For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോനാക്ഷി സിൻഹ വന്നില്ല; ബാലയ്യക്ക് നായികയായി സോനാക്ഷിയേക്കാളും പ്രായം കുറഞ്ഞ നടിയെന്ന് റിപ്പോർട്ടുകൾ

  |

  സിനിമാ താരങ്ങൾ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന സിനിമാ മേഖലയാണ് തെലുങ്ക് സിനിമ. ദൈവ തുല്യരായാണ് പലപ്പോഴും ആരാധകർ ഈ താരങ്ങളെ കാണാറ്. താരങ്ങൾക്ക് വേണ്ടി എന്തിനും തയ്യാറായ ആരാധകർ ശരീരത്തിൽ സെലിബ്രറ്റികളുടെ പേര് പച്ച കുത്തുക, താരങ്ങൾക്കായി അമ്പലം പണിയുക, പൂജകൾ നടത്തുക തുടങ്ങി പല തരത്തിൽ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്.

  മലയാളത്തിൽ നിന്നും പോയ നിരവധി നായിക നടിമാർക്ക് തെലുങ്കിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. തെലുങ്കിൽ ലഭിക്കുന്ന പരി​ഗണനയെ പറ്റി നേരത്തെ പല താരങ്ങളും സംസാരിച്ചിട്ടുമുണ്ട്.

  Also Read: '90 വയസുള്ള അമ്മയെ നോക്കാൻ ഷൂട്ടിങ്ങുകളെല്ലാം കാൻസൽ ചെയ്ത് ലാൽ സാർ ഹോസ്പിറ്റലിൽ നിന്നു'; അനുഭവം പറഞ്ഞ് ബാല

  സൂപ്പർ സ്റ്റാറുകൾക്ക് യാതൊരു കുറവും തെലുങ്കിലില്ല. ചിരഞ്ജീവി മുതൽ യുവനിരയിലെ നാനിക്ക് വരെ തെലുങ്കിൽ ആരാധക വൃന്ദം ഉണ്ട്. തെലുങ്ക് സിനിമയിലെ പ്രധാന നടൻമാരിൽ ഒരാളാണ് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ. അഭിനേതാവിന് പുറമെ നിർമാതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളില്ലെല്ലാം ബാലയ്യ പ്രശസ്തനാണ്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തിന്റെ അമരക്കാരനുമായിരുന്ന എൻടി രാമറാവുവിന്റെ മക്കളിൽ ഒരാളാണ് ബാലയ്യ.

  സിനിമയിലും രാഷ്ട്രീയത്തിലും ഇദ്ദേഹത്തിന് വലിയ സ്വാധീനം ഉണ്ട്. 100 ഓളം സിനിമകളിൽ ബാലയ്യ ഇതുവരെ അഭിനയിച്ചു. 80 കളിൽ താര രാജവായിരുന്നു ബാലയ്യ. ഇപ്പോഴിതാ ബാലയ്യ‍യുടെ സിനിമയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്.

  balayya

  തന്റെ 108 മത്തെ സിനിമയുടെ പണിപ്പുരയിലാണ് ബാലയ്യയും സംവിധായകൻ അനിൽ കവിപുഡിയും. സിനിമയിലേക്ക് ബോളിവുഡ് നടി സോനാക്ഷി സിൻഹയെ നായിക ആക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടതിനാൽ സോനാക്ഷിയെ പരി​ഗണിക്കുന്നില്ലെന്നാണ് പുതിയ വിവരം. പകരം തെലുങ്ക് നടി പ്രിയങ്ക ജവാൽക്കറെ നായിക ആക്കാനാണത്രെ സംവിധായകൻ ശ്രമിക്കുന്നത്. 62 വയസ്സുകാരകനായ ബാലയ്യുടെ നായിക ആവാനാണ് 30 കാരിയായ പ്രിയങ്കയെ പരി​ഗണിക്കുന്നത്.

  ബാലയ്യ പ്രായം കുറഞ്ഞ നടിമാരെ നായികയാക്കുന്നത് തെലുങ്ക് സോഷ്യൽ മീഡിയകളിൽ ഇതിനോടകം ചർച്ച ആയിട്ടുണ്ട്. അതേസമയം ബാലയ്യയുടെ മകളുടെ വേഷമാണോ നടി ചെയ്യുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ അടുത്ത് തന്നെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാവും. നേരത്തെ നയൻതാര ഉൾപ്പെടെയുള്ളവർ ബാലയ്യയുടെ നായിക ആയി അഭിനയിച്ചിട്ടുണ്ട്. തന്റെ പ്രായത്തെക്കുറിച്ച് പറയുന്നത് ഇഷ്ടമല്ലാത്ത നടനാണ് ബാലയ്യ. നേരത്തെ പൊതുേവദിയിൽ അങ്കിൾ എന്ന് വിളിച്ചതിന് ബാലയ്യ ദേഷ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

  Also Read: 'സ്വപ്നത്തിൽ അങ്കിൾ എന്നോട് യാത്രപറഞ്ഞ് പോയി, എഴുന്നേറ്റപ്പോൾ കാണുന്നത് മരണവാർത്ത': മീര ജാസ്മിൻ പറഞ്ഞത്

  ആന്ധ്രയിലെയും തെലുങ്കാനയിലെയും പ്രമുഖ താരം ആണെങ്കിലും ഈ സംസ്ഥാനങ്ങൾക്ക് പുറത്ത് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്ന നടനാണ് ബാലയ്യ. ബാലയ്യ എന്ന പേര് യൂട്യൂബിലോ മറ്റോ സെർച്ച് ചെയ്യുമ്പോൾ ആദ്യം തന്നെ വരുന്ന ട്രോളുകളുടെ വീഡിയോകൾ ആണ്.

  Balayya

  അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടന്ന പേരിൽ പ്രചരിച്ച വീഡിയോയ്ക്ക് പുറമെ
  എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത്, സിനിമകളിലെ സാമാന്യ യുക്തിക്ക് നിരക്കാത്ത ആക്ഷൻ രം​ഗങ്ങൾ തുടങ്ങിയവയെല്ലാം ബാലയ്യ ട്രോൾ ചെയ്യപ്പെടുന്നതിന് കാരണമാവാറുണ്ട്. അതേസമയം ബാലയ്യയെ പിന്തുണക്കുന്നവരും ഉണ്ട്. ഈ പ്രായത്തിലും ജോലി ചെയ്യുന്ന ബാലയ്യയെ അഭിനന്ദിക്കണമെന്നാണ് ഇവർ പറയുന്നത്. ട്രോളുകളോടൊന്നും പൊതുവെ ബാലയ്യ പ്രതികരിക്കാറുമില്ല.

  Read more about: sonakshi sinha
  English summary
  Not Sonakshi Sinha This Young Actress Will Be The Heroine Of Balayya; Latest Buzz From Telugu Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X