അവർക്കെതിരെ കേസ് കൊടുക്കാമായിരുന്നു, അന്ന് സംഭവിച്ചത്; മലയാള സിനിമയിൽ വന്ന വിലക്കിനെ പറ്റി നിത്യ മേനോൻ
തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും അഭിനയിക്കുന്ന ജനപ്രിയ നടിയാണ് നടി നിത്യ മേനോൻ. ചെയ്യുന്ന സിനിമകളുടെ വ്യത്യസ്തതയും അഭിനയത്തിലെ മികവും കാരണം നടി എല്ലാ ഭാഷകളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതേസമയം തുടക്ക കാലത്ത് മലയാള സിനിമയിൽ നടിക്ക് ചില പ്രതിസന്ധികളും വന്നിരുന്നു. 2011 ൽ നിർമാതാക്കളുടെ സംഘടന നിത്യക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനായിരുന്നു നടിയെ വിലക്കിയത്. ഇപ്പോൾ ഇതേപറ്റി സംസാരിക്കുകയാണ് നിത്യ മേനോൻ ഇപ്പോൾ. അന്ന് തനിക്ക് വിലക്കേർപ്പെടുത്തിയവർക്കെതിരെ കേസ് കൊടുക്കാമായിരുന്നെന്നും താനത് ചെയ്യാഞ്ഞതാണെന്നും നിത്യ പറയുന്നു.

'ഇപ്പോഴും അത്തരം കാര്യങ്ങൾ ഡീൽ ചെയ്യാറുണ്ട്. അത് വിട്ടു കളയണം. ആൾക്കാർ എന്നെ തെറ്റിദ്ധരിക്കും എന്നുള്ളത് ഞാൻ സ്വയം അംഗീകരിക്കുകയും അത് വിട്ടുകളയുകയും ചെയ്യുക. അല്ലാതെ ഞാൻ എന്താണ് ചെയ്യുക. അതിനപ്പുറം ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ കൂടെ ജോലി ചെയ്ത ആളുകളെല്ലാം എന്നെ സ്നേഹിക്കുന്നുണ്ട്'
'എന്റെ കൂടെ വർക്ക് ചെയ്യാത്ത ആളുകളാണ് ഇങ്ങനെ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കുന്നവർ നല്ല ആളുകളേ അല്ല. ഞാനങ്ങനെ ആളുകളെ പറ്റി സംസാരിക്കില്ല. അങ്ങനെ സംസാരിക്കുന്നവരെ എന്തിനാണ് പോയി കൺവിൻസ് ചെയ്യുന്നത്. അതിലിടപെടാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് നേടാനുണ്ട്,' നിത്യ പറയുന്നു. വണ്ടർവാൾ മീഡിയയോടാണ് പ്രതികരണം.

'എടുത്ത് പറയുകയാണെങ്കിൽ വിലക്കിന്റെ സമയത്ത് ഞാൻ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ നിത്തൂ ഇത് നോക്ക് പേപ്പറിൽ ഇങ്ങനെ വന്നു എന്നൊക്കെ പറഞ്ഞു. ഞാൻ എഴുന്നേറ്റ് നോക്കിയ ശേഷം ഞാൻ ഉറങ്ങട്ടെയെന്ന് പറഞ്ഞു. കുറേക്കഴിഞ്ഞ് കിടക്കയിൽ എഴുന്നേറ്റിരുന്നു. എന്ത് ചെയ്യുമെന്നാലോചിച്ചു. ന്യായമല്ലാത്ത കാര്യമാണ് നടന്നത്. അതിനൊരു അർത്ഥമേ ഇല്ല'

'രണ്ട് കാര്യങ്ങൾ ഞാൻ വിചാരിച്ചു. അപകീർത്തിപ്പെടുത്തിയതിന് അവർക്കെതിരെ എനിക്ക് കേസ് കൊടുക്കാമായിരുന്നു. എനിക്ക് ജയിക്കുകയും ചെയ്യാമായിരുന്നു. ഞാൻ ഒരു ജേർണലിസ്റ്റായിരുന്നു. ആ പൈസ എടുത്ത് ഞാൻ ചാരിറ്റിക്ക് കൊടുക്കും. രണ്ടാമതായി എല്ലാം ദൈവത്തിന് വിട്ടു കൊടുക്കാം'
'ആ സമയത്ത് അത് ചെറിയ കാര്യമല്ലായിരുന്നു. എല്ലാം അവസാനിച്ചോ എന്ന് ചിന്തിച്ചിരുന്നു. ഞാൻ ചെറുപ്പവുമായിരുന്നു. പക്ഷെ രണ്ടാമത്തെ വഴിയാണ് ഞാൻ സ്വീകരിച്ചത്. നിത്യ അവരെല്ലാം ചെറുപ്പമാണ് നീ ഇനി തിരിച്ചു വരില്ല. അവരെനിയും വന്നുകൊണ്ടേയിരിക്കും എന്ന ഉൾവിളി എനിക്കുണ്ടായി'
Recommended Video

'കരിയറിനെ അത് ബാധിച്ചിട്ടുണ്ട്. എന്നെ പറ്റി ഇത്തരത്തിൽ സംസാരിക്കുന്നത് കരിയറിനെ ബാധിച്ചിട്ടുണ്ട്. പക്ഷെ ഞാനതിന് വിപരീതമാണ്.
എന്റെ കൂടെ ജോലി ചെയ്യാൻ എളുപ്പമാണ്. ഞാൻ വ്യക്തിപരമായി അനുഭവിക്കുന്ന വിഷമങ്ങൾ വർക്കിൽ ഒരിക്കലും കാണില്ല. തെറ്റായി പെരുമാറിയാൽ ഞാൻ മുഖത്ത് നോക്കി പറയും. അങ്ങനെ ചെയ്യല്ലേ എന്ന് ഡയരക്ടായിട്ട് പറയും. അത് ആൾക്കാർക്ക് അത് ഉൾക്കൊള്ളാൻ പറ്റിയില്ല. ഇന്ന് ഞാനങ്ങനെ പറയാറില്ല. ടാക്റ്റ്ഫുളായി പ്രതികരിക്കുകയാണ് ചെയ്യുക,' നിത്യാ മേനോൻ പറഞ്ഞു.


Click it and Unblock the Notifications