നിഹാരികയുമായി പിരിഞ്ഞു; മുൻ ഭർത്താവ് ധ്യാന കേന്ദ്രത്തിൽ; ചിരഞ്ജീവി കുടുംബത്തിന് ദുഖവാർത്ത

തെലുങ്ക് നടി നിഹാരികയും ചൈതന ജൊന്നല​ഗഡ്ഡയും ഔദ്യോ​ഗികമായി വിവാഹമോചിതരായി. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ദമ്പതികൾ പ്രസ്താവന പുറത്ത് വിട്ടിരിക്കുന്നത്. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് നിഹാരിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയ വിവാഹമോചന ഹർജി ഹൈദരാബാദ് കോടതി പരി​ഗണിക്കുകയും ഇരുവർക്കും വിവാഹമോചനം അനുവദിക്കുകയുമായിരുന്നു. 2020 ലാണ് നിഹാരികയും ചൈതന്യയും വിവാഹം ചെയ്തത്. അഞ്ച് വർഷത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം.

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോ​ദരൻ കൊനിഡേല നാ​ഗേന്ദ്രയുടെ മകളാണ് നിഹാരിക. ആഘോഷപൂർവം നടന്ന വിവാഹത്തിൽ ബന്ധുക്കളായ രാം ചരൺ, അല്ലു അർജുൻ, പവൻ കല്യാൺ തുടങ്ങി വമ്പൻ താരനിര പങ്കെടുത്തിരുന്നു. അഭിനയരം​ഗത്ത് സജീവമായിക്കൊണ്ടിരിക്കെയാണ് നിഹാരിക വിവാഹിതയായത്. വിവാ​ഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു.

Niharika Konidela

ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെ്തതോടെയാണ് വേർപിരിയുന്നെന്ന അഭ്യൂഹം പ്രചരിച്ചത്. ‌ദമ്പതിമാർക്കിടയിലെ പ്രശ്നത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. വിവാ​ഹമോചനം ചൈതന്യയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇദ്ദേഹം ഒരു ധ്യാന കേന്ദ്രത്തിൽ സന്ദർശനം നടത്തുകയും ചെയ്തു.

മുംബൈയിലെ ഗ്ലോബൽ വിപാസന പ​ഗോ​ഡ എന്ന ധ്യാന കേന്ദ്രത്തിലാണ് ചൈതന്യ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഈ സ്ഥലത്തേക്ക് എത്തിച്ചവരോടുള്ള നന്ദിയാൽ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തോളം വിപാനസനയെ എന്റെ ജീവിതത്തിലേക്ക് ആഴത്തിൽ എത്തിക്കുന്നതിനുള്ള ആവേശകരവും എന്നാൽ ശ്രമകരവുമായ പ്രവൃത്തി മികച്ച അനുഭവമായിരുന്നെന്നും ചൈതന്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

വിവാഹമോചനത്തിന് ശേഷമുള്ള നാളുകളെ ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കാനാണ് ചൈതന്യ ശ്രമിക്കുന്നതെന്ന് ആരാധകർ പറയുന്നു. ഹൈദരാബാദിലെ പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റാണ് ചൈതന്യ. അടുത്തിടെയാണ് നിഹാരികയുടെ സഹോദരൻ വരുൺ തേജിന്റെ വിവാഹനിശ്ചയം നടന്നത്.

Niharika Konidela

തെലുങ്ക് സിനിമ അടക്കി വാഴുന്ന താരകുടുംബത്തിലെ അം​ഗമായതിനാൽ തന്നെ നിഹാരികയുടെ വിവാഹമോചനം വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. തെലുങ്ക് മാധ്യമങ്ങളിൽ വിവാഹമോചനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. അതേസമയം കൊനിഡേല കുടുംബത്തെ സംബന്ധിച്ച് മറുവശത്ത് മറ്റൊരു സന്തോഷവാർത്തയുമുണ്ട്. ചിരഞ്ജീവിയുടെ മകൻ രാം ചരണിന് കുഞ്ഞ് പിറന്നിരിക്കുകയാണ്. ക്ലിൻ കാര കൊനിഡേല എന്നാണ് പെൺകുഞ്ഞിന് നൽകിയിരിക്കുന്ന പേര്.

ചിരഞ്ജീവിയുടെ കൊനിഡേല കുടുംബം, അക്കിനേനി കുടുംബം, ദ​ഗുബതി കുടുംബം, എൻടിആർ കുടുംബം തുടങ്ങി തെലുങ്ക് സിനിമാ ലോകത്തെ ഭരിക്കുന്നത് താരകുടുംബങ്ങളാണ്. അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാം ചരൺ, നാ​ഗചൈതന്യ, റാണ ദ​ഗുബതി തുടങ്ങിയ തെലുങ്കിലെ മുൻനിര താരങ്ങളിൽ മിക്കവരും താരകുടുംബത്തിൽ നിന്നാണ്. രാഷ്ട്രീയത്തിലും ഇവരുടെ കുടുംബത്തിന് വലിയ സ്വാധീനമുണ്ട്.

ഇവരെക്കുറിച്ചുള്ള വാർത്തകളും ചർച്ചയാകാറുണ്ട്. അക്കിനേനി കുടുംബത്തിലെ അം​ഗമായ നാ​ഗചൈതന്യയുടെ വിവാഹമോചനം വലിയ വാർത്തയായിരുന്നു. ​വൻ ജനശ്രദ്ധ ലഭിക്കുന്നതിനാൽ അനാവശ്യ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ താര കുടുംബങ്ങൾ പരമാവധി ശ്രദ്ധിക്കാറുണ്ട്. അല്ലു അർജുൻ, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ വർഷങ്ങൾ നീണ്ട കരിയറിൽ അപൂർവമായേ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുള്ളൂ. തെലുങ്കിൽ ഇവർക്കുള്ള ആരാധക വൃന്ദം ചെറുതല്ല. പൊതുവെ താരകുടുംബത്തെ ദൈവ തുല്യരായാണ് തെലുങ്ക് ജനത കാണുന്നത്. താരാരാധനയിൽ തമിഴകത്തിനും മുന്നിലാണ് തെലുങ്ക് സിനിമാ പ്രേക്ഷകർ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X