയം നിഷേധിച്ച നടന്‍ ഇപ്പോള്‍ പവിത്രയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തി.

  Also Read: അമ്മ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടു!, ഇങ്ങനെയൊരു അനുഭവം ആദ്യം; ടെൻഷൻ അടിച്ച ദിവസത്തെക്കുറിച്ച് ലക്ഷ്മി

  പുതിയ വര്‍ഷത്തില്‍ വിവാഹമുണ്ടാവുമെന്ന് തന്നെ പറഞ്ഞെങ്കിലും ഇത് വരാന്‍ പോവുന്ന പുത്തന്‍ സിനിമയുടെ പ്രൊമോഷനാണെന്നും ആരോപണമുണ്ട്. 'മല്ലി പെല്ലി' എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ചീപ്പ് പബ്ലിസിറ്റിയുടെ ഭാഗമാണെന്നാണ് ഒരു സൈഡിലുള്ള വിമര്‍ശനം. എന്തൊക്കെയായലും തന്റെ ഭര്‍ത്താവിനെ കൊണ്ട് നാലാമതും വിവാഹം കഴിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നരേഷിന്റെ മൂന്നാം ഭാര്യ കൂടിയായ രമ്യ രഘുപതി.

  താനുമായി വിവാഹമോചനം നേടാത്ത സ്ഥിതിയ്ക്ക് നരേഷിനെ കൊണ്ട് വീണ്ടുമൊരു വിവാഹം കഴിപ്പിക്കില്ലെന്നാണ് രമ്യയുടെ നിലപാട്. 'മൂന്ന് തവണ വിവാഹിതനാവുകയും അതിലെല്ലാം ഓരോ കുട്ടികള്‍ വീതമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ സാധിക്കുന്നതെന്ന്', രമ്യ ചോദിക്കുന്നു.

  മാത്രമല്ല അന്തരിച്ച സൂപ്പര്‍താരവും മഹേഷ് ബാബുവിന്റെ പിതാവുമായ നടന്‍ കൃഷ്ണയുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ നരേഷ് ആരോപിച്ചിരുന്നു. നടന്റെ വ്യാജ ഒപ്പിട്ട കത്ത് അദ്ദേഹത്തിന്റെ പക്കലുണ്ടെന്നടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പവിത്ര നടത്തിയിരിക്കുന്നത്.

  നടി വിജയ നിര്‍മലയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് നരേഷ്. ശേഷം വിജയ നടന്‍ കൃഷ്ണയെ വിവാഹം കഴിക്കുകയായിരുന്നു. കൃഷ്ണയുടെ മകനാണ് മഹേഷ് ബാബു അടക്കമുള്ള താരങ്ങള്‍. നടനായും രാഷ്ട്രീയക്കാരനായിട്ടുമൊക്കെ തിളങ്ങിയ നരേഷ് തെലുങ്ക് സിനിമയില്‍ സജീവ സാന്നിധ്യമാണ്. ഇതിനിടയില്‍ മൂന്ന് തവണ വിവാഹിതനാവുകയും മൂന്ന് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തിരുന്നു.

  സീനിയർ ഡാന്‍സ് മാസ്റ്റര്‍ ശ്രീനുവിന്റെ മകളെയാണ് നരേഷ് ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധം ഉപേക്ഷിച്ചതിന് ശേഷം രേഖ സുപ്രിയയെ വിവാഹം കഴിച്ചു. രണ്ടാമതും വേര്‍പിരിഞ്ഞ ശേഷമാണ് രമ്യ രഘുപതിയുമായിട്ടുള്ള വിവാഹം. ഇതും അവസാനിപ്പിച്ചാണ് പവിത്രയുമായി അടുപ്പത്തിലാവുന്നത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ശക്തമായ നിലപാടിലാണ് നടന്റെ ഭാര്യ എത്തിയിരിക്കുന്നത്.

  Read more about: actor
  English summary
  New Twist? Naresh's wife Reacted After Her Husband And Pavitra Lokesh Marriage News Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X