നടി നിത്യ മേനോനെ സംവിധായകന്‍ വീണ്ടും പറ്റിച്ചോ? സിനിമയെ കുറിച്ച് നടി ഒന്നും പറഞ്ഞില്ലെന്ന് ആരാധകര്‍

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് നിത്യ മേനോന്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒന്നടങ്കം നിറഞ്ഞ നില്‍ക്കുന്ന നടിയുടെ ഏറ്റവും പുതിയ സിനിമ റിലീസ് എത്തിയിരിക്കുകയാണ്. തെലുങ്കില്‍ നിർമ്മിച്ച ഭിംല നായക് എന്ന ചിത്രത്തില്‍ സുഗുണ എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. സിനിമയുടെ വിജയത്തെ കുറിച്ചാണ് കഴിഞ്ഞ മൂന്ന് നാല് ദിവസമായി ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

അതേ സമയം രണ്ടാമതും താന്‍ ചതിക്കപ്പെടുമോ എന്നോര്‍ത്ത് സംവിധായകന്‍ ത്രിവിറാമിന്റെ കാര്യത്തില്‍ നിത്യ മേനോന്‍ അസ്വസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന പേരില്‍ ത്രിവിറാം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിത്യ മേനോന് പ്രധാനപ്പെട്ടൊരു വേഷം ഉണ്ടെന്ന് പറഞ്ഞിരുന്നു. നടി ആ സിനിമയില്‍ അഭിനയിച്ചെങ്കിലും നായികയായ സാമന്ത രുത്പ്രഭുവിന്റെ ഓപ്പോസിറ്റുള്ള ചെറിയൊരു അതിഥി വേഷമായിരുന്നു. അടുത്ത സിനിമയില്‍ മികച്ചൊരു വേഷം തന്നെ തരുമെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നതായിട്ടും പറയപ്പെടുന്നു.

 nithya-menon

എന്നാലിപ്പോള്‍ ഭിംല നായക് എന്ന സിനിമ എത്തിയപ്പോഴും ഇതേ അവസ്ഥയില്‍ തന്നെയാണ് നടി എന്നാണ് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത് ത്രിവിറാം ആണ്. സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിലും നിത്യ മേനോന്റെ കഥാപാത്രത്തിന് കാര്യമായ പ്രധാന്യം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടായിരിക്കും നടി സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറയാത്തത് എന്നുമാണ് ആരോപണം. ഇതുവരെയായിട്ടും പുതിയ സിനിമയെ കുറിച്ചുള്ള ഒരു വാക്ക് പോലും നിത്യ പറഞ്ഞിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. അത് എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു.

ഇത്തരത്തില്‍ വലുതായി ആഘോഷിക്കപ്പെട്ട സിനിമകളിലൂടെ അവഗണന നിത്യയ്ക്ക് നേരിടേണ്ടതായി വരുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്. അതേ സമയം ഫെബ്രുവരിയില്‍ നിത്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇഷ്‌ക് എന്ന സിനിമ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതുപോലെ അനി ഐവി ശശി സംവിധാനം ചെയ്ത നിന്നില നിന്നില എന്ന സിനിമ റിലീസിനെത്തിയതിന്റെ ഒന്നാം വാര്‍ഷികവുമായിരുന്നു. ഈ സിനിമകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കി നിത്യ രംഗത്ത് വരികയും ചെയ്തിരുന്നു.

അതേ സമയം മലയാളത്തിലേക്ക് നിത്യ വീണ്ടും തിരിച്ച് വരവിനൊരുങ്ങുകയാണ്. ആര്‍ട്ടികള്‍ 19 എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം അവതരിപ്പിക്കുന്നത് നിത്യ മേനോന്‍ ആണ്. അതുപോലെ തമിഴില്‍ തിരുചിത്രമ്പലം എന്ന സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. നിലവില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കോളാമ്പി ആണ് മലയാളത്തില്‍ റിലീസ് ചെയ്ത നിത്യയുടെ അവസാന ചിത്രം.

Read more about: nithya menen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X