For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയുടെ പുതിയ തീരുമാനം ടോളിവുഡിൽ ചർച്ചയാവുന്നു, നാനി ചിത്രം വേണ്ടെന്ന് വെച്ച് നടി, കാരണം...

  |

  കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും നടി സാമന്ത ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയ പേജിൽ നിന്ന് എന്ന പേര് മാറ്റിയതിന് പിന്നാലെയാണ് നടി ചർച്ചയാവുന്നത്. സാമന്ത പേര് മാറ്റിയതിന് പിന്നാലെ തന്നെ വിവാഹമോചനത്തെ കുറിച്ചുള്ള കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് വേർപിരിയുന്നു എന്ന് താരങ്ങൾ സംയുക്തമായി അറിയിക്കുകയായിരുന്നു. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം ഏറെ ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്. ഇരുവരും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

  samantha

  ഇരുവരും സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ''ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു സാമന്ത കുറിച്ചത്. ഇത് തന്നെയായിരുന്നു നാഗചൈതന്യയും പോസ്റ്റ് ചെയ്തത്. നടന്റെ പുതിയ ചിത്രം പുറത്ത് ഇറങ്ങിയതിന് ശേഷമായിരുന്നു വേർപിരിയുന്നതിന കുറിച്ച് വെളിപ്പെടുത്തിയത്.

  അമ്മയുടെ മരണം വിവരം അറിയാൻ ടിപ്സ് കൊടുക്കേണ്ട ഗതികേട് വന്നു, ആ സംഭവത്തെ കുറിച്ച് മണിയൻപിള്ള രാജു

  വിവാഹമോചനത്തിന് ശേഷം സാമന്തയെ ചുറ്റിപ്പറ്റി വൻ വിമർശനങ്ങളായിരുന്നു പുറത്ത് വന്നത്. കരിയറിന് വേണ്ടി കുടുംബജീവിതം ഉപേക്ഷിച്ചു, മറ്റ് ബന്ധങ്ങൾ എന്നിങ്ങനെയുള്ള റിപ്പോർട്ടുകൾ നടിക്കെതിരെ പ്രചരിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഇത്തരത്തിലുളള ഗോസിപ്പ് വാർത്തകളോട് സാമന്ത പ്രതികരിച്ചിരുന്നില്ല. എന്നാൽ വിമർശനം അതിര് കടന്നപ്പോൾ നടി രംഗത്ത് എത്തുകയായിരുന്നു. തക്ക മറുപടി തന്നെ കൊടുത്തിരുന്നു. വിവാഹമോചനത്തിന് ശേഷം നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒറ്റയ്ക്കുള്ള ജീവിതവുമായി നടി മുന്നോട്ട് പോവുകയാണ്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് സാമന്ത. തന്റെ സിനിമ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. വിവാഹമോചനത്തിന് ശേഷം നടി അത് തുടരുകയണ്. നടിയുടെ പുതിയ പോസ്റ്റ് പ്രേക്ഷകരുട ഇടയിൽ ചർച്ചയാവുകയാണ്. താൻ നിശ്ചയ ദാര്‍ഢ്യമുള്ളവളാണെന്നും തോറ്റു പിന്മാറില്ലെന്നും സമാന്ത ഇൻസ്റ്റഗ്രമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയിലും സിനിമ കോളങ്ങളിലും വൈറലായിട്ടുണ്ട്. '' ഞാന്‍ കരുത്തുള്ളവളാണ്, പ്രതികരണ ശേഷിയുള്ളവളാണ്, ഞാന്‍ എല്ലാം തികഞ്ഞവളല്ല, പക്ഷെ, എനിക്ക് ഞാനാണ് ശരി, അതുകൊണ്ട് തോറ്റു പിന്മാറാന്‍ തയ്യാറല്ല. ഞാന്‍ സ്നേഹമുള്ളവളും നിശ്ചയ ദാര്‍ഢ്യമുള്ളവളുമാണ്. ഞാനൊരു പോരാളിയാണ്, അതിലുപരി ഒരു മനുഷ്യനാണ്." എന്നായിരുന്നു സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

  ഉപ്പും മുളകും നിർത്തിയത് ഒരു വരുമാനം ഇല്ലാതാക്കി, ബാലുവിനെ നേരത്തെ അറിയാം, മുരളി മാനിഷാദ പറയുന്നു

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  ഇതുപേലെയുളള പ്രചോദനപരമായ പോസ്റ്റുകളാണ് നടി കൂടുതലും പങ്കുവെയ്ക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പെൺമക്കളുടെ വിവാഹത്തെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള സാമന്തയുടെ പോസ്റ്റ് വൈറലായിരുന്നു. . പെൺകുട്ടികളുടെ വിവാഹത്തിനു പണം സ്വരൂപിക്കാതെ അവരുടെ പഠനത്തിനായി സ്വരൂപിക്കൂ എന്നാണ് സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

  വിവാഹ മോചനിത്തിന് ശേഷം സാമന്ത ആകെ മാറിയിരിക്കുകയാണ്. നോ പറയേണ്ടിടത്ത് നോ തന്നെ പറയുകയാണ് നടി. ഇപ്പോഴിത നടൻ നാനി നായകനായി എത്തുന്ന ചത്രം വേണ്ടെന്ന് വെച്ചിരിക്കുകയാണ് . ടോളിവുഡ് ഡോട്ട് നെറ്റ് എന്നുള്ള ഓൺലൈൻ മാധ്യമമാണ് ഈ വർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് സെക്കറ്റ് ഹീറോയിൻ ആകാൻ തനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് നടി നാനിയുടെ ദസറ ഉപേക്ഷിച്ചിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. സാമന്തയുടെ പുതിയ തീരുമാനം വലിയ ചർച്ചയായിട്ടുണ്ട്, വിവാഹമോചനത്തിന് ശേഷം നടി സിനിമയിൽ സജീവമായിട്ടുണ്ട്.

  Read more about: samantha സാമന്ത
  English summary
  Not Intersted To Act As Second Heroine, Samantha Reject Nani's Dasara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X