Just In
- 26 min ago
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല
- 27 min ago
ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം, കുറിപ്പ് വൈറല്‍, ചര്‍ച്ചയാക്കി ആരാധകര്‍
- 1 hr ago
ഉപ്പും മുളകിലെ നീലുവിന് ഇങ്ങനെ മാറാനാവുമോ? പുത്തന്‍ മേക്കോവര്‍ അടിപൊളിയെന്ന് ആരാധകര്‍
- 1 hr ago
ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്തു, ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്കി നസ്രിയ
Don't Miss!
- News
ആരുടെയും മുന്നില്‍ കൈനീട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ധാരണയില്ലെന്ന് സുധാകരന്!!
- Sports
ഐതിഹാസിക ജയം; ടീം ഇന്ത്യയ്ക്ക് 5 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ
- Automobiles
ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും
- Finance
ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം
- Lifestyle
മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹത്തിനൊരുങ്ങി താരപുത്രി നിഹാരിക; ചൈതന്യയുമായി അടുത്തതും പ്രണയത്തിലായ കഥയും വൈറലാവുന്നു
റാണ ദഗ്ഗുപതിയുടെ വിവാഹത്തിന് പിന്നാലെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ വലിയൊരു താരവിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളും തെന്നിന്ത്യന്‍ നടിയുമായ നിഹാരിക കോനിഡേലയുടെയാണ് വിവാഹം. ഡിസംബര്‍ ഒന്‍പതിന് രാജസ്ഥാനില്‍ നിന്നുമായിരിക്കും ചടങ്ങുകള്‍ നടക്കുക.
ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയാണ് വരന്. രാജസ്ഥാനിലെ ഉദയവിലാസാണ് വിവാഹ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. തെലുങ്കിലെ പ്രമുഖ താരകുടുംബം വിവാഹത്തിന് വേണ്ടി എത്തിയ ചിത്രങ്ങള്‍ ഈ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. സൂപ്പര്‍താരം അല്ലു അര്ജുന് കുടുംബസമേതം വിമാനത്തില്‍ വന്നിറങ്ങുന്ന ചിത്രങ്ങളും തംരഗമായിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നതിനിടെ ചൈതന്യയും നിഹാരികയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.
നിഹാരികയുടെയും ചൈതന്യയുടെയും പ്രണയവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. 2017 മുതല്‍ ഇരുവരും അടുത്ത് അറിയുന്ന സുഹൃത്തുക്കളായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള അടുത്ത സൗഹൃദത്തിലൂടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഇരുവരുടെയും മുത്തച്ഛന്മാര് തമ്മില്‍ സുഹൃത്തുക്കളായിരുന്നുവെന്നും ചിരഞ്ജീവിയാണ് ഈ ബന്ധത്തെ കുറിച്ച് കുടുംബങ്ങളുമായി സംസാരിച്ച് ഉറപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയിലെത്തിയ സമയം മുതല്‍ നിഹാരികയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആലോചിച്ച് ഉറപ്പിച്ച പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണിതെന്ന് വ്യക്തമാവുന്നു. ഡിസംബര്‍ ഒന്‍പതിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക. ബാക്കിയുള്ളവര്‍ക്കായി റിസപ്ഷന് ഒരുക്കിയിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് പിന്നാലെ തന്നെ ഹൈദരബാദില്‍ വെച്ച് റിസപ്ഷന് നടത്തുമെന്നാണ് താരകുടുംബം തീരുമാനിച്ചിരിക്കുന്നത്. താരപുത്രിയ്ക്ക് എല്ലാവിധ ആശംസകളും നേരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. രാജകീയമായ വിവാഹമായിരിക്കും നടക്കുന്നതെന്നാണ് സൂചന. ലോക്ഡൗണ്‍ നാളുകളിലാണ് പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കൊണ്ട് നിഹാരിക രംഗത്ത് വന്നത്.
ചൈതന്യ ബിസിനസുകാരനാണെങ്കിലും ഹൈദരാബാദിലെ പ്രശസ്ത പോലീസ് കുടുംബത്തിലെ അംഗം കൂടിയാണ്. ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവു ആണ് ചൈതന്യയുടെ പിതാവ്. ആഗസ്റ്റില്‍ ചെറിയൊരു ചടങ്ങിലൂടെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തി.