രശ്മിക മന്ദാനയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി നവദമ്പതികൾ... ആശിർവദിച്ച് നടിയും, പരിഹസിച്ച് സോഷ്യൽമീഡിയ!
തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഭാഷാ വ്യത്യാസമില്ലാതെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. തെലുങ്ക് ചിത്രങ്ങളിൽ സജീവമായ താരത്തിന് മലയാളത്തിൽ പോലും നിരവധി ആരാധകരാണുള്ളത്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഗീതാ ഗോവിന്ദം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് രശ്മിക മന്ദാനയ്ക്ക് ആരാധകർ വർധിച്ചതും ബോളിവുഡിൽ നിന്ന് അടക്കം അവസരങ്ങൾ ലഭിച്ച് തുടങ്ങിയതും. ഇരുപത്തിയേഴുകാരിയായ രശ്മിക കന്നഡ ചിത്രം കിറുക്ക് പാർട്ടിയിലൂടെയാണ് കരിയർ ആരംഭിച്ചത്.
എന്നാൽ തമിഴിലും തെലുങ്കിലും കന്നഡത്തിലുമാണ് താരം ഏറെയും സിനിമകൾ ചെയ്യുന്നത്. സോഷ്യൽമീഡിയയിലും സജീവമായ രശ്മിക ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും വില കൂടിയ താരമാണ്. ഇപ്പോഴിതാ രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. താരം കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയിരുന്നു.

താരത്തിന്റെ അസിസ്റ്റന്റിന്റെ വിവാഹമായിരുന്നു അത്. ഓറഞ്ച് സാരിയിൽ അതീവ സുന്ദരിയായി എത്തിയ താരം താലികെട്ട് ചടങ്ങിന് ശേഷം വേദിയിലേക്ക് എത്തി നവദമ്പതികളെ അനുഗ്രഹിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ വധൂവരന്മാർ രശ്മികയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി.
ഇത് ഒട്ടും പ്രതീക്ഷിക്കാത്ത രശ്മികയും ഇരുവരെയും പ്രാർത്ഥനകളോടെ അനുഗ്രഹിച്ചു. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നും ഉണ്ടായത്. ഇരുപത്തിയേഴ് വയസ് മത്രം പ്രായമുള്ള രശ്മകയുടെ കാലിൽ വീണ് നവദമ്പതികൾ അനുഗ്രഹം വാങ്ങേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് ഒരു വിഭാഗം കുറിച്ചത്.
ആളുകൾ ഒരു കാരണവുമില്ലാതെ രശ്മിക മന്ദാനയെ ട്രോളുന്നു. ആ ദമ്പതികൾ നടിയെക്കാൾ ചെറുപ്പമാണ്. അതിനാൽ താരം മൂത്ത സഹോദരി എന്ന നിലയിൽ അനുഗ്രഹം നൽകുന്നു. രശ്മികയ്ക്ക് 27 വയസ് മാത്രമെ ഉള്ളൂ. പ്രായത്തിന് മുകളിലാണ് ഇപ്പോൾ കഠിനാധ്വനത്തിലൂടെ സമ്പാദിക്കുന്നത്. എന്തിന് കാര്യമില്ലാതെ ഒരാളെ വിമർശിക്കുന്നുവെന്നായിരുന്നു ഒരാൾ കുറിച്ചത്.
നിരവധി പേർ രശ്മികയെ അനുകൂലിച്ചിട്ടുണ്ട്. വാരിസ്, മിഷൻ മജ്നു എന്നിവയാണ് ഏറ്റവും അവസാനം രശ്മിക അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ. രണ്ടും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയതിൽ സീതാരാമം ആണ് രശ്മികയുടെ ഒരു ഹിറ്റ് ചിത്രം.

അതേസമയം അണിയറയിൽ ഒരുങ്ങുന്ന രശ്മികയുടെ ഏറ്റവും പുതിയ സിനിമ ആനിമലാണ്. രൺബീർ കപൂർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തെ കുറിച്ച് ആരാധകർക്കും വലിയ പ്രതീക്ഷയാണുള്ളത്. സന്ദീപ് റെഡ്‌ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
രക്തം പുരണ്ട് കൈയിൽ ഒരു കോടാലിയുമായാണ് രൺബീർ കപൂർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. അർജുൻ റെഡ്‌ഡി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം സന്ദീപ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ആനിമലിന്. രശ്മികയ്ക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കൂടാതെ നടൻ വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ഹിറ്റ് ജോഡിയായ ഇരുവരും ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. അടുത്തിടെ ഇരുവരും ഒന്നിച്ച് നടത്തിയ വിദേശ യാത്ര നടത്തിയതും അവധി ആഘോഷിച്ചതുമെല്ലാം വൈറലായിരുന്നു.
രക്ഷിത് ഷെട്ടിയുമായി സിനിമയിലെത്തി വളരെ വൈകാതെ രശ്മികയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. രക്ഷിത് ഷെട്ടി ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുമെന്ന പ്രതീക്ഷ ഒരു വിഭാഗം ആരാധകർക്കുണ്ട്.


Click it and Unblock the Notifications











