Just In
- 1 min ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 12 min ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
- 17 min ago
എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ റിലീസ് തിയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍
- 50 min ago
നന്ദനത്തെക്കുറിച്ചാണ് പൃഥ്വിരാജ് പറയാറുള്ളത്, എന്റെ സിനിമയെക്കുറിച്ച് പറയാറില്ലെന്ന് രാജസേനന്
Don't Miss!
- Finance
എല്ലാവര്ക്കും 'പൈപ്പ് വെള്ളം'... സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് മൂന്ന് ലക്ഷം കോടി രൂപ!
- News
ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നവവധുവായി അണിഞ്ഞൊരുങ്ങി താരപുത്രി, നിഹാരിക കോനിഡേലയുടെ വിവാഹചിത്രങ്ങൾ...
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി നിഹാരിക കൊനിഡേലയുടെ വിവാഹ ചിത്രങ്ങളാണ്. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയാണ് വരന്‍. വിവാഹത്തിനായി താരകുടുംബം ഇന്നലെ തന്നെ രാജസ്ഥാനിലെ ഉദയ്പൂരിലെത്തിയിട്ടുണ്ട്. തെന്നിന്ത്യൻ നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കൊനിഡേല.
ഇപ്പോൾ സോഷ്യൽ മീഡിയയിലും കോളിവുഡ് കോളങ്ങളിലും വൈറലാകുന്നത്. നിഹാരികയുടെ വിവാഹ ചിത്രങ്ങളാണ്. നവ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങായിട്ടുണ്ട്. നടിയ്ക്ക് ആശംസ നേർന്ന് ആരാധകരും ടോളിവുഡ് സിനിമാ ലോകവും എത്തിയിട്ടുണ്ട്. നിഹാരികയുടെ ഹൽദി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരകുടുംബം സിനിമ തിരക്കുകൾക്ക് അവധി നൽകി രാജസ്ഥാനിൽ എത്തിയത്. വരുണും അല്ലു അർജുനും യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. സ്വകാര്യ വിമാനത്തിലായിരുന്നു താരകുടുംബം ഉദയ്പൂരിലെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും നിഹാരികയുടേയും ചൈതന്യയുടേയും വിവാഹം നടക്കുക. വരന്റേയും വധുവിന്റേയും അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും ഉദയ്പൂരിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു നിഹാരികയുടേയും ചൈതന്യയുടേയും വിവാഹ നിശ്ചയം. കൊവിഡ് മാനദണ്ഡങ്ങൾപാലിച്ചാണ് നടന്നതെങ്കിലും താരസമ്പന്നമായിരുന്നു ചടങ്ങ്.
കൊവിഡ് കാലമായതിനാൽ കുടുംബാംഗങ്ങൾ മാത്രമായിരുന്നു അന്നും ചടങ്ങിൽ പങ്കെടുത്തത്. ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലില്‍ വെച്ചായിരുന്നു നിശ്ചയം നടന്നത്. സഹോദരങ്ങളായ അല്ലു അര്‍ജുന്‍, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍ എന്നിവരെല്ലാം വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു . വരുൺ തേജയാണ് സഹോദരിയുടെ വിവാഹ നിശ്ചയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. നടിയ്ക്ക് ആശംസയുമായി തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.
നടി എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാണ് നിഹാരിക. മൂന്ന് വെബ് സീരിസുകൾ നിർമ്മിച്ചിട്ടുണ്ട്. ഒങ്ക മനസു ആണ് നിഹാരികയുടെ ആദ്യ സിനിമ. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന സിനിമയിലൂടെയാണ് തമിഴിലും സാന്നിധ്യം അറിയിച്ചിരുന്നു. സെയ്റാ നരസിംഹ റെഡ്ഡിയിലും നിഹാരിക വേഷമിട്ടിട്ടുണ്ട്.