പ്രഭാസ് അല്ല, താരപുത്രിയുടെ വിവാഹം ഉറപ്പിച്ചു! പ്രതിശ്രുത വരന്റെ ചിത്രം പുറത്ത് വിട്ട് നടി നിഹാരിക
ബാഹുബലിയിലെ നടന്‍ പ്രഭാസിന്റെ വിവാഹത്തിന് വേണ്ടി തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ കാലമായി കാത്തിരിക്കുകയാണ്. അനുഷ്‌ക ഷെട്ടി മുതല്‍ ഒരുപാട് നടിമാരുടെ പേരില്‍ ഗോസിപ്പുകള്‍ വരികയും ചെയ്തിരുന്നു. അതിലൊരാളാണ് തെലുങ്കിലെ നടിയും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരികയുടെ പേരിലാണ് അന്ന് വാര്‍ത്തകള്‍ വന്നത്.
ദേശീയ മാധ്യമങ്ങളടക്കം ഇത് വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ അതെല്ലാം അസത്യങ്ങളാണെന്ന് താരകുടുംബം അറിയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ നാഗേന്ദ്ര ബാബുവിന്റെ മകളായ നിഹാരിക കോനിഡേലയുടെ വിവാഹ വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ ബിസിനസ് കുടുംബത്തിലേക്കാണ് നിഹാരിക വിവാഹം കഴിച്ച് പോവുന്നതെന്നാണ് അറിയുന്നത്.

പ്രിയതമനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടത്. ഇതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നതും. ഇതോടെ താരപുത്രിയുടെ വിവാഹ വാര്‍ത്ത തരംഗമായി തുടങ്ങി. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയാണ് നിഹാരികയുടെ വരന്‍. വിവാഹ തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഓഗസ്റ്റ് മാസം ഹൈദരബാദില്‍ വെച്ചായിരിക്കും താരവിവാഹം നടക്കുക.

ചൈതന്യ പ്രശസ്ത പോലീസ് കുടുംബത്തിലെ അംഗമാണ്. ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവുവിന്റെ മകനാണ് ചൈതന്യ. ഇരുവരുടെയും പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്നുമാണ് അറിയുന്നത്. രണ്ട് ദിവസം മുന്‍പാണ് വിവാഹിതയാവുകയാണെന്ന സൂചന നല്‍കി നിഹാരിക ഒരു പോസ്റ്റ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് ശരിക്കും വിവാഹമാണോ സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്ന ചോദ്യവുമായി ആരാധകരെത്തി എങ്കിലും കൂടുതൽ വിവരങ്ങളൊന്നും വന്നില്ലായിരുന്നു.

ഒരു പേപ്പര്‍ ഗ്ലാസില്‍ മിസ് നിഹ എന്നെഴുതിയത് വെട്ടികളഞ്ഞ് മിസിസ് എന്നതിന് ക്വസ്റ്റിന്‍ മാര്‍ക്ക് ഇട്ടിരിക്കുന്ന ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തത്. പിന്നാലെ ഒളിച്ച് കളിക്കുകയാണെന്ന് ക്യാപ്ഷനിട്ട് പ്രതിശ്രുത വരന്റെ മുഖം കാണിക്കാതെയുള്ള ചിത്രവും നടി പുറത്ത് വിട്ടു. അനുഷ്‌ക ശര്‍മ്മ, ശ്രിയ ശരണ്‍, അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി, നിധി അഗര്‍വാള്‍, തുടങ്ങി പ്രമുഖ നടിമാരെല്ലാം നിഹാരികയുടെ പോസ്റ്റിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുമായി എത്തി.

അതിനും ശേഷമാണ് പ്രതിശ്രുത വരൻ ചൈതന്യയുടെ മുഖം വ്യക്തമാക്കിയുള്ള ചിത്രങ്ങള്‍ നിഹാരിക പുറത്ത് വിട്ടത്. എന്റേത് എന്ന ക്യാപ്ഷനായിരുന്നു ഈ ചിത്രത്തിന് നടി കൊടുത്തത്. എന്തായാലും പ്രഭാസിനെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ഇതോടെ അവസാനിച്ചിരിക്കുകയാണ്. ഏറെ കാലത്തോളം പ്രഭാസിൻ്റെയും നിഹാരികയുടെയും പേരിൽ വിവാഹ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹം ഉറപ്പിച്ചുവെന്ന് തന്നെയാണ് പ്രമുഖ മാധ്യമങ്ങളും വാർത്ത കൊടുത്തത്. എന്നാൽ പ്രഭാസിൻ്റെ വിവാഹം മറ്റൊരു നടിയുമായി തീരുമാനിച്ചെന്ന തരത്തിലും വാർത്തകളുണ്ട്.


Click it and Unblock the Notifications