For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്‌ക വീണ്ടും വിവാഹിതയാവുന്നു; ഇത്തവണയും പ്രഭാസല്ല വരന്‍, തെലുങ്കാനയിലെ ബിസിനസുകാരനാണെന്ന് റിപ്പോര്‍ട്ട്

  |

  തമിഴിലും തെലുങ്കിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചതോടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര നടിയായി അനുഷ്‌ക ഷെട്ടി മാറി. ബാഹുബലിയിലെ ദേവസേന മുതല്‍ രുദ്രമ്മദേവി വരെ അനുഷ്‌ക അവതരിപ്പിച്ച രാജകുമാരിമാരുടെ വേഷം ഏറെ ജനപ്രിയമായിരുന്നു.

  നാല്‍പത് വയസോളമുള്ള അനുഷ്‌ക ഇനിയും വിവാഹം കഴിച്ചില്ലെന്നുള്ളതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന കാര്യം. എല്ലാവരും ബാഹുബലി നായകന്‍ പ്രഭാസും അനുഷ്‌കയും ഒന്നിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നത്. എന്നാല്‍ അത് നടക്കില്ലെന്നും അനുഷ്‌ക മറ്റൊരു വിവാഹം കഴിച്ചേക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

  ബാഹുബലിയ്ക്ക് മുന്‍പും അനുഷ്‌കയും പ്രഭാസും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രണയജോഡികളായി ഇരുവരും തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ളതിനാല്‍ ആരാധകരും താരങ്ങളുടെ കാര്യത്തില്‍ ആവേശത്തിലാണ്. ബാഹുബലി പുറത്തിറങ്ങിയത് മുതലാണ് ഇരുവരുടെയും വിവാഹം സംബന്ധിച്ചുള്ള കഥകള്‍ പ്രചരിച്ചത്. ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി യഥാര്‍ഥ ജീവിതത്തിലും വേണമെന്ന് ആരാധകര്‍ ആഗ്രഹിച്ചതോടെയാണ് താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ വന്നത്.

  Also Read: ഇതിന് പൈസ തരണ്ട, ആരും നിരാശരാകരുത്; തന്റെ ഫിറ്റ്‌നെസ് യാത്രയില്‍ വിദേശത്ത് നിന്നുള്ളവരുണ്ടെന്ന് റോൺസൻ

  പലപ്പോഴായി അനുഷ്‌കയെ ഉടന്‍ വിവാഹം കഴിച്ചേക്കുമെന്നും അതുപോലെ പ്രഭാസും വിവാഹത്തിനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ ഇവരെ നിരന്തരം വിവാഹം കഴിപ്പിക്കാറുണ്ട്. ഏറ്റവും പുതിയതായി ഒരു ബിസിനസുകാരനുമായി അനുഷ്‌ക വൈകാതെ വിവാഹം കഴിച്ചേക്കുമെന്നാണ് തെലുങ്കിലടക്കമുള്ള മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തെലങ്കാനയില്‍ നിന്നുള്ള ബിസിനസുകാരനാണ് അനുഷ്‌കയെ വിവാഹം കഴിക്കുന്നതെന്നും വിവാഹത്തിന് കാലതാമസമില്ലെന്നുമൊക്കെയാണ് വിവരം.

  Also Read: അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി നിർബന്ധം പിടിച്ചു, പിന്നെയത് സംഭവിച്ചെന്ന് സോണിയ

  എന്നാല്‍ ഈ വാര്‍ത്ത ആരാധകരെ ഏറെ നിരാശരാക്കിയിരിക്കുകയാണ്. പ്രഭാസ് ഇത്രയും കാലം വിവാഹം കഴിക്കാതെ കാത്തു നിന്നത് അനുഷ്‌കയ്ക്ക് വേണ്ടിയാണെന്നാണ് പ്രചരണം. മാത്രമല്ല മുന്‍പ് പലപ്പോഴായി രണ്ട് പേര്‍ക്കും ഒത്തിരി വിവാഹാലോചനകള്‍ വന്നു. അതൊന്നും നടക്കാതെ പോയത് നിങ്ങള്‍ തമ്മില്‍ ഒരുമിക്കുന്നതിന് വേണ്ടിയാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും വൈകാതെ നടിയോട് അടുത്തവൃത്തങ്ങള്‍ വാര്‍ത്തയിലെ സത്യമെന്താണെന്ന് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  Also Read: പാൻ ഇന്ത്യൻ താരമായിട്ടും ദുൽഖർ സ്‌ക്രീനിൽ ലിപ് ലോക്ക് ചെയ്യാത്തത് എന്താണ്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

  സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രഭാസും അനുഷ്‌കയും പലപ്പോഴായി ഒത്തുകൂടാറുണ്ട്. അടുത്തിടെ തെലുങ്കില്‍ മരിച്ച നടന്‍ കൃഷ്ണ രാജുവിനെ കാണാന്‍ അനുഷ്‌കയും എത്തിയിരുന്നു. പ്രഭാസിന്റെ അമ്മാവാനാണ് കൃഷ്ണരാജു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രഭാസിന്റെ വീട്ടിലേക്ക് എത്തിയാണ് നടി അനുശോചനം രേഖപ്പെടുത്തിയത്. എന്തായാലും ബിസിനസുകാരനെ തേടി പോകാതെ അനുഷ്‌കയോട് പ്രഭാസിനെ തന്നെ വിവാഹം കഴിക്കാനാണ് ആരാധകരും ആവശ്യപ്പെടുന്നത്.

  സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിരുന്ന അനുഷ്ക ഇപ്പോൾ അഭിനയത്തിൽ നിന്നും ചെറിയ ഇടവേളകൾ എടുത്തിയിരിക്കുകയാണ്. 2020 ലാണ് അനുഷ്ക അഭിനയിച്ച സിനിമകൾ തിയറ്ററുകളിലേക്ക് എത്തുന്നത്. ഇനിയും പേരിടാത്ത ഒരു തെലുങ്ക് ചിത്രമാണ് നടിയുടേതായി വരാനിരിക്കുന്നത്. അതേ സമയം വിവാഹത്തിന് വേണ്ടിയാണ് നടി ഇങ്ങനൊരു ഗ്യാപ്പ് എടുത്തതെന്നാണ് പ്രചരണം.

  English summary
  Not Prabhas, Anushka Shetty To Get Married To A Businessman? Marriage Rumours Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X